നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • War Veteran | സഹ സൈനികര്‍ക്ക് ആദരം അർപ്പിക്കാൻ 230 കിലോമീറ്റർ ദൂരം മോപ്പെഡിൽ യാത്ര ചെയ്ത് 80കാരനായ യുദ്ധവീരൻ

  War Veteran | സഹ സൈനികര്‍ക്ക് ആദരം അർപ്പിക്കാൻ 230 കിലോമീറ്റർ ദൂരം മോപ്പെഡിൽ യാത്ര ചെയ്ത് 80കാരനായ യുദ്ധവീരൻ

  ഹോഷിയാര്‍പൂര്‍ ജില്ലയിലെ മുകേരിയന്‍ ബെല്‍റ്റില്‍ നിന്നുള്ള രണ്ടാം തലമുറയിലെ സൈനികനായിരുന്ന സുബേദാര്‍ ജയ് സിംഗ് 1965 ലെയും 1971 ലെയും ഇന്ത്യ-പാക് യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അഖ്നൂര്‍ സെക്ടറില്‍ തന്റെ സഹ സൈനികര്‍ക്കൊപ്പം ധീരമായി പോരാടുകയും ചെയ്തിട്ടുണ്ട്.

  Image: Twitter

  Image: Twitter

  • Share this:
   1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ (India-Pak War) ഇരു രാജ്യങ്ങളിലെയും ഒട്ടേറെ സൈനികര്‍ മരണപ്പെട്ടിരുന്നു. അര നൂറ്റാണ്ട് മുമ്പ് നടന്ന ആ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ (Indian Soldiers) ഇപ്പോഴും രാജ്യത്തിന്റെ പലയിടങ്ങളിലായി ജീവിക്കുന്നുണ്ട്. ഇപ്പോള്‍ 80 വയസ്സുള്ള ഒരു വിമുക്ത ഭടന്‍ കശ്മീരിലേക്ക് (Kashmir) തന്റെ മോപ്പഡില്‍ (Moped) ഒരു യാത്ര നടത്തിയിരിക്കുകയാണ്. തന്റെ സഹ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രായത്തിലും അദ്ദേഹം ഇങ്ങനെയൊരു യാത്ര നടത്താന്‍ തീരുമാനിച്ചത്.

   പഞ്ചാബ് സ്വദേശിയായ സുബേദാര്‍ ജയ് സിംഗ് എന്ന യുദ്ധവീരനാണ് തന്റെ സഹ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മോപ്പഡില്‍ യാത്ര നടത്തിയത്. പഞ്ചാബിലെ തന്റെ ജന്മനഗരത്തില്‍ നിന്ന് ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറിലേക്ക് 230 കിലോമീറ്റര്‍ ദൂരം മോപ്പഡില്‍ അദ്ദേഹം സഞ്ചരിച്ചു. ഹോഷിയാര്‍പൂര്‍ ജില്ലയിലെ മുകേരിയന്‍ ബെല്‍റ്റില്‍ നിന്നുള്ള രണ്ടാം തലമുറയിലെ സൈനികനായിരുന്ന സുബേദാര്‍ ജയ് സിംഗ് 1965 ലെയും 1971 ലെയും ഇന്ത്യ-പാക് യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അഖ്നൂര്‍ സെക്ടറില്‍ തന്റെ സഹ സൈനികര്‍ക്കൊപ്പം ധീരമായി പോരാടുകയും ചെയ്തിട്ടുണ്ട്.

   ''1971 ൽ അഖ്നൂര്‍-ജൗറിയന്‍ അതിര്‍ത്തിയിലെ ചാംബ് യുദ്ധത്തില്‍ വീര്യത്തോടെ പോരാടിയ യുദ്ധവീരന്മാരായ തന്റെ സഹസൈനികര്‍ക്ക് ഉജ്ജ്വലമായ ആദരം അര്‍പ്പിക്കാന്‍ 80 വയസ്സുള്ള സുബേദാര്‍ ജയ് സിംഗ് എന്ന മുന്‍ സൈനികൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു വിമുക്ത ഭടന്റെ മകനായ സിംഗ് 1965 ലെയും 1971 ലെയും യുദ്ധങ്ങളില്‍ പങ്കെടുത്ത ധീരനായ സൈനികനായിരുന്നു'', പിആര്‍ഒ ഡിഫന്‍സ് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.


   1965 ലെ യുദ്ധസമയത്ത് സിംഗ് ഒരു ആക്രമണ സംഘത്തിന്റെ ഭാഗമായിരുന്നുവെന്നും ഹാജിപിര്‍ സെക്ടറില്‍ ഗിതിയാന്‍ പിടിച്ചെടുക്കുന്നതിനിടെ അദ്ദേഹത്തിന് പരിക്കേറ്റതായും ലഫ്റ്റനന്റ് കേണല്‍ ആനന്ദ് വെളിപ്പെടുത്തി. അഖ്നൂരിലെ ചപ്രിയാല്‍ പ്രദേശത്ത് 1971 ല്‍ നടന്ന യുദ്ധത്തില്‍ വീറോടെ പോരാടിയ 216 ഫീല്‍ഡ് റെജിമെന്റിനൊപ്പം സിംഗും ഉണ്ടായിരുന്നു. രണ്ട് ഓഫീസര്‍മാരും രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും (ജെസിഒ), സിഒ- ലഫ്റ്റനന്റ് കേണല്‍ എം എല്‍ സേത്തി ഉള്‍പ്പെടെ റെജിമെന്റിലെ മറ്റ് 64 റാങ്കുകാരും ഓപ്പറേഷന്‍ സമയത്ത് ജീവത്യാഗം വരിച്ചുവെന്നും ലഫ്റ്റനന്റ് കേണല്‍ വിശദീകരിച്ചു.

   'സ്വര്‍ണിം വിജയ് ദിവസ്' വേളയില്‍ സിംഗ് തന്റെ വസതിയില്‍ നിന്ന് 1971 ലെ യുദ്ധത്തിന്റെ ഗണ്‍ ഏരിയയിലേക്കും പഹാരിവാലയിലെ 216 ഫീല്‍ഡ് റെജിമെന്റ് സ്മാരകത്തിലേക്കും 230 കിലോമീറ്റര്‍ സഞ്ചരിച്ചത് തന്റെ പഴയ 'മോപ്പഡി'ലാണെന്നും പിആര്‍ഒ പറഞ്ഞു. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ തന്റെ സഹോദരന്മാരെ അഭിമാനത്തോടെയും കണ്ണീരോടെയും യുദ്ധവീരന്‍ സുബേദാർ ജയ് സിംഗ് ഓര്‍ത്തുവെന്നും, അദ്ദേഹത്തിന്റെ ദേശസ്നേഹവും ബറ്റാലിയനോടും സൈന്യത്തോടുമുള്ള ബഹുമാനവും ആദരവും പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പ്രചോദനമായി മാറിയെന്നും ലെഫ്റ്റനന്റ് കേണല്‍ ആനന്ദ് കൂട്ടിച്ചേര്‍ത്തു.
   Published by:Naveen
   First published:
   )}