നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Emerald |ഖനിയിൽ നിന്ന് 1,505 കിലോഗ്രാം ഭാരമുള്ള മരതകക്കല്ല് കണ്ടെത്തി

  Emerald |ഖനിയിൽ നിന്ന് 1,505 കിലോഗ്രാം ഭാരമുള്ള മരതകക്കല്ല് കണ്ടെത്തി

  ഇതുവരെ ഖനനം ചെയ്തതില്‍ വെച്ച് ലഭിച്ച അപൂര്‍വ്വ രത്‌നങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ഈ പടുകൂറ്റന്‍ മരതക കല്ല്

  (Representative Image, Credits: Shutterstock)

  (Representative Image, Credits: Shutterstock)

  • Share this:
   7,525 കാരറ്റിന്റെ മരതകകല്ല് (Emerald) ആഫ്രിക്കയിലെ (Africa) ഒരു ഖനിയില്‍ (Mine) നിന്നും ലഭിച്ചു. ഇതിന്റെ ഭാരം ഏതാണ്ട് 1,505 കിലോഗ്രാം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുവരെ ഖനനം ചെയ്തതില്‍ വെച്ച് ലഭിച്ച അപൂര്‍വ്വ രത്‌നങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ഈ പടുകൂറ്റന്‍ മരതക കല്ല്. സാമ്പിയയിലെ കാഗെം മരതക ഖനിയില്‍ നിന്നാണ് ഇത് ഖനനം ചെയ്തിരിക്കുന്നത്. ജെംഫീല്‍ഡ് (Gemfield) എന്ന, ആഫ്രിക്കയിലെ ഖനന കമ്പനിയാണ് ഈ മരതകം കണ്ടെത്തിയത്.

   സാമ്പിയയിലെ സര്‍ക്കാരിന്റെ വ്യവസായ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഈ സ്വകാര്യ കമ്പനി പ്രവര്‍ത്തിക്കുന്നത്. 7,525 ക്യാരറ്റ് പരിശുദ്ധിയുള്ള രത്‌നം ഈ വര്‍ഷം ജൂലൈ 13 നാണ് കണ്ടെത്തിയത്. കോപ്പര്‍ബെല്‍റ്റ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ലഫ്വന്യാമ ജില്ലയിലുള്ള ഒരു ഖനിയില്‍ നിന്നാണ് ഇത് കണ്ടെടുത്തതെന്ന് കാഗെം മൈനിങ്ങ് ലിമിറ്റഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മാനസ് ബാനര്‍ജി, റിച്ചാര്‍ഡ് കപേറ്റ എന്നീ ഭൗമ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് ഇത് കണ്ടെടുത്തത്. ബെംബെ എന്ന പ്രാദേശിക ഭാഷയില്‍ ‘കാണ്ടാമൃഗം’ എന്ന് അര്‍ത്ഥം വരുന്ന ‘ചിപെംബെലെ’ എന്ന പേരാണ് ഈ മരതകത്തിന് നൽകിയിരിക്കുന്നത്.

   1000 കാരറ്റിന് മുകളില്‍ ഭാരം വരുന്ന ഒരു രത്‌നം കണ്ടെത്തുക എന്നത് തന്നെ അപൂര്‍വ്വമായ സംഭവമാണ്. അതിനൊപ്പം, ഇത്തരത്തില്‍ കണ്ടെത്തിയ വളരെ കുറച്ച് രത്‌നക്കല്ലുകള്‍ക്ക് മാത്രമാണ് സ്വന്തമായി പേര് ലഭിച്ചിരിക്കുന്നത് എന്നതും ചിപെംബെലെയെ വ്യത്യസ്തമാക്കുന്നു. കാഗെം ഖനിയില്‍ ഇതിന് മുന്‍പും സമാനമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. 2018 ലായിരുന്നു 5,655 കാരറ്റ് ഭാരമുള്ള ഇങ്കലാമു (സിംഹം) എന്ന രത്‌നം ഇവിടെ നിന്ന് ഖനനം ചെയ്ത് എടുത്തത്. അതുപോലെതന്നെ, 2010 ല്‍ 6,225 ക്യാരറ്റ് ഭാരം വരുന്ന ഇന്‍സോഫു (ആന) എന്ന രത്‌നവും ഇവിടെ നിന്ന് ഖനനം ചെയ്തിട്ടുണ്ട്.

   Also Read-Pothole Raja | പ്രിയപ്പെട്ടവർക്കുണ്ടായ റോഡപകടങ്ങൾ വേദനിപ്പിച്ചു; റോഡുകളിലെ കുഴികൾ നികത്താൻ ഇറങ്ങിത്തിരിച്ച് 'പോട്ട്ഹോൾ രാജ'

   തിളങ്ങുന്ന പളുങ്കു പോലെയുള്ള പ്രതലമാണ് ചിപെംബെലെയ്ക്ക് ഉള്ളത്. കടും പച്ച വര്‍ണ്ണത്തോട് കൂടിയ ഷഡ്ഭുജാകൃതിയാണ് ഇതിനുള്ളത്. ഈ മാസം അവസാനത്തോട് കൂടി നടക്കാനിരിക്കുന്ന ജെംഫീല്‍ഡ് കമ്പനിയുടെ മരതക ലേലത്തില്‍ വില്‍ക്കാനിരിക്കുകയാണ് ഈ അപൂര്‍വ്വ സുന്ദര മരതക കല്ല്. വില്‍പ്പനയില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക്, വംശനാശ ഭീഷമി നേരിടുന്ന കറുത്ത കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള, സാമ്പിയയിലെ നോര്‍ത്ത് ല്വാങ്ക കണ്‍സര്‍വേഷന്‍ പ്രോഗ്രാമിന് കൈമാറുമെന്നും വാർത്താക്കുറിപ്പിൽപറയുന്നു.
   Also Read-Viral Video | പർവത സിംഹത്തെ നേർക്കുനേർ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും; കാൽനടയാത്രക്കാർ പങ്കുവെച്ച വീഡിയോ വൈറൽ

   ലേലത്തില്‍ നിന്ന് ചിപെംബെലെ സ്വന്തമാക്കുന്ന ഭാഗ്യശാലിയ്ക്ക് പ്രത്യേക ഓഫറും കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്. ഗ്യൂബെലിന്‍ വികസിപ്പിച്ചെടുക്കാന്‍ പോകുന്ന, സവിശേഷമായ ഒരു നാനോ ടാഗ് ഐഡന്റിറ്റിയാണ് ലേലത്തിൽ വിജയിക്കുന്നയാൾക്ക് കമ്പനി നല്‍കുക. മുറിച്ചെടുത്തതും മിനുക്കിയതുമായ രത്‌നങ്ങള്‍ അതുല്യമായ രത്‌നങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് ഇത്.
   Published by:Naseeba TC
   First published:
   )}