നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Guinness Book of Records ഒരു തണ്ടില്‍ നിന്ന് 839 തക്കാളികള്‍; ഗിന്നസ് നേട്ടത്തിനൊരുങ്ങി തോട്ടക്കാരന്‍

    Guinness Book of Records ഒരു തണ്ടില്‍ നിന്ന് 839 തക്കാളികള്‍; ഗിന്നസ് നേട്ടത്തിനൊരുങ്ങി തോട്ടക്കാരന്‍

    ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ ഡഗ്ലസിന്റെ ശ്രമങ്ങള്‍ ഉടന്‍ തന്നെ വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

    • Share this:
      നല്ല കൃഷിക്കാര്‍ തങ്ങളുടെ വിളവുകള്‍ മെച്ചപ്പെടുത്താന്‍ നിരന്തരം പരീക്ഷണത്തിലും പരിശ്രമത്തിലുമായിരിക്കും. അതിന്റെ ഫലം അവരുടെ വിളവെടുപ്പിലും കാണാന്‍ സാധിക്കാറുണ്ട്. ഇവിടെ ഒരു ബ്രിട്ടീഷ് തോട്ടക്കാരന്‍ ഒരു തണ്ടില്‍ നിന്ന്, മൊത്തം 839 ചെറിതക്കാളികളാണ് വിളവെടുത്തിരിക്കുന്നത്. ഈ വെളവെടുപ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോക റെക്കോര്‍ഡ് നേടാന്‍ ഒരുങ്ങുന്ന ഈ വിളവെടുപ്പിന് പിന്നിലെ കരങ്ങള്‍ ഇംഗ്ലണ്ടിലെ സ്റ്റാന്‍സ്റ്റെഡ് അബോട്ട്സിലുള്ള ഡഗ്ലസ് സ്മിത്ത് (43) എന്ന കൃഷിക്കാരന്റെതാണ്.

      എസ്ഡബ്ല്യൂഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചെറുതക്കാളി വളര്‍ത്താന്‍ ഡഗ്ലസ് ആഴ്ചയില്‍ 3-4 മണിക്കൂര്‍ തന്റെ ടെറസില്‍ ചെലവഴിക്കാറുണ്ട്. മാര്‍ച്ചിലായിരുന്നു അദ്ദേഹം തക്കാളി വിത്ത് നട്ടത്തത്. വീട്ടുമുറ്റത്തുള്ള തന്റെ തോട്ടത്തില്‍ 8 × 8 അടി ഹരിതഗൃഹത്തിലാണ് സ്വന്തമായി വികസിപ്പിച്ച ചെറിതക്കാളി വിത്ത് ഡഗ്ലസ് നട്ടത്ത്. കഴിഞ്ഞ വര്‍ഷം, ബ്രിട്ടനിലെ ഏറ്റവും വലിയ ചെറിതക്കാളി ചെടി വളര്‍ത്തിയതിന് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇത്തവണ അദ്ദേഹം തന്റെ ഹോബിയില്‍ കുറച്ചുകൂടി സമയം ചെലവഴിച്ചതിന്റെ ഫലമായി ഒരു തണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചെറിതക്കാളി വിളവെടുക്കുന്നതിനുള്ള റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പോവുകയാണ്.

      ഏകദേശം 4.24 കിലോഗ്രാം ഭാരമുള്ള 839 ചെറിതക്കാളികള്‍ ഡഗ്ലസ് വിളവെടുത്തു. ഒരു നാണയത്തിന്റെ വലുപ്പം മാത്രമാണ് ചെറിതക്കാളിക്കുള്ളത്. കഴിഞ്ഞ ശൈത്യകാലത്ത്, കാര്‍ഷിക സംബന്ധിയായ നിരവധി ശാസ്ത്രീയ പ്രബന്ധങ്ങള്‍ വായിച്ചു മനസിലാക്കിയതിനുശേഷം തക്കാളിച്ചെടിയുടെ വിളവെടുപ്പിനുള്ള കഴിവുകള്‍ അദ്ദേഹം മെച്ചപ്പെടുത്തിയിരുന്നു. ചെറിതക്കാളി എണ്ണുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി ഡഗ്ലസ് തന്റെ പ്രദേശത്തെ ഒരു പുരോഹിതനെയും ഒരു പോലീസുകാരനെയും ചുമതലപ്പെടുത്തി. ഗിന്നസ് ലോക റെക്കോര്‍ഡിനായി പരിശോധിക്കപ്പെടുന്നതിനായി തണ്ടുകളില്‍ നിന്ന് തക്കാളി പറിച്ചത് ദൃശ്യവത്കരിക്കുകയും, രേഖകളാക്കി സൂക്ഷിക്കുകയും ചെയ്തു.

      ഔദ്യോഗിക അംഗീകാരത്തിനായി ഈ രേഖകള്‍ ഓര്‍ഗനൈസേഷന് സമര്‍പ്പിക്കും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ ഡഗ്ലസിന്റെ ശ്രമങ്ങള്‍ ഉടന്‍ തന്നെ വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ ഷ്രോപ്ഷയര്‍ സ്വദേശിക്കാണ് ഒരു തണ്ടില്‍ ഏറ്റവും കൂടുതല്‍ ചെറിതക്കാളികള്‍ വിളവെടുത്തതിന്റെ നിലവിലെ റെക്കോര്‍ഡ്. ഗ്രഹാം ട്രാന്റ്‌റര്‍ എന്ന ആ വ്യക്തി 2010ല്‍ ഒരു തണ്ടില്‍ നിന്ന് വിളവെടുത്തത് 488 തക്കാളികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയാണ് ഡഗ്ലസ് ഒരു തണ്ടില്‍ നിന്ന് വിളവെടുക്കുന്നത്.

      ഒരു ഐടി മാനേജരായ ഡഗ്ലസ് സ്വയം ഒരു നേരമ്പോക്കിനും വെല്ലുവിളിയ്ക്കുമായിട്ടാണ് ഇത്തരം കൃഷികള്‍ നടത്തുന്നത്. നേരത്തെ യുകെയിലെ ഏറ്റവും വലിയ തക്കാളി വളര്‍ത്തിയതിന്റെ റെക്കോര്‍ഡും ഡഗ്ലസ് തന്നെയായിരുന്നു സ്വന്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ 27.5 ഇഞ്ച് ചുറ്റളവുള്ള 3 കിലോ തക്കാളി അദ്ദേഹം വിളവെടുത്തു. കൂടാതെ 2020 ല്‍, യുകെയിലെ ഏറ്റവും ഉയരമുള്ള സൂര്യകാന്തി വളര്‍ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു അദ്ദേഹം. 20 അടി ഉയരത്തിലുള്ള സൂര്യകാന്തിയായിരുന്നു അദ്ദേഹം വളര്‍ത്തിയത്.
      Published by:Jayashankar AV
      First published:
      )}