HOME » NEWS » Buzz » A BABY GIRL WHO CAME FROM AN EMBRYO FROZEN BEFORE 27 YEARS OLD

27 വർഷം മുമ്പ് സൂക്ഷിച്ചുവെച്ച ഭ്രൂണത്തിൽനിന്ന് കുഞ്ഞു പിറന്നു; അമ്മയേക്കാൾ രണ്ടു വയസ് കുറവുള്ള മകൾ

1991ലാണ് ടീന ജനിക്കുന്നത്. മകളായ മോളി ജനിച്ചിരിക്കുന്നത് 1992 ഒക്ടോബറിലും. അതായത് അമ്മയും മകളും തമ്മില്‍ കണക്കുകള്‍ പ്രകാരം വെറും രണ്ട് വയസ് വ്യത്യാസം മാത്രം.

News18 Malayalam | news18-malayalam
Updated: December 4, 2020, 2:37 PM IST
27 വർഷം മുമ്പ് സൂക്ഷിച്ചുവെച്ച ഭ്രൂണത്തിൽനിന്ന് കുഞ്ഞു പിറന്നു; അമ്മയേക്കാൾ രണ്ടു വയസ് കുറവുള്ള മകൾ
Molly gibson
  • Share this:
ഈ വർഷം ഒക്ടോബറിലാണ് മോളി ഗിബ്സൺ ജനിച്ചത്. പക്ഷേ അവൾക്ക് പ്രായം 27 വയസായെന്ന് പറഞ്ഞാലും തെറ്റില്ല. 27 വർഷം മുമ്പ് സൂക്ഷിച്ചുവെച്ച ഭ്രൂണത്തിൽനിന്ന് മോളിയുടെ ജനനം. 1992 ഒക്ടോബറിൽ ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം 2020 ഫെബ്രുവരിയിലാണ് ടെന്നസിയിലെ ടീനയും ബെൻ ഗിബ്സണും സ്വീകരിച്ചത്. ഏറ്റവും കൂടുതൽ കാലം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽനിന്ന് ജനിച്ച കുട്ടിയെന്ന റെക്കോർഡും ഇന്ന് മോളി ഗിബ്സണ് സ്വന്തമാണ്. അവളുടെ തന്നെ മൂത്ത സഹോദരി എമ്മയുടെ പേരിലായിരുന്നു ഈ റെക്കോർഡ് ഇത്ര കാലവും.

വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തോളം ടീനയ്ക്കും ബെന്നിനും കുട്ടികളില്ലായിരുന്നു. ഇരുവരും നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അങ്ങനെയിരിക്കെയാണ് ഭ്രൂണം ദാനം ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വാർത്ത ടീനയുടെ മാതാപിതാക്കൾ കാണുന്നത്. ഇതുതന്നെയാണ് ടീനയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നതും.

“ഞങ്ങളുടെ മാറി മറിയാനുള്ള ഒരേയൊരു കാരണം അതാണ്. എന്റെ മാതാപിതാക്കൾ ഇത് വാർത്തയിൽ കണ്ടില്ലെങ്കിൽ ഞങ്ങളുടെ ജീവിതം ഇന്നത്തെ പോലെ സന്തോഷകരമാകില്ല,” 29 കാരിയായ ടീന ഗിബ്സൺ പറഞ്ഞു. പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപികയാണ് ടീന. സൈബർ സുരക്ഷാ അനലിസ്റ്റാണ് ഗിബ്സൺ. വന്ധ്യത ചികിത്സയൊക്കെ പരാജയപ്പെട്ടതിന്‍റെ നിരാശയിലിരിക്കെയാണ് നോക്‌സ്‌വില്ലിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നാഷണൽ ഭ്രൂണ സംഭാവന കേന്ദ്രവുമായി (എൻ‌ഇ‌ഡി‌സി) ബന്ധപ്പെടുന്നത്. വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ തീരുമാനമെടുക്കാത്ത ഭ്രൂണങ്ങൾ ശീതീകരിച്ചു സൂക്ഷിക്കാറുണ്ട്. ഇത് അവരുടെ അനുമതിയോടെ തന്നെ മറ്റുള്ളവർക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ ലഭിച്ച ഭ്രൂണമാണ് ടീനയിലെ മാതൃസ്വപ്നങ്ങൾക്ക് നിറംപകർന്നത്.

Also Read- 'ജീവിച്ചിരിക്കുന്ന മൗഗ്ലി'യെ അറിയാം; ജന്മവൈകല്യം നേരിടുന്ന ആഫ്രിക്കൻ യുവാവിന് വേണ്ടി ധനസമാഹരണം

എമ്മ എന്ന ഇവരുടെ ആദ്യത്തെ കുട്ടിയും ഇത്തരത്തിൽ ശീതീകരിച്ച ഭ്രൂണത്തിൽനിന്നാണ് ഉണ്ടായത്. ഏകദേശം 24 വർഷത്തോളം സൂക്ഷിച്ചുവെച്ച ഭ്രൂണത്തിൽനിന്നാണ് എമ്മ പിറന്നത്. 2017ലാണ് എമ്മ ജനിക്കുന്നത്. അമ്മയായ ടീനയ്ക്ക് 29 വയസാണ് ഇപ്പോള്‍ ഉള്ളത്. 1991ലാണ് ടീന ജനിക്കുന്നത്. മകളായ മോളി ജനിച്ചിരിക്കുന്നത് 1992 ഒക്ടോബറിലും. അതായത് അമ്മയും മകളും തമ്മില്‍ കണക്കുകള്‍ പ്രകാരം വെറും രണ്ട് വയസ് വ്യത്യാസം മാത്രം.

ജനിക്കുന്നത് മാതാപിതാക്കളുടെ ജനിതകവുമായി ബന്ധമില്ലാത്ത കുട്ടിയാണെങ്കിലും ടീനയും ഗിബ്സണും അതിനു തയ്യാറാകുകയായിരുന്നു. അമേരിക്കയിൽ മാത്രം പത്തു ലക്ഷത്തോളം ഭ്രൂണങ്ങളാണ് ഇത്തരത്തിൽ ദാനം ചെയ്യാനായി സൂക്ഷിച്ചിരിക്കുന്നതെന്ന് എൻ‌ഇ‌ഡി‌സി പറയുന്നു.
Published by: Anuraj GR
First published: December 4, 2020, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories