HOME » NEWS » Buzz » A 21 YEAR OLD ANDHRA MAN SETS WORLD SETS BY CREATING WORLD SMALLEST VACUUM CLEANER GH

ഏറ്റവും ചെറിയ വാക്വം ക്ലീനർ നിർമ്മിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യൻ വിദ്യാർത്ഥി

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാക്വം ക്ലീനറാണ് കൊച്ചു മിടുക്കൻ നിർമ്മിച്ചത്. എന്ത് നിർമ്മിച്ചു എന്നത് മാത്രമല്ല എത്ര വലിപ്പത്തിൽ നിർമ്മിച്ചു എന്നതും ചിലപ്പോൾ പ്രധാനമാണ്

News18 Malayalam | news18-malayalam
Updated: March 3, 2021, 4:54 PM IST
ഏറ്റവും ചെറിയ വാക്വം ക്ലീനർ നിർമ്മിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യൻ വിദ്യാർത്ഥി
Guinness-World-Record
  • Share this:
കോവിഡ് കാലത്തെ ലോക്ഡൗണിൽ വ്യത്യസ്ഥമായ രീതിയിൽ ഉപകരണങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടിയ ധാരാളം പേരുണ്ട്. അങ്ങനെ നിർമ്മിച്ച ഒന്ന് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതിന്‍റെ സന്തോഷത്തിലാണ് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള 21 കാരൻ തപ്ല നന്ദമുനി. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാക്വം ക്ലീനറാണ് കൊച്ചു മിടുക്കൻ നിർമ്മിച്ചത്. എന്ത് നിർമ്മിച്ചു എന്നത് മാത്രമല്ല എത്ര വലിപ്പത്തിൽ നിർമ്മിച്ചു എന്നതും ചിലപ്പോൾ പ്രധാനമാണ്. 1.7 സെന്‍റി മീറ്റർ വലിപ്പത്തിൽ നിർമ്മിച്ച വാക്വ ക്ലീനറിനെ തേടിയാണ് ഗിന്നസ് റെക്കോർഡ് എത്തിയിരിക്കുന്നത്.

ചെറുപ്പം മുതലേ പുതുമയാർന്ന വസ്തുക്കൾ നിർമ്മിക്കുന്നതിൽ തൽപരനായിരുന്നു നന്ദമുനി. ഇക്കാരണം കൊണ്ട് തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ നേടാനും സാധിച്ചിരുന്നു. നേരത്തെയും നന്ദമുനി ചെറിയ വാക്വം ക്ലീനർ നിർമ്മിച്ചിട്ടുണ്ട്. അന്ന് 2.2 സെന്‍റി മീറ്റർ ആയിരുന്നു വലിപ്പം. 7V DC മോട്ടോർ ഉപയോഗിച്ചുള്ള ഉപകരണം പെൻ ക്യാപ്പിലാണ് ഘടിപ്പിച്ചിരിക്കുന്നത്. പൊടി പടലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനായി വല പോലുള്ള തുണിയും ഉപയോഗിച്ചിരിക്കുന്നു. മോട്ടോറിനെ സപ്പോർട്ട് ചെയ്ത് നിർത്താൻ ഇറേസറാണ് ഉള്ളത്. പ്രൊപ്പെല്ലറായി മെറ്റൽ ഷീറ്റും, കൈപ്പിടിയായി സിറിഞ്ചും വശങ്ങളിൽ നിന്ന് വായു പ്രവേശിക്കുന്നത് തടയാൻ സീലിംഗായി റബ്ബർ ടേപ്പും ഉപയോഗിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് പ്രവർത്തിപ്പിച്ചപ്പോൾ പേപ്പൾ ഉൾപ്പടെ ഇതിൽ പടിക്കുകയും ചെയ്തിരുന്നു.

You May Also Like- Viral | പന്ത്രണ്ടാം നിലയിൽ നിന്നും താഴേക്കു വീണ രണ്ടു വയസ്സുകാരിക്ക് രക്ഷകനായി ഡെലിവറി ബോയ്

അന്ന് നിർമ്മിച്ച ഉപകരണത്തിൽ അൽപ്പം കൂടി പരിഷ്ക്കാരം വരുത്തിയാണ് കുറച്ച് കൂടി ചെറിയ വാക്വം ക്ലീനർ നന്ദമുനി നിർമ്മിച്ചിരിക്കുന്നത്. 1.7 സെന്‍റി മീറ്റർ മാത്രം വലിപ്പമുള്ള ഈ വാക്വം ക്ലീനറിലും 7V DC മോട്ടോർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ലോക്ഡൗൺ നാളുകളിൽ തുടങ്ങിയ പ്രവർത്തനത്തിന് ഗിന്നസ് നേട്ടം കൈവരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നന്ദമുനി പറയുന്നു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായതിൽ അധ്യാപകരോടും രക്ഷിതാക്കളോടും വലിയ കടപ്പാടുണ്ടെന്നും 21 കാരൻ പറഞ്ഞു.

You May Also Like- Viral video | കെട്ടിടത്തിന് തീപിടിച്ചു; പിഞ്ചു മക്കളെ ജനലിൽ നിന്നും താഴേക്കെറിഞ്ഞ് രക്ഷപെടുത്തി അമ്മ

മകന്‍റെ നേട്ടത്തിൽ അതിയായ സന്തോഷം ഉണ്ട്. ശരിക്കും ഗിന്നസ് ലോക റെക്കോർഡ് എന്താണ് എന്നതിനെ കുറിച്ചൊന്നും ഞങ്ങൾക്ക് അറിവില്ല. ഞങ്ങളുടെ ഗ്രാമവാസികളും പുറത്ത് നിന്ന് ഉള്ളവരും ഞങ്ങളെ വിളിക്കുകയും മകന്‍റെ നേട്ടത്തിൽ അവരുടെ സന്തോഷം അറിയിക്കുകയും ചെയ്യുന്നു. ചെറുപ്പം മുതലേ സൃഷ്ടിപരമായ കഴിവുകൾ മകനിൽ കാണാറുണ്ടെന്നും നന്ദമുനിയുടെ മാതാപിതാക്കൾ പറയുന്നു.
Published by: Anuraj GR
First published: March 3, 2021, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories