നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൗമാരക്കാരന് 82 പല്ലുകൾ; താടിയെല്ലിൽ അപൂർവ രോഗാവസ്ഥ

  കൗമാരക്കാരന് 82 പല്ലുകൾ; താടിയെല്ലിൽ അപൂർവ രോഗാവസ്ഥ

  കഴിഞ്ഞ അഞ്ച് വർഷമായി 'കോംപ്ലക്സ് ഓഡന്റോമ' എന്ന അപൂർവ രോഗാവസ്ഥയെ നേരിടുകയായിരുന്നു ഇയാൾ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തന്റെ വായിൽ അധികമായി ഉണ്ടായിരുന്ന 82 പല്ലുകൾ നീക്കം ചെയ്യാൻ ബീഹാറിൽ നിന്നുള്ള കൗമാരക്കാരന് വിധേയനാകേണ്ടി വന്നത് ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക്. വായിച്ചത് തെറ്റിപ്പോയതാണോ എന്ന് ഒരു നിമിഷം സംശയം തോന്നുന്നുണ്ടോ? എങ്കിൽ സംശയിക്കേണ്ട, പറഞ്ഞത് ശരിയാണ്. ഒരു സാധാരണ മനുഷ്യന്റെ വായിൽ 32 പല്ലുകളാണ് ഉണ്ടാവുക. എന്നാൽ, താടിയെല്ലിനെ ബാധിച്ച ഒരു അപൂർവ ട്യൂമർ ആണ് 17 വയസുകാരനായ നിതീഷ് കുമാറിന്റെ വായിൽ അധികമായി അനേകം പല്ലുകൾ വളരാൻ കാരണമായത്.

   ബീഹാറിലെ ആറ ജില്ല സ്വദേശിയായ നിതീഷ് കുമാർ കഴിഞ്ഞ അഞ്ച് വർഷമായി 'കോംപ്ലക്സ് ഓഡന്റോമ' എന്ന അപൂർവ രോഗാവസ്ഥയെ നേരിടുകയായിരുന്നു. താടിയെല്ലിനെ ബാധിക്കുന്ന അത്യപൂർവവും സങ്കീർണവുമായ ഒരു രോഗാവസ്ഥയാണ് ഇത്. ശരിയായ ചികിത്സയുടെ അഭാവം മൂലം കഴിഞ്ഞ വർഷങ്ങളിൽ നിതീഷിന്റെ ആരോഗ്യസ്ഥിതി വഷളാകാൻ തുടങ്ങി. അൽപ്പം ആശ്വാസം തേടിക്കൊണ്ട് ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിലായിരുന്നു ഈ കൗമാരക്കാരൻ. ഒടുവിൽ പറ്റ്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്താൻ കഴിഞ്ഞതാണ് നിതീഷിനെ തുണച്ചത്.

   പ്രാഥമിക പരിശോധനകൾക്ക് ശേഷം മറ്റു നിരവധി സ്കാനിങ്ങുകൾക്കും പരിശോധനകൾക്കും നിതീഷ് വിധേയനായി. അതിന്റെ അടിസ്ഥാനത്തിൽ നിതീഷിന്റെ ട്യൂമർ ഗുരുതരമായ നിലയിലേക്ക് വളർന്നതായി ഡോക്ടർമാർ കണ്ടെത്തി. അടിയന്തിരമായി ഒരു ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തില്ലെങ്കിൽ ട്യൂമർ അർബുദത്തിലേക്ക് നയിച്ചേക്കാമെന്നും ഡോക്റ്റർമാർ വിലയിരുത്തി. തുടർന്ന് എത്രയും പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.   ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡെന്റൽ വിഭാഗത്തിലെ ഡോ. പ്രിയങ്ക സിങ്, ഡോ. ജാവേദ് ഇഖ്ബാൽ എന്നീ പരിചയസമ്പന്നരായ ഡോക്റ്റർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയുടെ ഒടുവിൽ ആ മെഡിക്കൽ സംഘം നിതീഷിന്റെ വായിൽ നിന്ന് ട്യൂമർ നീക്കം ചെയ്യുകയായിരുന്നു. നിതീഷിന്റെ വായയിൽ 82 പല്ലുകൾ കണ്ടെത്തിയത് ഡോക്ടർമാരുടെ സംഘത്തെ തന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

   ജനിതക കാരണങ്ങൾ മൂലമോ അല്ലെങ്കിൽ താടിയെല്ലിന് അപകടം പറ്റിയതിനാലോ താടിയെല്ലിന്റെയോ പല്ലുകളുടെയോ രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രക്രിയയിൽ അപാകതകൾ ഉണ്ടായതാണ് ഈ അപൂർവ രോഗാവസ്ഥയ്ക്ക് കാരണമായതെന്ന് നിതീഷിന്റെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. പ്രിയങ്ക പറഞ്ഞു.

   ഇന്ത്യയിൽ ഇതാദ്യമായല്ല ഇത്തരമൊരു മെഡിക്കൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2019-ൽ ചെന്നൈ സ്വദേശിയായ രവീന്ദ്രനാഥ് എന്ന 7 വയസുകാരനായ ബാലന്റെ വായയിൽ നിന്ന് ഡോക്റ്റർമാർ നീക്കം ചെയ്തത് 527 പല്ലുകളായിരുന്നു. താടിയെല്ലിൽ പല്ലുകൾ അസാധാരണമായ വളർച്ച പ്രാപിച്ചത് പുറത്തു നിന്ന് കാണാൻ കഴിഞ്ഞിരുന്നില്ല.

   Summary: Nitish who belongs to Bihar’s Arah district had been suffering from a rare jaw condition called complex odontoma, for the past 5 years. His condition deteriorated over the past few years because of the lack of treatment
   Published by:user_57
   First published:
   )}