നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Ancient Sword |900 വര്‍ഷം പഴക്കമുള്ള കുരിശുയുദ്ധത്തിലെ വാള്‍; കണ്ടെടുത്തത് ഇസ്രായേലി സ്‌കൂബാ ഡൈവര്‍

  Ancient Sword |900 വര്‍ഷം പഴക്കമുള്ള കുരിശുയുദ്ധത്തിലെ വാള്‍; കണ്ടെടുത്തത് ഇസ്രായേലി സ്‌കൂബാ ഡൈവര്‍

  പുരാതന സാമഗ്രഹികള്‍ കുരിശുയുദ്ധത്തിന്റെ കാലത്തുള്ളതാണെന്നാണ് വിദഗ്ധർ

  AP Photo/Ariel Schalit)

  AP Photo/Ariel Schalit)

  • Share this:
   ഏകദേശം ഒന്‍പത് നൂറ്റാണ്ടോളം( 900-Year-old)പഴക്കമുള്ള പുരാതനമായ വാള്‍ ഇസ്രായേലിനോട്  (Israel)ചേര്‍ന്നുള്ള തീരത്ത് നിന്ന് കണ്ടെടുത്തു. ഈ വാള്‍ കുരിശുയുദ്ധത്തില്‍ (crusaders) ഉപയോഗിച്ചിരുന്നുവെന്നാണ് കരുതുന്നത്. ശ്ലോമി കാറ്റ്‌സിന്‍ എന്ന ഇസ്രായേലി സ്‌കൂബാ ഡൈവറാണ് (Israeli Scuba Diver) മെഡിറ്ററേനിയന്‍ തീരത്ത് (Mediterranean coast)നിന്ന് വാള്‍ കണ്ടെത്തിയത്. വടക്കന്‍ ഇസ്രായേലില്‍ ഒരു വാരാന്ത്യ ഡൈവിംഗിന് എത്തിയതായിരുന്നു കാറ്റ്‌സിന്‍. ഡൈവിങ്ങിനിടെ നങ്കൂരങ്ങള്‍, മണ്‍പാത്രങ്ങള്‍, ഒരു മീറ്റര്‍ നീളമുള്ള വാള്‍ എന്നിവ ഉള്‍പ്പെടുന്ന പുരാതന സൃഷ്ടികള്‍( ancient artifacts) അദ്ദേഹം കണ്ടടെത്തുവെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.

   തീരത്ത് നിന്ന് 150 മീറ്റര്‍ (170 യാര്‍ഡ്) അകലെ അഞ്ച് മീറ്റര്‍ ആഴത്തില്‍ (5.5 യാര്‍ഡ് ആഴത്തില്‍) വെള്ളത്തിനടിയില്‍ നിന്നായിരുന്നു കാറ്റ്‌സിന്‍ ഇതെല്ലാം കണ്ടെടുത്തത്. പുരാതന സാമഗ്രഹികള്‍ കുരിശുയുദ്ധത്തിന്റെ കാലത്തുള്ളതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ പ്രദേശം പുരാതന കാലത്ത് കപ്പലുകള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും 4000 വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി പുരാവസ്തു നിധികള്‍ ഇവിടെയുണ്ടെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ നിരന്തരം ഇളകിമറിഞ്ഞുക്കൊണ്ടിരിക്കുന്ന മണലുകള്‍ കാരണം ഇത്തരം വസ്തുക്കള്‍ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

   തന്റെ കണ്ടെത്തലുകള്‍ എങ്ങും അറിയപ്പെടാതെ അജ്ഞാതമായിപ്പോകുമെന്ന ഭയത്താല്‍ കാറ്റ്‌സിന്‍ ഈ വാള്‍ കരയിലെത്തിച്ച് സര്‍ക്കാര്‍ വിദഗ്ധര്‍ക്ക് കൈമാറിയതാണെന്ന് അതോറിറ്റി അറിയിച്ചു. വാളിന് ഏകദേശം 900 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വാള്‍ വൃത്തിയാക്കി കൂടുതല്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നാണ് പുരാവസ്തു അതോറിറ്റിയിലെ വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം പുരാവസ്തുകള്‍ കണ്ടെടുത്ത ഡൈവര്‍ ശ്ലോമി കാറ്റ്‌സിനെ രാജ്യത്തെ അധികൃതര്‍ അനുമോദിച്ചിരുന്നു. ഒപ്പം രാജ്യത്തെ മികച്ച പൗരനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റും കാറ്റ്‌സിനെ തേടിയെത്തി.

   Also Read-Fish Rain | ഉത്തർപ്രദേശിൽ മത്സ്യ മഴ; വീണ് കിട്ടിയത് 50 കിലോയോളം മീൻ, പരിഭ്രാന്തരായി നാട്ടുകാർ

   ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിയുടെ കവര്‍ച്ച തടയല്‍ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ നിര്‍ ഡിസ്റ്റല്‍ഫെല്‍ഡ് പറയുന്നത്, ''ഇത് (വാള്‍) കണ്ടെത്തുമ്പോള്‍ സമുദ്രജീവികളാല്‍ പൊതിഞ്ഞിരിക്കുകയായിരുന്നു, ഇത് ഇരുമ്പ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിങ്ങളെ യോദ്ധാക്കളും പടച്ചട്ടകളും വാളുകളും നിറഞ്ഞ 900 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മറ്റൊരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകും,'' എന്നാണ്.

   Also Read-Gold Coin | ശുചീകരണത്തൊഴിലാളിയ്ക്ക് മാലിന്യത്തിൽ നിന്ന് കിട്ടിയത് സ്വർണനാണയം; പോലീസിൽ ഏൽപ്പിച്ച് മാതൃകയായി

   മധ്യകാലഘട്ടത്തില്‍ അതായത് അഞ്ചാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലോ, പിന്തുണയിലോ, ആസൂത്രണത്തിലോ ആയി നടന്ന യുദ്ധങ്ങളെ കുരിശുയുദ്ധങ്ങള്‍ എന്നാണ് വിളിക്കുന്നത്. 1095 മുതല്‍ 1291 വരെ നീണ്ടുനിന്ന ജറൂസലേം (ഇപ്പോള്‍ പൂര്‍ണമായും ഇസ്രായേലിന്റെ അധികാരത്തിലുള്ള പ്രദേശം) തിരിച്ചുപിടിക്കാനായുള്ള കുരിശുയുദ്ധ പരമ്പരയാണ് ഈക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം. പല കാലങ്ങളിലായി ഏകദേശം ഇരുന്നൂറ് വര്‍ഷത്തോളം ഈ കുരിശു യുദ്ധങ്ങള്‍ നീണ്ടുനിന്നു.

   ആല്‍ബിജെന്‍ഷ്യന്‍ കുരിശുയുദ്ധം, അരഗോണീസ് കുരിശുയുദ്ധം, വടക്കന്‍ കുരിശുയുദ്ധങ്ങള്‍ എന്നിങ്ങനെയുള്ള യുദ്ധങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. ക്രിസ്തുമത വിശ്വാസികള്‍ക്കും, ഇസ്ലാം മതവിശ്വാസികള്‍ക്കും, യഹൂദ മതവിശ്വാസികള്‍ക്കും (ജൂത മതം) ഒരുപോലെ വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമാണ് ജറൂസലേം. അതിനാല്‍ ഈ പ്രദേശം പിടിച്ചെടുക്കുന്നതിന് വേണ്ടി കുരിശുയുദ്ധങ്ങള്‍ ഉള്‍പ്പെടെ പല യുദ്ധങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}