നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രാജസ്ഥാൻ പ്രേത ഗ്രാമത്തിലെ 82 കാരനായ കാവൽക്കാരന് ഓസ്ട്രേലിയൻ കാമുകിയുടെ കത്ത്; ദശാബ്ദങ്ങൾ നീണ്ട പ്രണയ കഥ 

  രാജസ്ഥാൻ പ്രേത ഗ്രാമത്തിലെ 82 കാരനായ കാവൽക്കാരന് ഓസ്ട്രേലിയൻ കാമുകിയുടെ കത്ത്; ദശാബ്ദങ്ങൾ നീണ്ട പ്രണയ കഥ 

  കുൽദാര എന്ന പ്രേതഗ്രാമത്തെ കാവൽക്കാരനായ 82 കാരന്റെ പ്രണയകഥയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള മരീനയാണ് കാമുകി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന  ഫേസ്ബുക്ക് പേജാണ് ദശാബ്ദങ്ങൾ നീണ്ട ആപൂർവ്വ പ്രണയം വിവരിക്കുന്നത്.

  The 83-year-old gatekeeper of Kuldhara Image credit FacebookHumans Of Bombay

  The 83-year-old gatekeeper of Kuldhara Image credit FacebookHumans Of Bombay

  • Share this:
   രാജസ്ഥാനിലെ ഹൃദയ ഭാഗത്തുള്ള ജയ്സൽമീർ ജില്ലയിലെ ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമമാണ് കുൽദാര. 13ാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഈ ഗ്രാമം ഒരു കാലത്ത് അഭിവൃദ്ധി നിറഞ്ഞ പ്രദേശമായിരുന്നു. എന്നാൽ 19ാം നൂറ്റാണ്ടോടെ ഗ്രാമീണർ ഈ സ്ഥലം ഉപേക്ഷിച്ച് പോയതോടെ ഇന്ന് തീർത്തും മരുഭൂമിയാണ് കുൽദാര. പ്രകൃതി ദുരന്തങ്ങളും, പ്രദേശിക ഭരണകൂടത്തിന്റെ കൂട്ടക്കൊലകളുമാണ് ഗ്രാമീണർ കുൽദാര ഉപേക്ഷിച്ച് പോകാൻ ഇടയാക്കിയത് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ ശാപം കാരണമാണ് ഇത് സംഭവിച്ചതെന്നും പ്രേതഭൂമിയാണിതെന്നും നാട്ടുകാർ വിശ്വസിക്കുന്നു.

   ഈ പ്രേതഗ്രാമത്തെ കാവൽക്കാരനായ 82 കാരന്റെ പ്രണയകഥയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള മരീനയാണ് കാമുകി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന  ഫേസ്ബുക്ക് പേജാണ് ദശാബ്ദങ്ങൾ നീണ്ട ആപൂർവ്വ പ്രണയം വിവരിക്കുന്നത്.

   മരീനയെ കണ്ടുമുട്ടിയ അന്ന് എനിക്ക് 30 വയസാണ് പ്രായം. ഓസ്ട്രേലിയയിൽ നിന്ന് ജയ്സൽമീർ സന്ദർശിക്കാൻ വന്നതായിരുന്നു അവർ. രാജസ്ഥാനിലെ 5 ദിവസത്തെ സന്ദർശനത്തിനിടെ ഒട്ടകത്തെ എങ്ങനെ ഓടിക്കാം എന്ന് ഞാൻ അവളെ പഠിപ്പിച്ചു. ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയത്തിലാവുക എന്നത് 1970 കളിൽ സാധ്യമായിരുന്നു. ശരിക്കും അതു തന്നെയാണ് സംഭവിച്ചത്. ആദ്യ കാഴ്ച്ചയിൽ തന്നെ ഞങ്ങൾ പ്രണയത്തിലായി, അദ്ദേഹം വിവരിച്ചു.

