• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഞങ്ങൾ പ്രണയത്തിലാണ്'; 36 കാരനായ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് 76കാരിയായ അമേരിക്കൻ ഗായിക ഷെർ

'ഞങ്ങൾ പ്രണയത്തിലാണ്'; 36 കാരനായ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് 76കാരിയായ അമേരിക്കൻ ഗായിക ഷെർ

നാൽപതു വർഷത്തെ പ്രായവ്യത്യാസം പ്രണയത്തിന് തടസ്സമല്ലെന്ന് ഗായിക

  • Share this:
ഗായകൻ അലക്സാണ്ടർ എഡ്‍വാർഡ്സുമായുള്ള (Alexander Edwards) പ്രണയം വെളിപ്പെടുത്തി അമേരിക്കൻ ​ഗായികയും നടിയുമായ ഷെർ (Cher). ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ഹാർട്ട് ഇമോജി പോസ്റ്റ് ചെയ്താണ് എഴുപത്തിയാറുകാരിയായ ഷെർ മുപ്പത്തിയാറുകാരനായ അലക്സാണ്ടറിനോടുള്ള പ്രണയം വെളിപ്പെടുത്തിയത്. അലക്സാണ്ടർ തന്നെ ഒരു രാജ്ഞിയെപ്പോലെയാണ് നോക്കുന്നതെന്നും ഷെർ പറഞ്ഞു. അലക്സാണ്ടറിനെ തന്റെ കുടുംബാ​ഗങ്ങൾക്ക് പരിചയപ്പെടുത്തിയതായും നാൽപതു വർഷത്തെ പ്രായവ്യത്യാസമൊന്നും ഒരു പ്രശ്നമേ അല്ലെന്നും ഷെർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം നടന്ന പാരീസ് ഫാഷൻ വീക്കിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും ഷെർ പറഞ്ഞു. ''ഞങ്ങളുടെ ബന്ധം ഞാൻ മറച്ചു വെയ്ക്കുന്നില്ല. വെറുക്കുന്നവർ വെറുത്തു കൊണ്ടേയിരിക്കും. ഈ ബന്ധത്തിൽ ഞങ്ങൾ ഇരുവരും സന്തുഷ്ടരാണ്'', ഷെർ കൂട്ടിച്ചേർത്തു.

റിഹാന, ജസ്റ്റിൻ ബീബർ, 2 ചെയിൻസ്, ഡിഎംഎക്‌സ്, ജെനെ ഐക്കോ തുടങ്ങിയ കലാകാരന്മാർ ഉൾപ്പെടുന്ന സംഗീത കമ്പനിയായ ഡെഫ് ജാമിന്റെ ആർട്ടിസ്‌റ്റ് ആൻഡ് റിപ്പർട്ടറി വിഭാഗത്തിലെ വൈസ് പ്രസിഡന്റാണ് അലക്‌സാണ്ടർ.


കാനി വെസ്റ്റിന്റെ മുൻ ഭാര്യ ആംബർ റോസുമായുള്ള അലക്സാണ്ടറിന്റെ ബന്ധവും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇരുവർക്കും മൂന്നു വയസുള്ള ഒരു മകനുണ്ട്. അലക്സാണ്ടറിന് മറ്റു പന്ത്രണ്ടു പേരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആംബർ റോസ് രംഗത്തെത്തിയിരുന്നു. ആംബറിനെ താൻ വഞ്ചിച്ചതായി തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ അലക്സാണ്ടർ എഡ്‍വേർഡ്സ് പിന്നീട് രം​ഗത്തെത്തി.

അലക്സാണ്ടറിനെക്കുറിച്ചുള്ള പരാതി ആംബർ ഇൻസ്റ്റ​ഗ്രാമിലൂടെ ഉന്നയിച്ചിരുന്നു. ''പന്ത്രണ്ടു പേരെയാണ് എനിക്കറിയാവുന്നത്. ചിലപ്പോൾ അതിൽ കൂടുതലുണ്ടായിരിക്കും. ഒരു കുട്ടിയുമായും അയാൾക്ക് ബന്ധമുണ്ട്. അയാളുടെ ഫോണിലെ മെസേജുകളൊക്കെ ഞാൻ കണ്ടു. അയാൾ എന്നോടും വിശ്വസ്തനായിരുന്നില്ല'', എന്ന് ആംബർ പറഞ്ഞിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആംബറിനെ വഞ്ചിച്ചതായി സമ്മതിച്ച് അലക്സാണ്ടറും രം​ഗത്തെത്തി. താൻ ആംബറിനെ സ്നേഹിച്ചിരുന്നു എന്നും എങ്കിലും തനിക്ക് ഇങ്ങനെയൊരു സ്വഭാവമുണ്ടായിപ്പോയി എന്നും അലക്സാണ്ടർ പറഞ്ഞിരുന്നു.

അമേരിക്കൻ നടിയും മോഡലുമായ ആംബർ റോസിന് റാപ്പർ വിസ് ഖലീഫയുമായുള്ള ബന്ധത്തിൽ സെബാസ്റ്റ്യൻ എന്ന ഒൻപതു വയസുള്ള ഒരു മകനുണ്ട്.

1986-ൽ കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ ജനിച്ച അലക്സാണ്ടർ ഒരിക്കൽ 'കീപ്പിംഗ് അപ്പ് വിത്ത് ദി കർദാഷിയൻസിന്റെ' ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

രണ്ടുതവണ വിവാഹമോചനം നേടിയിട്ടുള്ള ഷെറിന് മുൻ ഭർത്താവ് സോണി ബോണോയുമായുള്ള ബന്ധത്തിൽ അൻപത്തിമൂന്നുകാരനായ ചാസ് ബോണോ എന്ന മകനുണ്ട്. സ്കീയിംഗിനിടെ മരത്തിൽ ഇടിച്ചതിനെ തുടർന്നാണ് സോണി ബോണോ മരിച്ചത്. 1975 ൽ അന്തരിച്ച ഗായകൻ ഗ്രെഗ് ആൾമാനെ ഷെർ വിവാഹം ചെയ്തു. 1978 ൽ ഇരുവരും വിവാഹമോചിതരായി. 2017-ൽ 69-ാം വയസിലാണ് ഗ്രെഗ് ആൾമാൻ അന്തരിച്ചത്.

മറ്റു പല ചെറുപ്പക്കാരുമായി താൻ ഡേറ്റിങ്ങ് നടത്തിയിട്ടുണ്ടെന്ന് ഷെർ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെക്കാൾ 12 വയസ് ഇളതായ റോൺ സിമ്മർമാൻ, ടോം ക്രൂയിസ്, (ടോമിന് 23 വയസും ഷെറിനെ 3​8 ഉം വയസ്സുള്ളപ്പോൾ) തന്നേക്കാൾ 13 വസ് ഇളയതായ റിച്ചി സംബോറ എന്നിവരുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും പ്രണയത്തിലായിരുന്നു എന്നുമാണ് ഷെർ മുമ്പ് വെളിപ്പെടുത്തിയിട്ടുള്ളത്.
Published by:Naseeba TC
First published: