• HOME
 • »
 • NEWS
 • »
 • buzz
 • »
 • Love | 'ജീവിതത്തിൽ ലഭിച്ച അമൂല്യനിധി'; 36കാരനായ ഭർത്താവിനെക്കുറിച്ചുള്ള  81കാരിയുടെ കുറിപ്പ് വൈറൽ

Love | 'ജീവിതത്തിൽ ലഭിച്ച അമൂല്യനിധി'; 36കാരനായ ഭർത്താവിനെക്കുറിച്ചുള്ള  81കാരിയുടെ കുറിപ്പ് വൈറൽ

2019ലാണ് 82കാരിയായ ഐറിസ് 36കാരനായ മുഹമ്മദുമായി പ്രണയത്തിലാകുന്നത്.

 • Share this:
  പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോൺസും ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അഹമ്മദ് ഇബ്രിഹാമും. 2019ലാണ് 82കാരിയായ ഐറിസ് 36കാരനായ മുഹമ്മദുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിൽ 46 വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഒരു വർഷത്തിനുശേഷം 2020ൽ ഇവർ വിവാഹിതരായി.

  എന്നാൽ മുഹമ്മദിന്റെ പിതാവ് അടുത്തിടെ രോഗബാധിതനായതിനെത്തുടർന്ന് ഇരുവർക്കും കഴിഞ്ഞ ഒരു മാസം വേർപിരിഞ്ഞ് കഴിയേണ്ടി വന്നു. പിതാവിനെ സന്ദർശിക്കാനായി മുഹമ്മദ് സ്വന്തം നാടായ കെയ്‌റോയിലേക്ക് പോയി. ഇരുവർക്കും പിരിഞ്ഞു കഴിയേണ്ടി വന്നപ്പോഴാണ് ഐറിസ് തന്റെ ഭർത്താവ് തനിയ്ക്ക് ജീവിതത്തിൽ ലഭിച്ച അമൂല്യ നിധിയാണെന്ന് മനസ്സിലാക്കിയതെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

  കഴിഞ്ഞ ആഴ്ച്ചയാണ് മുഹമ്മദ് തിരിച്ചെത്തിയത്. തുടർന്നാണ് ഐറിസ്, ഫേസ്ബുക്കിൽ മുഹമ്മദിനെക്കുറിച്ചുള്ള പ്രണയാർദ്രമായ കുറിപ്പ് പങ്കുവച്ചത്.

  Also Read-Bitter gourd juice| ഭർത്താവ് പാവയ്ക്കാ ജ്യൂസ് കുടിക്കുന്നില്ല; പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ

  സോമർസെറ്റ് സ്വദേശിയായ ഈ ബ്രിട്ടീഷ് മുത്തശ്ശി തന്റെ കാമുകനെ പരിചയപ്പെട്ടത് നിരീശ്വരവാദികൾക്കായുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ്. നേരിൽ കണ്ടുമുട്ടിയതിന് നാല് ദിവസത്തിന് ശേഷം അവർ കെയ്‌റോയിൽ വച്ച് വിവാഹിതരാകാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ഒടുവിൽ ഒരു വർഷത്തിന് ശേഷം അവർക്ക് വിവാഹിതരാകാൻ കഴിഞ്ഞു. മൂന്ന് വർഷത്തെ വിസയിൽ മുഹമ്മദ് ബ്രിട്ടനിലെത്തുകയും ചെയ്തു.

  "മുഹമ്മദ്, വീട്ടിലേയ്‌ക്ക് സ്വാഗതം, കഴിഞ്ഞ മാസം നിന്നെ പിരിഞ്ഞ് കഴിയേണ്ടി വന്നപ്പോഴാണ് നീ എനിയ്ക്ക് വിലമതിക്കാനാവാത്ത രത്നമാണെന്ന് മനസ്സിലായത്. ഭാവിയിൽ ഞാൻ നിനക്ക് കൂടുതൽ വില നൽകും." ഐറിസ് കുറിച്ചു.

  ഇതിന് മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ, ഐറിസ് ഒരു സ്യൂട്ട്കേസിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും "തന്റെ ഭർത്താവിന്റെ പിതാവിന് അസുഖം ബാധിച്ചതിനാൽ അദ്ദേഹത്തിന് ഈജിപ്തിലേക്ക് അടിയന്തരമായി പോകേണ്ടി വന്നു" എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. 2020 ജനുവരിയിൽ ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ഐറിസ് വാർത്തകളിൽ ഇടം നേടിയിരുന്നു.

  Also Read-Father forgets son |ഭാര്യയുടെ പ്രസവത്തിന്റെ 'ടെന്‍ഷന്‍' കുറയ്ക്കാന്‍ യുവാവ് ബാറില്‍ കയറി; മകനെ മറന്നു

  തങ്ങളുടെ ആദ്യരാത്രിയെക്കുറിച്ചും ഐറിസ് തുറന്ന് പറഞ്ഞിരുന്നു. 35 വർഷത്തിന് ശേഷമുള്ള ലൈംഗിക ജീവിതത്തിൽ താൻ വീണ്ടും ഒരു കന്യകയാണെന്ന് തനിയ്ക്ക് തോന്നിയെന്നും അവർ പറഞ്ഞിരുന്നു.

  ഇരുവരും തമ്മിലുള്ള പ്രണയം ഐറിസിന്റെ കുടുംബത്തിൽ വിള്ളലുകളുണ്ടാക്കിയിരുന്നു. 50 വയസ്സിന് മുകളിൽ പ്രായമുള്ള തന്റെ രണ്ട് ആൺമക്കൾക്ക് തന്നെക്കാൾ 46 വയസ്സ് കുറവുള്ള ഒരു പുരുഷനുമായുള്ള ബന്ധം അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ഐറിസ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

  "മുഹമ്മദ് എന്റെ പണത്തിന് പിന്നാലെയാണെന്ന് ഡാരൻ (മകൻ) ആശങ്കാകുലനാണ്. ഇക്കാര്യത്തിൽ ഞങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായി. തുടർന്ന് മകനോട് വീട് വിട്ടിറങ്ങാൻ ഞാൻ ആവശ്യപ്പെട്ടു" 2020ൽ സൺഡേ മിററിനോട് സംസാരിച്ച ഐറിസ് വ്യക്തമാക്കിയിരുന്നു.

  "മുഹമ്മദ് ആഗ്രഹിക്കുന്നത് എന്നെയാണ് - എന്റെ വീടല്ല," ഐറിസ് പറയുന്നു. "മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഞാൻ വർഷങ്ങളോളം ജീവിതം ചെലവഴിച്ചു, ഇപ്പോൾ ഞാൻ മരിക്കുന്നതിന് മുമ്പ് ഞാൻ ഇഷ്ടപ്പെടുന്ന പുരുഷനെ വിവാഹം കഴിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു" ഐറിസ് കൂട്ടിച്ചേർത്തു.
  Published by:Jayesh Krishnan
  First published: