ബ്രസീലിൽ ഡോക്ടർമാർക്ക് അത്ഭുതമായി വാലുമായി ജനിച്ച കുഞ്ഞ്. ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായാണ് പെൺകുഞ്ഞ് പിറന്നത്. പീഡിയാട്രിക് സർജറി കേസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ജേണലിലാണ് അപൂർവ വാലുമായി ജനിച്ച പെൺകുഞ്ഞിനെ കുറിച്ച് പറയുന്നത്.
സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് അസുഖങ്ങളോ മാരകമായ മരുന്നുകളോ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ പറയുന്നു. കുഞ്ഞിന്റെ നട്ടെല്ലിനെയും പെൽവിസിനെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് മൃദുവായ ചർമം വാൽ പോലെ വളർന്നതാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.
Also Read- ജീവൻ രക്ഷിച്ചയാളെ വിട്ടുപോകാൻ വിസമ്മതിച്ച് ‘പൂച്ച’; ദത്തെടുത്ത് തുർക്കിയിലെ രക്ഷാപ്രവർത്തകൻ
എംആർഐ പരിശോധനയിൽ കുഞ്ഞിന്റെ നട്ടെല്ലിൽ ചെറിയൊരു വിടവുള്ളതായും ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കൂടതൽ പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷം വാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ജേണലിൽ പറയുന്നു. നട്ടെല്ലിലെ വിടവ് മസിൽ ഫ്ലാപ് കൊണ്ട് അടയ്ക്കുകയും ചെയ്തു. കുഞ്ഞിന് ഇപ്പോൾ മൂന്ന് വയസ്സായി. ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ജേണലിൽ പറയുന്നു.
Also Read- ലേബർ റൂമിൽ നിന്നും നേരെ പരീക്ഷാ ഹാളിലേക്ക്; പ്രസവം കഴിഞ്ഞ് 3 മണിക്കൂറിന് ശേഷം പരീക്ഷ എഴുതിയ യുവതി
കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ടില്ലെന്നും മലബന്ധം, നാടീസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ സങ്കീർണതകളോ ഇല്ലെന്ന് കേസ് പഠിച്ച ഡോക്ടർമാർ വ്യക്തമാക്കി. മൂന്ന് വയസ്സിനിടയിൽ മൂന്ന് തവണ മൂത്രാശയത്തിൽ അണുബാധയുണ്ടായെങ്കിലും ചികിത്സിച്ചു ഭേദമാക്കി.
വാലുമായി ജനിക്കുന്ന മനുഷ്യ കുഞ്ഞുങ്ങൾ ശാസ്ത്രലോകത്ത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ഇതുവരെ ലോകത്ത് 200 പേരിൽ മാത്രമാണ് ഈ അവസ്ഥ റിപ്പോർട്ട് ചെയ്തത്. ഭ്രൂണാവസ്ഥയിൽ മിക്ക കുഞ്ഞുങ്ങളിലും വാല് പോലെ വളർച്ചയുണ്ടാകും. ഇത് എട്ടാഴ്ചക്കുള്ളിൽ അപ്രത്യക്ഷമാകാറാണ് പതിവ്.
സുഷുമ്‌നാ നാഡി സാധാരണഗതിയിൽ വികസിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ‘സ്പൈന ബിഫിഡ’ എന്ന അപൂർവ അവസ്ഥയാണ് ബ്രസീലിലെ പെൺകുഞ്ഞിന് ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.