HOME /NEWS /Buzz / മദ്യലഹരിയിൽ 43കാരൻ സ്വന്തം ഗുഹ്യഭാഗത്ത് കടത്തിയത് 12 സെ.മീ. നീളമുള്ള ഗ്ലാസ്

മദ്യലഹരിയിൽ 43കാരൻ സ്വന്തം ഗുഹ്യഭാഗത്ത് കടത്തിയത് 12 സെ.മീ. നീളമുള്ള ഗ്ലാസ്

മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർക്ക് ഗ്ലാസ് നീക്കാനായത്

മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർക്ക് ഗ്ലാസ് നീക്കാനായത്

മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർക്ക് ഗ്ലാസ് നീക്കാനായത്

  • Share this:

    മദ്യലഹരിയിൽ 43കാരൻ തന്റെ ഗുഹ്യഭാഗത്ത് 12 സെ.മീ. നീളം വരുന്ന ഗ്ലാസ് കയറ്റി. നേപ്പാളിൽ നടന്ന സംഭവത്തിന്റെ റിപ്പോർട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. യുവാവിന്റെ വയറ്റിൽ നിന്ന് മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഗ്ലാസ് ഡോക്ടർമാർക്ക് നീക്കാനായത്. നാഷണൽ മെഡിക്കൽ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    അപകടത്തിൽ സംഭവിച്ചതാണെന്നും ഗ്ലാസ് സ്വകാര്യ ഭാഗത്ത് കുത്തികയറുകയായിരുന്നുവെന്നുമാണ് യുവാവ് ആദ്യം ഡോക്ടർമാരോട് പറഞ്ഞത്. ആ സമയത്ത് മദ്യലഹരിയിലായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ഇത് അപകടമല്ലെന്നും ലൈംഗിക സംതൃപ്തിക്കായി ഗ്ലാസ് തള്ളിക്കയറ്റുകയായിരുന്നുവെന്നും പിന്നീട് ഇയാള്‍ വെളിപ്പെടുത്തി. ഇതിനുശേഷം രണ്ടുദിവസം ടോയ്ലറ്റിൽ പോകാൻ പോലും സാധിച്ചില്ലെന്നും യുവാവ് ഡോക്ടർമാരോട് പറഞ്ഞു.

    Also Read- ഒന്ന് മയത്തിൽ തള്ള്; ‘ഒരു ഓസ്കർ ടിക്കറ്റിന് 20 ലക്ഷം രൂപ’യുടെ സത്യാവസ്ഥ വെളിപ്പെടുത്തി രാജമൗലിയുടെ പുത്രൻ

    ആദ്യം സ്വയം ഗ്ലാസ് പുറത്തെടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ഡോക്ടർമാരെ സമീപിച്ചത്. എക്സ്റേ പരിശോധനയിൽ അടിവയറ്റിൽ ഗ്ലാസ് ഉള്ളത് കണ്ടെത്തി. എന്നാൽ ഇത് എങ്ങനെ വയറ്റിനുള്ളിലെത്തി എന്നത് സംബന്ധിച്ച് ഡോക്ടർമാർക്ക് ഒരു വ്യക്തതയും ലഭിച്ചില്ല. ആദ്യം സർജറിയല്ലാതെ മറ്റുവഴികളെല്ലാം പരീക്ഷിച്ചെങ്കിലും ഗ്ലാസ് പുറത്തെടുക്കാനായില്ല. പിന്നാലെ ശസ്ത്രക്രിയ നടത്തി ഗ്ലാസ് പുറത്തെടുത്തി. ശസ്ത്രക്രിയക്ക് ശേഷമാണ് യുവാവിന് മലവിസർജനം ചെയ്യാനായത്. ഏഴാം ദിവസം യുവാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ യുവാവ് സുഖമായിരിക്കുന്നു.

    ഇത് ആദ്യമായല്ല ആളുകൾ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ വസ്തുക്കൾ തിരുകി കയറ്റുന്ന സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവം ഉണ്ടായിരുന്നു. 79 കാരനായ ജാപ്പനീസുകാരൻ തന്റെ ജനനേന്ദ്രിയത്തിൽ 90 ഇഞ്ച് റോപ്പ് തിരുകികയറ്റി. ഡെയ്‌ലി മെയിൽ പോർട്ടലിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തുക്കുകയായിരുന്നു.

    First published:

    Tags: Nepal, Surgery