നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |19ആം നിലയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക്; 82 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു, വീഡിയോ

  Viral video |19ആം നിലയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക്; 82 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു, വീഡിയോ

  വസ്ത്രങ്ങള്‍ വിരിച്ചിടുന്ന റാക്കില്‍ കാല്‍ കുടുങ്ങിയതാണ് വയോധികയ്ക്ക് രക്ഷയായത്.

  • Share this:
   ചൈനയില്‍(China) കെട്ടിടത്തിന്റെ 19ആം നിലയില്‍ നിന്ന് താഴേക്ക് വീണ 82കാരി(82 year old) അത്ഭുതകരമായി രക്ഷപ്പെട്ടു. അലക്കിയ തുണികള്‍ അഴയില്‍ വിരിച്ചിടുന്നതിനിടെ കാല്‍വഴുതി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു(fell). എന്നാല്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്ന റാക്കില്‍ കാല്‍ കുടുങ്ങിയതാണ് വയോധികയ്ക്ക് രക്ഷയായത്. അയല്‍വാസികളും അഗ്‌നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്.

   ചൈനയിലെ യാങ്ഷൂവിലാണ് സംഭവം. 19ആം നിലയില്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. തൊട്ടു താഴെയുള്ള നിലയില്‍ വസ്ത്രങ്ങള്‍ വിരിച്ചിടാന്‍ ഉപയോഗിക്കുന്ന റാക്കില്‍ കാല്‍ ഉടക്കിയതാണ് രക്ഷയായത്. വയോധിക തലകീഴായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്‌നിരക്ഷാസേനയിലെ പ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.


   അഗ്‌നിരക്ഷാസേനയിലെ ഒരു സംഘം 18ആം നിലയില്‍ വയോധികയുടെ കാല്‍ പിടിച്ച് താഴേക്ക് പോകാതെ ഉറപ്പിച്ചു നിര്‍ത്തി. മറ്റൊരു സംഘം 82കാരിയുടെ ചുറ്റും കയറിട്ട് വലിച്ച് സുരക്ഷിതമായി താഴേ ഇറക്കുകയായിരുന്നു.

   Partition Reunion | ഇന്ത്യാ വിഭജന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടി; അപൂർവസംഗമം 74 വർഷത്തിന് ശേഷം

   1947 ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ വേർപിരിഞ്ഞ ഈ സുഹൃത്തുക്കൾ 74 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ, അങ്ങനെയൊരു അപൂർവ സംഗമത്തിന് കർത്താർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇന്ത്യക്കാരനായ 91 വയസുകാരൻ സർദാർ ഗോപാൽ സിങ് മതപരമായ ചടങ്ങുകൾക്ക് വേണ്ടിയാണ് അവിടെ എത്തിയത്. എന്നാൽ, പാകിസ്ഥാനിലെ നരോവൾ നഗരത്തിൽ നിന്ന് തന്റെ പഴയ സുഹൃത്ത് 91 കാരൻ മുഹമ്മദ് ബഷീറും അവിടെയെത്തുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇരുവരുടെയും അപൂർവസംഗമത്തെക്കുറിച്ച് പാകിസ്ഥാനിലെ വാർത്താ മാധ്യമം 'ഡോൺ' റിപ്പോർട്ട് ചെയ്തു, പഴയകാല സുഹൃത്തുക്കൾ തങ്ങളുടെ ബാല്യകാല അനുഭവങ്ങൾ ഓർത്തെടുക്കുകയും പരസ്പരം പങ്കുവെയ്ക്കുകയും ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

   ഇന്ത്യാ വിഭജനത്തിനും പാകിസ്ഥാന്റെ രൂപീകരണത്തിനും മുമ്പ് ഗോപാൽ സിങ്ങും മുഹമ്മദ് ബഷീറും ബാബ ഗുരു നാനാക്കിന്റെ ഗുരുദ്വാര സന്ദർശിക്കുകയും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചായ കുടിക്കുകയും ചെയ്യുമായിരുന്നു എന്നും ഡോണിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. വൈകാതെ ഈ വാർത്ത സമൂഹ മാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങി. പഴയ രണ്ടു സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടിയ മധുരതരമായ അനുഭവം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു എന്നുതന്നെ പറയാം. ഒരു സിനിമയുടേതിന് സമാനമാണ് ഈ ജീവിതകഥയെന്ന് പലരും അഭിപ്രായപ്പെടുന്നു.
   Published by:Sarath Mohanan
   First published:
   )}