• HOME
  • »
  • NEWS
  • »
  • buzz
  • »
  • 94 വയസ്സുകാരി വെളുത്ത വിവാഹ വസ്ത്രം ധരിച്ചു; വർഷങ്ങൾക്ക് ശേഷം ജീവിതാഭിലാഷം നിറവേറ്റി

94 വയസ്സുകാരി വെളുത്ത വിവാഹ വസ്ത്രം ധരിച്ചു; വർഷങ്ങൾക്ക് ശേഷം ജീവിതാഭിലാഷം നിറവേറ്റി

അക്കാലത്ത് വിവാഹ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

Credit: indian express

Credit: indian express

  • Share this:
    തന്റെ 94ാമത്തെ വയസ്സില്‍ വെളുത്ത വിവാഹ വസ്ത്രം ധരിക്കണം എന്ന ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ഒരു സ്ത്രീ. അലബാമയിലെ ബര്‍മിംഗ്ഹാം സ്വദേശിനിയായ മാര്‍ത്ത മേ മൂണ്‍ ടക്കര്‍ എന്ന സ്ത്രീയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതാഭിലാഷം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

    1952 ലാണ് മാര്‍ത്തയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസം വെളുത്ത വസ്ത്രം ധരിക്കണമെന്ന് മാര്‍ത്തക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് വിവാഹ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാവ ദിവസം അവര്‍ മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരമകളുടെ സഹായത്തോടെ വെളുത്ത വിവാഹ വസ്ത്രം ധരിക്കുക സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുകയാണ് മാര്‍ത്ത. ഒരു ബ്രൈഡല്‍ സ്റ്റോറില്‍ മാര്‍ത്തക്കു വേണ്ടി അപ്പോയ്ന്‍മെന്റ് ബുക്ക് ചെയ്യുകയായിരുന്നു പേരമകള്‍.

    ''ഞങ്ങള്‍ക്ക് വേണ്ടി അമ്മൂമ്മ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ ആഗ്രഹം നിറവേറ്റുക എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്,'' മാര്‍ത്തയുടെ പേരമകളിലൊരാളായ ഏയ്ഞ്ചല സ്‌ട്രോസിയര്‍ എ ബി സിയോട് പറഞ്ഞു. വെളുത്ത വിവാഹ വസ്ത്രം ധരിച്ച മാര്‍ത്തയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

    ''വിവാഹം വസ്ത്രം ധരിച്ച് ഇതാരാണെന്നറിയാന്‍ ഞാന്‍ തന്നെ കണ്ണാടിയില്‍ നോക്കി,'' സംഭവത്തെ കുറിച്ച് മാര്‍ത്ത എ ബി സിയോട് പറഞ്ഞതിങ്ങനെയാണ്. ''വളരെ ആവേശത്തിലായിരുന്നു ഞാന്‍. ഇന്നെന്റെ വിവാഹം ആണ് എന്നാണ് തോന്നിയത്, ' അവര്‍ പറഞ്ഞു. വസ്ത്രം അഴിക്കാനേ തോന്നിയിരുന്നില്ല എന്നും മാര്‍ത്ത കൂട്ടിച്ചേര്‍ത്തു.



    വിവാഹ വസ്ത്രം ധരിച്ച മാര്‍ത്തയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ തന്നെ കണ്ട ഏറ്റവും സുന്ദരിയായ വധുവാണ് മാര്‍ത്ത ടക്കറെന്ന് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാല്‍ പണ്ട് കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് ബ്രൈഡല്‍ ഷോപ്പുകളില്‍ പ്രവേശമുണ്ടായിരുന്നില്ല എന്ന വസ്തുത അറിഞ്ഞ് പലരും അത്ഭുതം കൂറുന്നുമുണ്ട്.

    ഈയടുത്ത് അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദര്‍ശിക്കുന്ന ഒരു കുരങ്ങന്റെ കഥ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കുരങ്ങ് തനിക്ക് ഭക്ഷണം നല്‍കിയ വയോധികയെ കെട്ടിപ്പിടിച്ച് തലോടുന്ന വീഡിയോ റെഡിറ്റില്‍ വൈറലാവുകയായിരുന്നു.

    റെഡ്ഡിറ്റ് ഉപയോക്താവായ aj-2103 ജൂലൈ മൂന്നിന് പങ്കിട്ട ഈ വീഡിയോയില്‍, കട്ടിലില്‍ കിടക്കുന്ന വയോധികയുടെ അരികില്‍ ഒരു കുരങ്ങന്‍ ഇരിക്കുന്നത് കാണാം. തൊട്ടടുത്തു തന്നെ മറ്റൊരു സ്ത്രീയും നില്‍ക്കുന്നുമുണ്ട്. അവര്‍ കൈകള്‍ കൂപ്പി പുഞ്ചിരിച്ചു നില്‍ക്കുകയാണ്. വയോധിക സ്‌നേഹപൂര്‍വ്വം കുരങ്ങനെ തലോടുമ്പോള്‍ കുരങ്ങനാകട്ടെ ആ തലോടല്‍ ആസ്വദിച്ച് മുത്തശ്ശിയെ ആലിംഗനം ചെയ്യുന്നു. തുടര്‍ന്ന് കുരങ്ങ് അവരുടെ ശരീരത്തില്‍ കയറി ഇരിക്കുകയും ചെയ്യുന്നു.
    Published by:Sarath Mohanan
    First published: