നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 84കാരിയായ മുൻ പൈലറ്റിന്റെ അവസാന ആഗ്രഹം; ഒരിക്കൽ കൂടി കോക്ക്പിറ്റിലേക്ക്, വീഡിയോ വൈറൽ

  Viral Video | 84കാരിയായ മുൻ പൈലറ്റിന്റെ അവസാന ആഗ്രഹം; ഒരിക്കൽ കൂടി കോക്ക്പിറ്റിലേക്ക്, വീഡിയോ വൈറൽ

  ഇപ്പോൾ, അവർ പാർക്കിൻസൺസ് രോഗ ബാധിതയാണ്. നാഡികൾക്ക് ക്ഷയമുണ്ടാകുന്ന ഒരു രോഗമാണ്‌ പാർകിൻസൺസ് രോഗം

  (Image Credits: Facebook/Cody Mattiello)

  (Image Credits: Facebook/Cody Mattiello)

  • Share this:
   അമേരിക്കയിലെ ന്യൂ ഹാംഷെയർ സ്വദേശിയും പാർക്കിൻസൺസ് രോഗ ബാധിതയുമായ മുൻ പൈലറ്റ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരിക്കൽ കൂടി കോക്പിറ്റിൽ പ്രവേശിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ 84കാരിയുടെ ഹൃദയസ്പർശിയായ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. മറ്റൊരു പൈലറ്റ് കോഡി മാറ്റില്ലോ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ, ഒക്റ്റോജെനേറിയൻ മിർത ഗേജ് എന്ന മുൻ പൈലന്റ് തന്റെ സഹപൈലറ്റിനൊപ്പം വിമാനം പറത്തുന്നതായി കാണാം.

   "വിമാനം വീണ്ടും പറത്താനുള്ള ഇവരുടെ അവസാന ആഗ്രഹം നിറവേറ്റാൻ സഹായിക്കാൻ ഏതാനും ദിവസം മുമ്പ് ഇവർ എന്നോട് ആവശ്യപ്പെട്ടിരുന്നു." എന്ന അടിക്കുറിപ്പോടെയാണ് ഒക്ടോബർ 12 ന് മാറ്റിലോ ഫേസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്.

   ഫേസ്ബുക്ക് പോസ്റ്റിൽ, ഗേജ് ചെറുപ്പത്തിൽ ഒരു പൈലറ്റായിരുന്നുവെന്ന് മാറ്റില്ലോ പരാമർശിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ, അവർ പാർക്കിൻസൺസ് രോഗ ബാധിതയാണ്. ഈ രോഗം കാരണം രോഗിക്ക് തലച്ചോറിൽ അസ്വസ്ഥത അനുഭവപ്പെടും ഇത് ശരീരത്തിന്റെ വിറയലിന് കാരണമാകും.

   90കളിലെ ഇൻഷുറൻസ് നിബന്ധനകൾ പ്രകാരം ഒരു ഫ്ലൈറ്റ് സ്കൂൾ ഉപയോഗിക്കാൻ അവളെ അനുവദിക്കില്ലെന്ന് മാറ്റിയല്ലോ കൂട്ടിച്ചേർത്തു. അപ്പോഴാണ് ഗേജിന്റെ മകൻ സഹായത്തിനായി മാറ്റിയെല്ലോയുമായി ബന്ധപ്പെടുന്നത്. ഒരു സഹപ്രവർത്തകനായി സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും മാറ്റിലോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

   പൈലറ്റ് തിരഞ്ഞെടുത്ത ഫ്ലൈറ്റ് പാത "വിന്നിപീസൗക്കി തടാകത്തിനും കെയർസാർജ് പർവതത്തിനും ചുറ്റുമുള്ളതായിരുന്നു. മാറ്റിയെല്ലോ എഴുതിയതുപോലെ ഈ ഫ്ലൈറ്റ് യാത്ര ഗേജിന് മനോഹരമായ നിറങ്ങൾ കാണിച്ചു കൊടുത്തു.

   വീഡിയോ കാണാം

   "ന്യൂ ഹാംഷെയറിൽ ജനിച്ച പൈലറ്റ് എന്ന നിലയിൽ, വ്യോമയാനത്തോടുള്ള എന്റെ സ്നേഹം പങ്കിടാനും മറ്റുള്ളവർക്കായി ഇതുപോലുള്ള ഓർമ്മകളുടെ ഭാഗമാകാനും കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്," ഇങ്ങനെ പറഞ്ഞാണ് മാറ്റിയല്ലോ പോസ്റ്റ് അവസാനിപ്പിച്ചത്.

   ഈ പോസ്റ്റ് നിരവധി ഉപയോക്താക്കളിൽ നിന്നുള്ള വൈകാരിക പ്രതികരണങ്ങൾക്ക് കാരണമായി. “ഈ സ്ത്രീയുടെ പ്രകടനം എത്ര മനോഹരമാണ്. വർഷങ്ങൾക്കുമുമ്പ്, വടക്കൻ ന്യൂ ഹാം ഷെയറിൽ ഞാനും ഇതുപോലെ തനിയെ പറന്നിരുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. " എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമൻറ് ചെയ്തു.

   “അവരുടെ ഈ ആഗ്രഹം സാധിച്ചു നൽകിയ നിങ്ങൾ എത്ര നല്ല വ്യക്തിയാണ്. അവർ അത് ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദിയുണ്ട്." മാറ്റിയല്ലോയെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് കുറിച്ചു.

   നാഡികൾക്ക് ക്ഷയമുണ്ടാകുന്ന ഒരു രോഗമാണ്‌ പാർകിൻസൺസ് രോഗം. 35 - 85 വയസ്സുവരെയുള്ളവരിൽ കാണപ്പെടാമെങ്കിലും ശരാശരി 50കളിലാണ്‌ രോഗം നിർണയിക്കപ്പെടുന്നത്. ജനിതക പാർകിൻസൺസ് രോഗം പിടിപെടുന്ന വിഭാഗങ്ങളിൽ രോഗ ലക്ഷണങ്ങൾ കാണുന്ന പ്രായം താരതമ്യേന കുറവാണ്‌. രോഗ ബാധിതരായി കഴിഞ്ഞാൽ 10 മുതൽ 25 വർഷമാണ്​ ജീവിത ദൈർഘ്യം പറയുന്നത്. ജുവനൈൽ പാർകിൻസൺസ്​ ( കുട്ടികൾക്ക്​ വരുന്ന പാർകിൻസൺസ്​) ദീർഘകാലം നീണ്ടു നിന്നേക്കാം.
   First published:
   )}