• HOME
  • »
  • NEWS
  • »
  • buzz
  • »
  • മക്കൾ ഉപേക്ഷിച്ചു; മനംനൊന്ത് 85കാരൻ ഒന്നരക്കോടിയുടെ സ്വത്ത് യുപി സർക്കാരിന് നൽകി

മക്കൾ ഉപേക്ഷിച്ചു; മനംനൊന്ത് 85കാരൻ ഒന്നരക്കോടിയുടെ സ്വത്ത് യുപി സർക്കാരിന് നൽകി

നിലവില്‍ വൃദ്ധസദനത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ മകനും മരുകളും പരിചരിക്കുന്നില്ലെന്ന് കാണിച്ചാണ് ഈ തീരുമാനം.

  • Share this:

    മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരൻ ഒന്നരക്കോടിയുടെ സ്വത്ത് യുപി സർക്കാരിന് എഴുതി നൽകി. മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍ നാഥു സിങ്ങാണ് സ്വത്തുകള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറാന്‍ ഒരുങ്ങിയത്. നിലവില്‍ വൃദ്ധസദനത്തില്‍ കഴിയുന്ന ഇദ്ദേഹത്തെ മകനും മരുകളും പരിചരിക്കുന്നില്ലെന്ന് കാണിച്ചാണ് ഈ തീരുമാനം.

    കൂടാതെ തന്റെ മരണ ശേഷം ശരീരം മെഡിക്കൽ  കോളേജിന് ദാനം ചെയ്യുകയും മകനെയും നാല് പെൺമക്കളെയും തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ഇദ്ദേഹം പറഞ്ഞു.ഭാര്യയുടെ മരണത്തെ തുടർന്ന് ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഏഴ് മാസം മുമ്പ് ഗ്രാമത്തിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറുകയായിരുന്നു.

    Also read-94 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുടെ വീഡിയോ പങ്കുവച്ച 90കാരന് വിവാഹലോചനകളുടെ പ്രവാഹം

    തന്‍റെ ഭൂമിയില്‍ മരണാനന്തരം സ്കൂളോ, ആശുപത്രിയോ പണിയണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മരണാനന്തരച്ചടങ്ങില്‍ മക്കള്‍ പങ്കെടുക്കരുതെന്ന് നാഥു സിങ് അറിയിച്ചതായി വൃദ്ധസദനത്തിന്‍റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. മരണാനന്തരം സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ വ്യക്തമാക്കി.

    Published by:Sarika KP
    First published: