നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ക്യാൻസറിനോട് പൊരുതുന്ന 77കാരൻ; ഐസ് സ്കേറ്റിംഗ് ചെയ്ത് അധ്യാപികയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ

  Viral Video | ക്യാൻസറിനോട് പൊരുതുന്ന 77കാരൻ; ഐസ് സ്കേറ്റിംഗ് ചെയ്ത് അധ്യാപികയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ

  ഈ വീഡിയോ ഇതുവരെ 15000ലധികം തവണ റീട്വീറ്റ് ചെയ്യുകയും ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു. ആളുകൾ അദ്ദേഹത്തോടുള്ള സ്നേഹം കമന്റുകളിലൂടെ പ്രകടിപ്പിച്ചു.

  • Share this:
   പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ കാത്തിരിക്കുന്നവരാണ് അധികവും. എന്നാൽ ഇത്തരം തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് പ്രചോദനമാകുന്ന ഒരാളാണ് ക്യാൻസറിനോട് പൊരുതി ജയിച്ച ഈ 77കാരൻ. സ്റ്റേജ് 4 ക്യാൻസർ ബാധിച്ച ഇദ്ദേഹം ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. ഐസ് സ്കേറ്റിംഗ് പഠിപ്പിക്കുന്ന തന്റെ അധ്യാപികയ്‌ക്കൊപ്പം ഐസ് സ്കേറ്റ് ചെയ്ത് നൃത്തം ചെയ്യുന്ന വയോധികന്റെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്.

   തന്റെ അദ്ധ്യാപികയോടൊപ്പം ഐസിൽ മനോഹരമായി നൃത്തം ചെയ്യുന്ന പിതാവിന്റെ വീഡിയോ മകളാണ് ട്വിറ്ററിൽ പങ്കുവച്ചത്. 77 കാരന്റെ മകളും ഓൺ ട്രെയിലിന്റെ സിഇഒയുമായ റെബേക്ക ബാസ്റ്റിൻ തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്റെ പിതാവ് ഒരു സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതനാണെന്നും കുറിച്ചിട്ടുണ്ട്. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറി കടന്ന് അദ്ദേഹം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐസ് സ്കേറ്റിംഗ് പഠിക്കാൻ ആരംഭിച്ചു. ഇപ്പോൾ അധ്യാപികയ്ക്കൊപ്പം ഐസ് സ്കേറ്റിംഗ് നടത്തി നൃത്തം ചെയ്തിരിക്കുകയാണ് അദ്ദേഹം.

   “എന്റെ അച്ഛന് 77 വയസ്സുണ്ട്, സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാൻസറാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഐസ് സ്കേറ്റിംഗ് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇപ്പോൾ തന്റെ അധ്യാപികയോടൊപ്പം ഈ പ്രകടനവും നടത്തി. പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ വളരെ വൈകിയെന്ന് കരുതുന്ന ആർക്കും ഇത് പ്രചോദനമാണ്" ഹൃദയ ഇമോജിയ്ക്കൊപ്പം റെബേക്ക കുറിച്ചു.


   ഈ വീഡിയോ ഇതുവരെ 15000ലധികം തവണ റീട്വീറ്റ് ചെയ്യുകയും ഒരു ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു. ആളുകൾ അദ്ദേഹത്തോടുള്ള സ്നേഹം കമന്റുകളിലൂടെ പ്രകടിപ്പിച്ചു. നിരവധി പേർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ചു. “അവിശ്വസനീയം! ഇത്തരമൊരു പ്രചോദന വീഡിയോ പങ്കിട്ടതിന് നന്ദി," ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.

   ഈ മനോഹരമായ വീഡിയോ പങ്കിട്ടതിന് നന്ദിയെന്ന്” മറ്റൊരാൾ എഴുതി. "ഞാൻ എപ്പോഴും ഒരു പ്രശസ്ത കായികതാരമാകാൻ ആഗ്രഹിക്കുന്നു," എന്നാണ് തന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായതായി റബേക്ക അറിയിച്ചപ്പോൾ പിതാവ് പ്രതികരിച്ചത്.

   തന്റെ പിതാവിന്റെ ജീവിതത്തെയും ജോലിയെയും കുറിച്ചുള്ള ഒരു കുറിപ്പ് താൻ തയ്യാറാക്കി വരികയാണെന്നും അത് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റെബേക്ക മറ്റൊരു ട്വീറ്റിൽ പങ്കുവെച്ചു.

   അറിവ് നേടുന്നതിന് പ്രായം ഒരു മാനദണ്ഡമല്ല. ഇത് തെളിയിച്ച ഒട്ടനവധി പേരെ നമുക്കറിയാം. അത്തരത്തില്‍ പ്രതിസന്ധികളെ പരാജയപ്പെടുത്തിയ ഒരു 77കാരിയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണ്‍ സിറ്റി സ്വദേശിയായ യുവതിക്ക് കുടുംബപരമായ കാരണങ്ങളാല്‍ സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, 60 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അവര്‍ വീണ്ടും പഠനം ആരംഭിച്ചിരിക്കുകയാണ്.

   Keywords:
   Link:
   Published by:Naveen
   First published:
   )}