• HOME
  • »
  • NEWS
  • »
  • buzz
  • »
  • War In Ukraine | 'എന്റെ കൊച്ചുമക്കള്‍ക്കു വേണ്ടി'; യുക്രെയ്ന്‍ സൈന്യത്തില്‍ ചേരണമെന്ന ആവശ്യവുമായി 80 കാരന്‍

War In Ukraine | 'എന്റെ കൊച്ചുമക്കള്‍ക്കു വേണ്ടി'; യുക്രെയ്ന്‍ സൈന്യത്തില്‍ ചേരണമെന്ന ആവശ്യവുമായി 80 കാരന്‍

കയ്യില്‍ ഒരു ബാഗുമായി യുക്രെയ്ന്‍ പട്ടാളക്കാരന്റെ അടുത്ത് എത്തി തന്റെ ആഗ്രഹം പറയുന്ന ആളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

  • Share this:
    റഷ്യന്‍ (Russia) അധിനിവേശത്തിനിടയില്‍ യുക്രെയ്ന്‍  സൈന്യത്തില്‍  (Ukraine army) ചേരണമെന്ന ആഗ്രഹവുമായി 80 കാരന്‍. കയ്യില്‍ ഒരു ബാഗുമായി യുക്രെയ്ന്‍ പട്ടാളക്കാരന്റെ അടുത്ത് എത്തി തന്റെ ആഗ്രഹം പറയുന്ന ആളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    തന്റെ കൊച്ചു മകള്‍ക്കായാണ് താന്‍ സൈന്യത്തില്‍ ചേരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഉക്രൈന്‍ മുന്‍ പ്രഥമവനിതയായ കറ്റേരിന യുഷ്ടെന്‍കോയ പങ്കുവെച്ച ട്വീറ്റ് വഴിയാണ് സംഭവം പുറം ലോകം അറിയുന്നത്.

    യുക്രെയ്ന്‍ പട്ടാളത്തില്‍ ചേരാന്‍ എത്തിയ ഒരു 80 വയസ്സുകാരന്‍, രണ്ട് ടി-ഷര്‍ട്ടുകളും ഒരു ജോടി പാന്റും ഒരു ടൂത്ത് ബ്രഷും ഉച്ചഭക്ഷണത്തിനായി കുറച്ച് സാന്‍ഡ്വിച്ച് അടങ്ങിയ ഒരു ചെറിയ കേസും കൈയ്യില്‍ കരുതിയിരുന്നു.  കറ്റേരിന യുഷ്ടെന്‍കോയ പങ്കുവെച്ച ചിത്രത്തിന്  താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.





    അതേ സമയം റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള (russia invasion) യുക്രെയ്നിന്റെ പോരാട്ടത്തിനിടെ ഒരു സൈനികന്‍ (soldier) തന്റെ വീട്ടുകാര്‍ക്ക് അയച്ച സന്ദേശമാണ് ഇപ്പോള്‍ വൈറലാവുകയാണ്.  അദ്ദേഹത്തിന്റെ ഹൃദയഭേദകവും വേദനിപ്പിക്കുന്നതുമായ വാക്കുകള്‍ കാണുന്നവരുടെ കണ്ണ് നിറയ്ക്കും

    ''അമ്മേ അച്ഛാ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'' (Mom, Dad, I Love You) എന്നാണ് സൈനികന്റെ ക്ലിപ്പില്‍ പറയുന്നത്. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികതയോ സൈനികന്റെ ദേശീയതയോ ന്യൂസ് 18ന് സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ (video) പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

    Also read- Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ

    '' എനിക്ക് മനുഷ്യത്വത്തില്‍ വിശ്വാസമില്ല. എന്നാൽ ഇത് വളരെ ഹൃദയഭേദകമാണ്'' ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. '' യുദ്ധം രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കളി മാത്രമാണ്, അവസാനം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്'' മറ്റൊരാള്‍ പറഞ്ഞു.
    Published by:Jayashankar AV
    First published: