നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എങ്ങനെ ഉള്ളിൽ കയറി? കാറിനുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ട് കാറുടമയുടെ അമ്പരപ്പ്

  എങ്ങനെ ഉള്ളിൽ കയറി? കാറിനുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ട് കാറുടമയുടെ അമ്പരപ്പ്

  താൻ രാവിലെ വീട്ടിൽനിന്ന് വരുമ്പോൾ കാറിൽ പാമ്പ് ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹം തറപ്പിച്ചു പറയുന്നു

  python

  python

  • Share this:
   ഹിസാർ: ഹരിയാനയിലെ ഹിസാറിൽ കാറിനുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പ് കയറിയത് പരിഭ്രാന്തി ഉണ്ടാക്കി. ഇത്രയും വലുപ്പമുള്ള പെരുമ്പാമ്പ് എങ്ങനെ ഉള്ളിൽ കയറിയെന്നതാണ് ഉടമയുടെ സംശയം. ഹിസാറിലെ ഒരു വാഹനവിപണിയിലെ ജീവനക്കാരന്‍റെ കാറിലാണ് പെരുമ്പാമ്പ് കയറി കൂടിയത്.

   തന്റെ കാറിന്റെ പുറകിലാണ് ഒരു വലിയ പാമ്പിനെ കണ്ടെത്തിയതെന്ന് വാഹനഉടമ പറയുന്നു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഉടൻ തന്നെ അദ്ദേഹം വനംവകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. താമസിയാതെ വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ വനത്തിൽ വിട്ടു. വനം വകുപ്പ് ഇൻസ്പെക്ടർ രാമേശ്വർ ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്.

   “വിവരം ലഭിച്ചപ്പോൾ ഞങ്ങളുടെ ടീം സ്ഥലത്തെത്തി കാറിന്‍റെ പിൻഭാഗത്തു പതുങ്ങിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. ഹിസാറിന് സമീപത്തുള്ള മാൻ പാർക്കിലാണ് പെരുമ്പാമ്പിനെ വിട്ടത്. 25-30 കിലോഗ്രാം ഭാരവും 8 അടി നീളവുമുള്ള പെരുമ്പാമ്പ് നല്ല ആരോഗ്യത്തോടെയുള്ളതാണെന്ന് രാമേശ്വർ ദാസ് എഎൻഐയോട് പറഞ്ഞു.   അതേസമയം ഇത്രയും വലുപ്പമുള്ള പാമ്പ് എങ്ങനെ കാറിനുള്ളിലെത്തി എന്ന ആശ്ചര്യത്തിലാണ് കാറുടമ. താൻ രാവിലെ വീട്ടിൽനിന്ന് വരുമ്പോൾ കാറിൽ പാമ്പ് ഉണ്ടായിരുന്നില്ലെന്ന് ഇദ്ദേഹം തറപ്പിച്ചു പറയുന്നു. ജോലി സ്ഥലത്തെ പാർക്കിങ് മൈതാനത്തുവെച്ച് കാറിൽ പാമ്പ് കയറിയതാകാമെന്നാണ് സംശയം.
   Published by:Anuraj GR
   First published: