നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 99 വയസുളള മോഡൽ! കൊച്ചുമകളുടെ മേക്കപ്പ് ഉത്പന്നങ്ങള്‍ക്കായ് വേഷമിട്ട് മുത്തശി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

  99 വയസുളള മോഡൽ! കൊച്ചുമകളുടെ മേക്കപ്പ് ഉത്പന്നങ്ങള്‍ക്കായ് വേഷമിട്ട് മുത്തശി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

  ഹെലന്‍ സിമോണ്‍ എന്ന കാലിഫോര്‍ണിയക്കാരി മുത്തശ്ശിയാണ് തന്റെ കൊച്ചുമകളായ ലാനെയ് ക്രോവെല്‍ നടത്തുന്ന സായിയെ ബ്യൂട്ടി എന്ന ബ്രാന്‍ഡിന് വേണ്ടി മോഡലായി വേഷമിട്ടത്.

  • Share this:
   ഇന്റര്‍നെറ്റ് കീഴടക്കിയിരിക്കുകയാണ് 99 വയസ്സുകാരിയായ ഒരു മുത്തശ്ശി. ഒരു മേക്കപ്പ് ബ്രാന്‍ഡിന്റെ മുഖമായി മാറിയതോടെയാണ് ഈ സുന്ദരി മുത്തശ്ശി പ്രശസ്തയായത്. ഹെലന്‍ സിമോണ്‍ എന്ന കാലിഫോര്‍ണിയക്കാരി മുത്തശ്ശിയാണ് തന്റെ കൊച്ചുമകളായ ലാനെയ് ക്രോവെല്‍ നടത്തുന്ന സായിയെ ബ്യൂട്ടി എന്ന ബ്രാന്‍ഡിന് വേണ്ടി മോഡലായി വേഷമിട്ടത്. അവരുടെ ആകര്‍ഷണീയതയില്‍ മയങ്ങിപ്പോയിരിക്കുയാണ് ഇന്റര്‍നെറ്റ് ലോകം.

   പീപ്പിള്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാന എന്ന സിമോണ്‍ പറയുന്നത് കൊച്ചുമകളുടെ ആശയം ആദ്യം കേട്ടപ്പോള്‍, ഇപ്പോഴത്തെ മോഡലുകള്‍ക്ക് മുന്നില്‍ തനിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയില്ല എന്നായിരുന്നുവെന്നാണ്. താന്‍ അവളുടെ ആവശ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറിയങ്കെിലും ക്രോവെല്‍ അവളുടെ ആശയത്തില്‍ നിന്നും പിന്മാറിയില്ലെന്നു മാത്രമല്ല സായിയെ ബ്യൂട്ടി എന്ന ബ്രാന്‍ഡിനെ പിന്തുടരുന്ന പലരില്‍ നിന്നും അത്തരത്തില്‍ ഒരു ആവശ്യവും ഉയര്‍ന്നിരുന്നു.

   ആറു മക്കളും, 11 കൊച്ചു മക്കളുമുള്ള നാന ഒടുവില്‍ ക്രോവലിന്റെ ആഗ്രഹത്തിനു സമ്മതിച്ചു. എന്നാല്‍ അത് അത്ര എളുപ്പം ആയിരുന്നില്ലെന്നു ക്രോവെല്‍ പറയുന്നു. നാനയുടെ ഇഷ്ട ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരനായ സ്റ്റെഫ് കറിയുടെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ കാണിച്ച് കൊടുക്കുകയും, അത് ഉദ്ദാഹരണമാക്കി നാനയെ ക്രോവെല്‍ മോഡലാകാന്‍ സമ്മതിപ്പിച്ചെടുക്കുകയും ചെയ്തുവെന്ന് അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

   സായിയുടെ കീപ്പ് ഗ്ലോയിംഗ് എന്ന ഷൂട്ടില്‍ അഭിനയിച്ച നാന ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കവരുകയാണ്. ലോകത്തെ ഏറ്റവും പ്രായമുള്ള മേക്കപ്പ് മോഡലുകളില്‍ ഒരാളാണ് സിമോണ്‍ എന്ന് കരുതപ്പെടുന്നു. അടുത്ത കാലത്ത് വന്ന ബ്രാന്‍ഡിന്റെ ഒരു പോസ്റ്റ് 'നാന ഇന്‍ ദി സ്പോട്ട്ലൈറ്റ്' എന്ന അടിക്കുറിപ്പോടെയാണ് എത്തിയത്. സിമോണ്‍ ഒരു പുഷ്പവുമായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനൊപ്പം പീപ്പിള്‍ മാഗസിനുമായുള്ള അഭിമുഖ സംഭാഷണങ്ങളും ആണ് ആ പോസ്റ്റില്‍ ഉള്‍പ്പെടുന്നത്.

   ഷൂട്ടിംഗ് അനുഭവം വളരെ രസകരമായിരുന്നുവെന്നാണ് നാന പറയുന്നത്. ഷൂട്ടിങ്ങ് സ്ഥലത്ത് കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് അവരെ ഒരുപാട് ചിരിപ്പിച്ചിരുന്നു. ചെറുതെങ്കിലും ഇത് തന്റെ ജീവിതത്തില്‍ ഒരു ചാരുത കൂട്ടിച്ചേര്‍ത്തുവെന്നും അവര്‍ പറഞ്ഞു.


   View this post on Instagram


   A post shared by Saie (@saiebeauty)


   ജൂലൈ 9 ന്, സായിയുടെ ഒന്നാം നമ്പര്‍ ഫാന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിലൂടെയാണ് നാനയെ തന്റെ മോഡലുകളിലൊന്നായി അവതരിപ്പിച്ചത്. വെളുത്ത ഷര്‍ട്ട് ധരിച്ച നാനാ ക്യാമറകള്‍ക്കു മുന്‍പില്‍ മനോഹരമായി പുഞ്ചിരിച്ചപ്പോള്‍ ആളുകള്‍ കമന്റുകളിലൂടെയാണ് സ്‌നേഹം പ്രകടിപ്പിച്ചത്.
   View this post on Instagram


   A post shared by Saie (@saiebeauty)


   കാലിഫോര്‍ണിയയിലെ സാന്‍ റാഫെല്‍ സ്വദേശിയായ നാന, താന്‍ ഒരിക്കലും ഒരു മോഡലാകുമെന്ന് വിചാരിച്ചിരുന്നില്ല എന്ന് പറയുന്നു. നാനാ അവരുടെ ചെറുപ്പകാലത്ത് പോലും അധികം മേക്കപ്പ് ഉപയോഗിച്ചിരുന്നില്ലെന്നും എന്നാല്‍ സായിയ മെയ്ക്കപ്പ് പ്രോഡക്റ്റ്‌സ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണന്നും, കാണുമ്പോള്‍ വളരെ സ്വാഭാവികമായി തോന്നുമെന്നും അവര്‍ പറഞ്ഞു. നാനയുടെ പ്രിയപ്പെട്ട സായി ഉല്‍പ്പന്നങ്ങളില്‍ സ്ലിപ്പ് ടിന്റ് മോയ്സ്ചറൈസര്‍, മസ്‌കാര 101, ഡ്യൂ ബ്ലഷ് ഇന്‍ പോപ്പി, ലിക്വിഡ് ലിപ് ബാം എന്നിവയാണ് ഉള്‍പ്പെടുന്നത്.
   Published by:Karthika M
   First published:
   )}