   Also Read- Sachin Tendulkar| കോവിഡ് ബാധ: സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

   സന്ദർശനം കഴിഞ്ഞ് ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് ആ മാന്ത്രിക വാക്കുകൾ അവൾ എന്നോട് പറഞ്ഞു.’ ഐ ലവ് യു' . ആദ്യമായാണ് എന്നോട് ഒരാൾ അങ്ങനെ പറഞ്ഞത്. ഞാൻ ആകെ നാണിച്ചു പോയി. മറിച്ച് ഒരു വാക്കുപോലും പറയാൻ എനിക്ക് ആയില്ല- 82 കാരൻ ഓർത്തെടുക്കുന്നു.

   മരീന ഓസ്ട്രേലിയയിൽ എത്തിയ ശേഷവും ബന്ധം തുടർന്നു. ആഴ്ച്ചതോറും അവൾ എനിക്ക് കത്തുകൾ അയച്ചു. ഒരിക്കൽ ഓസ്ട്രേലിയയിലേക്ക് വരാൻ അവൾ ആവശ്യപ്പെട്ടു. വീട്ടുകാരോടും പോലും അറിയിക്കാതെ 30,000 രൂപ കടമെടുത്ത് വിസ തരപ്പെടുത്തി മരീനയെ കാണാനായി ഞാൻ ഓസ്ട്രേലിയയിലേക്ക് പോവുകയും ചെയ്തു. മൂന്ന് മാസത്തോളം അവിടെ ചെലവഴിച്ചു. കല്ല്യാണം കഴിക്കാം എന്ന മരീന പറഞ്ഞതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

   എന്റെ ജന്മനാട് വിട്ടുപോകാൻ ഞാനോ ഇന്ത്യയിലേക്ക് വരാൻ അവളോ തയ്യാറല്ലായിരുന്നു. കൂടുതൽ കാലം ഇത് മുന്നോട്ട് പോകില്ലെന്ന് മനസിലായതോടെ ഞങ്ങൾ പിരിയാൻ തിരുമാനിച്ചു. ഞങ്ങൾ പിരിയുന്ന ദിവസം മൊത്തം മരീന കരഞ്ഞുകൊണ്ടിരിക്കുന്നത് ഞാൻ ഓർക്കുന്നു. എന്ത് ചെയ്യാൻ ഞങ്ങളുടെ ബന്ധം അവിടെ ഉപേക്ഷിക്കേണ്ടി വന്നു- അദ്ദേഹം വിശദീകരിച്ചു.

   Also Read- Viral video | അയ്യോ! ഒന്ന് പതുക്കെ; വാക്സിനേഷൻ എടുക്കുമ്പോൾ നിലവിളിച്ച് മുത്തശ്ശി; വീഡിയോ

   ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കാരണം വിവാഹം കഴിക്കേണ്ടതായി വന്നു. കുൽദാരയിൽ കാവൽക്കാരനായി ജോലിയും നോക്കി. ഇരുവർക്കും രണ്ട് മക്കളുണ്ട്. രണ്ട് പേരും ഇക്കാലയളവിനുള്ളിൽ വളർന്ന് വലുതായിരിക്കുന്നു. മരീനയെക്കുറിച്ചുള്ള ചിന്തകൾ പിന്നീട് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചില്ല.

   രണ്ട് മാസം മുമ്പ്, ഇരുവരും കണ്ടുമുട്ടിയ 50ാം വാർഷികത്തിൽ ഓസ്ട്രേലിയയിൽ നിന്ന് മരീനയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. താൻ ഇതുവരെ വിവാഹിതനായിട്ടില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങി വരുമെന്നുമാണ് കത്തിൽ മരീന വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം രണ്ട് പേരും വീണ്ടും സംസാരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

   മരീനയുടെ കത്ത് വീണ്ടും തന്നെ 21ാം വയസിലേക്ക് കൂട്ടിക്കൊണ്ട് പോയെന്ന് അദ്ദേഹം പറയുന്നു. മരീനയുടെ ഭാവി പരിപാടികൾ എന്താണെന്ന് തനിക്ക് അറിയില്ലെങ്കിലും തന്റെ ആദ്യ കാമുകി ആരോഗ്യത്തോടെ ഇരിക്കുന്നതിലും കാലങ്ങൾക്ക് ശേഷവും തന്നെ ഓർക്കുന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
   Published by:Rajesh V
   First published:
   )}