• HOME
  • »
  • NEWS
  • »
  • buzz
  • »
  • 94 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുടെ വീഡിയോ പങ്കുവച്ച 90കാരന് വിവാഹലോചനകളുടെ പ്രവാഹം

94 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങളുടെ വീഡിയോ പങ്കുവച്ച 90കാരന് വിവാഹലോചനകളുടെ പ്രവാഹം

ഈ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.''എന്റെ അമ്മൂമ്മ സിംഗിളാണ്. ഇദ്ദേഹത്തെ കാണാൻ അമ്മൂമ്മയ്ക്ക് ആഗ്രഹമുണ്ട്,'' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

  • Share this:

    സോഷ്യൽ മീഡിയയിലൂടെ 94 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ 90കാരന് വിവാഹലോചനകളുടെ പ്രവാഹം. ചൈനയിലാണ് സംഭവം. ഏകദേശം 800000 യുവാൻ അഥവാ 94 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണമാണ് ഈ വയോധികൻ ധരിച്ചെത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇദ്ദേഹത്തിനായി നിരവധി വിവാഹലോചനകളും എത്തിയത്. ഇദ്ദേഹത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

    ഫെബ്രുവരി 27ന് പുറത്തിറക്കിയ വീഡിയോയിൽ തെക്കുകിഴക്കൻ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലെ ഒരു ജനക്കൂട്ടത്തിന് മുന്നിൽ ഈ വയോധികൻ തന്റെ സ്വർണ്ണാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

    ഭാരമേറിയ രണ്ട് വളകൾ, സ്വർണ്ണത്തിന്റെ ബ്രേസ്ലെറ്റ്, ഇടതുകൈയ്യിലെ മോതിരം എന്നിവ ഇദ്ദേഹം ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് അദ്ദേഹം തന്റെ വളകൾ ഊരി അവ കാണികൾക്ക് കാണാൻ കഴിയുന്ന രീതിയിൽ വെയ്ക്കുകയും ചെയ്തു. ആ വളകൾക്ക് ഏകദേശം 2 കിലോ ഭാരമുണ്ടെന്നായിരുന്നു വൃദ്ധന്റെ അവകാശവാദം.

    Also read-‘ചികിത്സയ്ക്ക് പോലും പണമില്ല, താമസം സുഹൃത്തിന്റെ വീട്ടിൽ’; ‘പിതാമകൻ’ നിർമ്മാതാവിന് സഹായവുമായി നടൻ സൂര്യ

    തനിക്ക് സ്വർണ്ണത്തിൽ തീർത്ത ബെൽറ്റ് ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ അത് പ്രദർശനത്തിനായി കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. അതേസമയം ഇദ്ദേഹത്തിന്റെ ആഭരണങ്ങളെപ്പറ്റി അഭിപ്രായവുമായി വിദഗ്ധർ രംഗത്തെത്തുകയും ചെയ്തു.

    ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബ്രേസ്ലെറ്റ് സ്വർണ്ണം തന്നെയാണെന്നും അത് പ്രദർശനത്തിനായി മേശപ്പുറത്തേക്ക് വെച്ചപ്പോൾ ഉണ്ടായ ശബ്ദത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് എന്നും ചിലർ പറഞ്ഞു.

    Also read-വാടക കൊടുത്തു മുടിഞ്ഞു; 16 വർഷം ഗുഹയിൽ താമസം; ഭക്ഷണം ചവറ്റുകുട്ടയിൽ നിന്ന്

    അതേസമയം ഈ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.”എന്റെ അമ്മൂമ്മ സിംഗിളാണ്. ഇദ്ദേഹത്തെ കാണാൻ അമ്മൂമ്മയ്ക്ക് ആഗ്രഹമുണ്ട്,” എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

    2013 മുതൽ ലോകത്ത് ഏറ്റവുമധികം സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തിന്റെ സ്വർണ്ണ ഉപഭോഗം പ്രതിവർഷം ശരാശരി 945 ടണ്ണിലെത്തിയെന്നും റിപ്പോർട്ടുണ്ട്.

    Published by:Sarika KP
    First published: