• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ചാമ്പിക്കോ.. മക്കളും മരുമക്കളും ചേര്‍ന്നുള്ള 83കാരിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറല്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

Viral | ചാമ്പിക്കോ.. മക്കളും മരുമക്കളും ചേര്‍ന്നുള്ള 83കാരിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറല്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

അടുത്തിടെ വൈറലായ ചാമ്പിക്കോ റീൽസ് ആണ് മുത്തശ്ശിയും മക്കളും മരുമക്കളും ചേർന്ന് അനുകരിച്ചത്

 • Share this:

  ഇന്‍സ്റ്റഗ്രാം റീലുകള്‍ (Instagram reels) കാണാന്‍ ഇഷ്ടമുള്ളവരാണ് നാം എല്ലാവരും. പ്രായവ്യത്യാസമില്ലാതെ റീലുകള്‍ ചെയ്യാൻ ഇന്ന് ആളുകള്‍ ഉത്സാഹഭരിതരാണ്. ഇപ്പോള്‍ ഒരു 83 വയസ്സുകാരിയുടെ (83 year old) റീല്‍സ് ആണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. അടുത്തിടെ വൈറലായ ചാമ്പിക്കോ റീൽസ് ആണ് മുത്തശ്ശിയും മക്കളും മരുമക്കളും ചേർന്ന് അനുകരിച്ചത്. ഇവർ ഗോവണിപ്പടിയില്‍ ഇരിക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് മുത്തശ്ശി അവിടേക്ക് വന്നിരുന്ന് കൈവീശി കാണിക്കുമ്പോള്‍ മക്കള്‍ (son) തങ്ങളുടെ ഭാര്യമാരുടെ ഷോള്‍ഡറില്‍ കൈകള്‍ വെയ്ക്കുന്നതും കാണാം. വളരെ രസകരമായ രീതിയിലാണ് റീല്‍ (reel) ഒരുക്കിയിരിക്കുന്നത്.


  ഹ്യൂമണ്‍സ് ഓഫ് ബോംബെ (humans of Bombay) എന്ന കണ്ടന്റ് ക്രിയേറ്റര്‍ പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന നീണ്ട അടിക്കുറിപ്പാണ് പ്രധാന ആകര്‍ഷണം. റീലില്‍ കാണുന്ന 83കാരി ഒരു കര്‍ഷകന്റെ മകളായിരുന്നുവെന്നും 19-ാമത്തെ വയസ്സില്‍ ഒരു കൂട്ടുകുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയെന്നും അതില്‍ പറയുന്നു. അഞ്ച് മക്കളാണ് അവര്‍ക്കുള്ളത്. തന്റെ മക്കള്‍ ഇത്രയും സന്തോഷകരമായ ഒരു കുടുംബം തനിയ്ക്ക് നല്‍കിയത് എങ്ങനെയാണെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.


  '' 10-ലധികം ആളുകളുള്ള ഒരു കൂട്ടുകുടുംബത്തിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അതിനോട് പൊരുത്തപ്പെടാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. എന്നാൽ എനിയ്ക്ക് ലഭിച്ച എന്റെ സഹോദരനും സഹോദരിയും വളരെ സ്‌നേഹമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ എന്റെ സ്വന്തം വീട് പോലെയാണ് ഇവിടെയും ജീവിച്ചിരുന്നത്. എന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യവും എനിക്ക് സ്‌നേഹവും കരുതലും തന്നു. ഞങ്ങള്‍ ഒരുമിച്ച് യാത്രകള്‍ ചെയ്തിരുന്നു. കേരളത്തിലെ ഏറ്റവും നല്ല ഭക്ഷണവും യാത്രയ്ക്കിടയില്‍ ഞങ്ങള്‍ കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അഞ്ച് കുട്ടികളാണുള്ളത്. ഇപ്പോള്‍ എനിക്ക് സ്വന്തമായി ഒരു വലിയ കുടുംബം ഉണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുമെന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ വളരെ സമ്പന്നരല്ലെങ്കിലും സന്തോഷത്തോടെ ജീവിതം നയിക്കുന്ന കുടുംബമാണ്'' അവര്‍ പറയുന്നു.


  53 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവിന്റെ വിയോഗം തന്നെ തളര്‍ത്തി. എന്നിരുന്നാലും, കുടുംബാംഗങ്ങളെല്ലാം ഇടയ്ക്കിടെ ഒത്തുകൂടുമായിരുന്നു. ഇത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. അടുത്തിടെ, എല്ലാവരും ഒത്തുകൂടിയപ്പോള്‍ തന്റെ കൊച്ചുമകനാണ് ഈ വീഡിയോ ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നത്. താന്‍ അതിന് സമ്മതം മൂളുകയായിരുന്നുവെന്നും അവര്‍ പറയുന്നു. എല്ലാവരും അവര്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് സന്തോഷവാന്മാരാകണമെന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.


  വഴിയരികിൽ സ്‌ട്രോബെറി വില്‍ക്കുന്ന ഒരു വയോധികയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌ട്രോബെറികള്‍ ബോക്‌സുകളിലാക്കി വില്‍ക്കുന്ന വൃദ്ധയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വഴിയരികില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്നവര്‍ക്കാണ് അവര്‍ സ്‌ട്രോബെറി വില്‍ക്കുന്നത്. വണ്ടി നിര്‍ത്തി ഒരാള്‍ സ്ത്രീയോട് സുഖമാണോ, സ്‌ട്രോബെറിക്ക് എത്രയാണ് വില എന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു ബോക്സിന് മൂന്ന് ഡോളറാണ് വിലയെന്ന് സ്ത്രീ യുവാവിനോട് പറഞ്ഞു. മുഴുവന്‍ സ്ട്രോബറിയും താന്‍ വാങ്ങുകയാണെന്ന് മറുപടി നല്‍കിയ യുവാവ് ആദ്യം പണം സ്ത്രീയ്ക്ക് കൈമാറി. സ്ട്രോബറി കൈമാറാന്‍ നോക്കുമ്പോള്‍ സ്ട്രോബറി കൈയ്യില്‍ വെച്ചോളാനും അത് കൂടി വിറ്റ് കൂടുതല്‍ പണം നേടാനും യുവാവ് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മറുപടി കേട്ട് ആ വയോധിക കരയുകയാണ് ചെയ്തത്.

  Published by:Meera Manu
  First published: