• HOME
  • »
  • NEWS
  • »
  • buzz
  • »
  • ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നു; 89 കാരനായ ഭര്‍ത്താവിനെതിരേ കിടപ്പുരോഗിയായ 87-കാരിയുടെ പരാതി

ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നു; 89 കാരനായ ഭര്‍ത്താവിനെതിരേ കിടപ്പുരോഗിയായ 87-കാരിയുടെ പരാതി

89 കാരനായ ഭർത്താവ് നിരന്തരം ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നതായും വിസമ്മതിക്കുമ്പോൾ ഉപദ്രവിക്കുകയാണെന്നും 87കാരിയുടെ പരാതി

  • Last Updated :
  • Share this:
    വഡോദര: 89കാരനായ ഭർത്താവ് ശരീരിക ബന്ധത്തിന് നിർബന്ധിച്ച് ഉപദ്രവിക്കുന്നതായി 87കാരിയുടെ പരാതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 'അഭയം ഹെൽപ് ലൈനിൽ' ആണ് 87കാരി പരാതി അറിയിച്ചത്. തന്നെ ഭർത്താവ് നിരന്തരം ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നതായും ഇതിന് വിസമ്മതിക്കുമ്പോൾ ഉപദ്രവിക്കുകയാണെന്നുമാണ് പരാതി.

    കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനും നടക്കാനും മകന്റെയോ മരുമകളുടെയോ സഹായം വേണം. എന്നാല്‍ ഇതെല്ലാമറിഞ്ഞിട്ടും 89-കാരനായ ഭര്‍ത്താവ് ശാരീരികബന്ധത്തിന് നിർബന്ധിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ റിട്ട.എന്‍ജിനീയറായ 89-കാരന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് ഭാര്യയും കുടുംബവും അഭയം ഹെൽപ് ലൈനിൽ സഹായം അഭ്യർഥിച്ച് വിളിച്ചത്.



    പരാതിയുടെ അടിസ്ഥാനത്തിൽ അവരുടെ വീട്ടിലെത്തിയ അഭയം ഹെൽപ് ലൈനുമായി ബന്ധപ്പെട്ടവർ 89കാരന് ഭാര്യ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ബോധ്യപ്പെടുത്തുകയും കൗൺസിലിങ് നൽകുകയും ചെയ്തു. കൂടുതല്‍ കൗണ്‍സിലിങ്ങിനൊപ്പം യോഗ ചെയ്യാനും സീനിയര്‍ സിറ്റിസണ്‍ ക്ലബില്‍ ചേരാനും നിർദേശിച്ചു.
    Published by:Jayesh Krishnan
    First published: