• HOME
 • »
 • NEWS
 • »
 • buzz
 • »
 • Wedding | 23 വർഷം മുൻപ് കണ്ടുമുട്ടി; 95-ാം വയസ്സില്‍ വിവാഹം; പ്രായം തോൽപിക്കാത്ത പ്രണയം

Wedding | 23 വർഷം മുൻപ് കണ്ടുമുട്ടി; 95-ാം വയസ്സില്‍ വിവാഹം; പ്രായം തോൽപിക്കാത്ത പ്രണയം

സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം 40 ഓളം പേർ ചടങ്ങില്‍ പങ്കെടുത്തു.

 • Share this:
  പ്രണയിക്കാനും യഥാര്‍ത്ഥ ജീവിത പങ്കാളിയെ കണ്ടെത്താനും പ്രായം (Age) ഒരു തടസമല്ല. ഇപ്പോള്‍ ഒരു 95കാരനാണ് (95 year old man) പ്രായം പ്രണയത്തിന് (Love) ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. 23 വര്‍ഷം മുമ്പാണ് ജൂലിയന്‍ മൊയ്ല്‍ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയത്. എന്നാല്‍ അടുത്തിടെ വരെ മൊയ്ല്‍ അവരോട് വിവാഹാഭ്യര്‍ത്ഥന (propose) നടത്തിയിരുന്നില്ല.

  ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം തന്റെ പ്രണയം തുറന്നുപറഞ്ഞു. തന്റെ ഭാര്യ (Wife) വലേരി വില്യംസിനെ (84) ഒരു പള്ളിയില്‍ (church) വെച്ചാണ് മൊയ്ല്‍ ആദ്യമായി കണ്ടുമുട്ടിയതെന്നാണ് വെയില്‍സ് ഓണ്‍ലൈന്‍ (Wales Online) റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 19ന് യുകെയിലെ കാര്‍ഡിഫിലെ അതേ കാല്‍വരി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെച്ച് അവര്‍ വിവാഹിതരാകുകയും (married) ചെയ്തു. അവരുടെ 40 ഓളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

  ഇത്രയും വർഷങ്ങൾക്ക് ശേഷം ഒടുവില്‍ വിവാഹിതരായി എന്നത് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വലേരി പറയുന്നു. തുടര്‍ന്നുള്ള ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ടെന്നും അവര്‍ പറഞ്ഞു. ''അത്ഭുതം'' സംഭവിച്ചു എന്നാണ് മൊയ്ല്‍ പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതുവര്‍ഷം പോലെയാണ്. ജൂലിയന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കുള്ള ഒരു യാത്രയോടൊപ്പം ഈ വര്‍ഷാവസാനം തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാച്ചിലര്‍ ജീവിതത്തോട് വിടപറഞ്ഞത് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍, തനിക്ക് മറ്റൊരു വിവാഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ലെന്ന് മൊയ്ല്‍ പറഞ്ഞു. വെയില്‍സ് ഓണ്‍ലൈനില്‍ പറയുന്നതനുസരിച്ച്, 1954-ല്‍ ജൂലിയന്‍ ഓസ്ട്രേലിയയില്‍ നിന്ന് യുകെയിലേക്ക് കുടിയേറി. 1970-നും 1982-നും ഇടയില്‍ വെല്‍ഷ് നാഷണല്‍ ഓപ്പേറയിലെ ആദ്യത്തെ സോളോയിസ്റ്റായിരുന്നു അദ്ദേഹം.

  അടുത്തിടെ, ഒരു വയോധികന്റെ 37-ാം വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 28 ഭാര്യമാരേയും 35 മക്കളേയും 126 കൊച്ചുമക്കളേയും സാക്ഷിയാക്കിയാണ് ഈ വയോധികന്‍ 37-ാമതും വിവാഹിതനായത്. വൈറലായി മാറിയ ഈ വിവാഹ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  Drunken Man | മദ്യലഹരിയിൽ 52കാരൻ ഡബിൾ ഡെക്കർ ബസ് മോഷ്ടിച്ച് വീട്ടിൽ കൊണ്ടുപോയി

  ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളുമായാണ് ആളുകള്‍ എത്തിയത്. 'ഇവിടെ ഒരെണ്ണം തന്നെ കൊണ്ടുനടക്കാന്‍ പാടുപെടുന്നു അപ്പോഴാണ് 37 എണ്ണം', എന്ന് ഒരാള്‍ കുറിച്ചു. 'ഇതുവരെ കല്യാണം പോലും കഴിക്കാന്‍ പറ്റിയിട്ടില്ല, 37 വിവാഹങ്ങള്‍ കഴിച്ച ഇയാള്‍ ഭാഗ്യവാന്‍ തന്നെ.' - മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു. അതേസമയം, ഒറ്റത്തടിയായി കഴിയുന്നവര്‍ ഈ വീഡിയോ കാണുമ്പോള്‍ തന്നെ മരിച്ചുപോകുമെന്ന് മറ്റൊരാള്‍ കുറിച്ചു. അതേസമയം കഴിഞ്ഞ ജൂണില്‍ വൈറലായ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നതെന്ന് ടൈംസ് നൗ-വിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
  Published by:Jayashankar Av
  First published: