നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Grandfather Graduates | പഠനത്തിന് പ്രായം ഒരു തടസമല്ല; കൊച്ചുമകളോടൊപ്പം ബിരുദം നേടി 87കാരനായ മുത്തച്ഛന്‍

  Grandfather Graduates | പഠനത്തിന് പ്രായം ഒരു തടസമല്ല; കൊച്ചുമകളോടൊപ്പം ബിരുദം നേടി 87കാരനായ മുത്തച്ഛന്‍

  നമ്മൾ നമ്മുടെ അഭിലാഷങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചാൽ പിന്നെ പ്രായം ഒരു സംഖ്യയല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം തെളിയിച്ചു.

  • Share this:
   പഠനം (Learning) ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. ഒരു യഥാര്‍ത്ഥ പഠിതാവ് ഒരിക്കലും തന്റെ പഠനം അവസാനിപ്പിക്കുന്നില്ല. അതുപോലെ തന്നെ പഠിക്കാന്‍ പ്രായം ഒരു തടസവുമല്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ടെക്‌സസിലെ സെന്റ് അന്റോണിയോയില്‍ നിന്നുള്ള റെനെ നീറ എന്ന മുത്തച്ഛന്റെ കഥ.

   ഇദ്ദേഹം തന്റെ 87-ാം വയസ്സില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ (Economics) ബിരുദം നേടി. നമ്മൾ നമ്മുടെ അഭിലാഷങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചാൽ പിന്നെ പ്രായം ഒരു സംഖ്യയല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം തെളിയിച്ചു.

   ഈ നേട്ടത്തില്‍ റെനെ നീറ തനിച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ കൊച്ചുമകളും അതേ ദിവസം തന്നെ ബിരുദം നേടി. ബിരുദദാന ചടങ്ങില്‍ മുത്തച്ഛനോടൊപ്പം ചേരാൻ കഴിഞ്ഞുവെന്നത് കൊച്ചുമകൾക്കും അഭിമാനകരമായ കാര്യമായി. റെനെ നീറയുടെ കൊച്ചുമകള്‍ മെലാനി സലാസര്‍ മാസ് കമ്മ്യൂണിക്കേഷനിലാണ് ബിരുദം നേടിയത്. പ്രായാധിക്യത്താല്‍ വീല്‍ചെയറില്‍ ഇരിക്കേണ്ടി വന്നെങ്കിലും, ഒരു തളര്‍ച്ചയുമില്ലാതെ ആവേശത്തോടെയാണ് റെനെ നീറ ബിരുദദാന ചടങ്ങിലുടനീളം പങ്കുചേര്‍ന്നത്.

   തന്റെ മുത്തച്ഛന്‍ 1950 കളില്‍ സെന്റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ വിവാഹശേഷം കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും 23 കാരിയായ മെലാനി പറഞ്ഞു. ഭാര്യയുടെ മരണശേഷം വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 2016 ല്‍ മുത്തച്ഛനും ചെറുമകളും സഹപാഠികളായി എത്തിയപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ കൊച്ചുമകളോടൊപ്പം 82-ാം വയസ്സിലാണ് നീറ, യുടിഎസ്എ-യുടെ കോളേജ് ഓഫ് ലിബറല്‍ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്നത്.

   യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസ് ആന്‍ഡ് സെന്റ് അന്റോണിയോ അധികൃതര്‍ നീറയുടെ പ്രചോദനാത്മകമായ കഥ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ആയിരക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അദ്ദേഹത്തെ പ്രശംസിച്ചുക്കൊണ്ട് രംഗത്തെത്തി. റെനെയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ആളുകൾ പങ്കുവെച്ച ചില കമന്റുകൾ ഇതാ:

   ''ഡൗണ്‍ടൗണ്‍ യുടിഎസ്എ ലൈബ്രറിയില്‍ വച്ച് ഞാന്‍ ഈ വ്യക്തിയുമായി എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു, റെനെ. സ്വപ്നങ്ങള്‍ക്ക് കാലാവധിയില്ല.''

   ''ഇവര്‍ രണ്ടുപേരും വേദിയിലേക്ക് കടക്കുന്നത് കണ്ടു, തുടര്‍ന്ന് ഫാക്കല്‍റ്റി ചിയറിംഗ് ടണലിലൂടെ കടന്നുപോകുമ്പോള്‍, 'നമ്മള്‍ അത് പൂര്‍ത്തിയാക്കി മുത്തച്ഛാ' എന്ന് മെലാനി അദ്ദേഹത്തോട് പറയുന്നത് കേട്ടു. എക്കാലത്തെയും മികച്ച ബിരുദദാന നിമിഷം.''

   ''പ്രചോദനാത്മകമായ ഈ കഥ എനിക്ക് വളരെ ഇഷ്ടമായി. ഒരാളുടെ പഠനത്തിന് പ്രായമൊരു തടസ്സമല്ല.''

   ''ഈ ബിരുദദാന ചടങ്ങ് നേരില്‍ കാണാന്‍ അതിമനോഹരമായിരുന്നു! ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി!''

   റെനെ നീറയെപ്പോലെ ഒട്ടേറെ പേര്‍ പ്രായം ഒരു സംഖ്യ മാത്രമാക്കി തങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2015 ല്‍ യുഎസിലെ ഒരു വ്യക്തി ബിരുദ പഠനം പൂര്‍ത്തിയാക്കിയത് തന്റെ 94-ാം വയസ്സിലായിരുന്നു. 80 വയസ്സുള്ള എം.കെ. പ്രേം എന്ന വ്യക്തി രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ഒന്നിലധികം കോഴ്സുകളില്‍ പഠനം വിജയകരമായി പൂര്‍ത്തികരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
   Published by:Jayashankar AV
   First published:
   )}