• HOME
  • »
  • NEWS
  • »
  • buzz
  • »
  • A BAG FULL OF AIR SOLD AT AUCTION FOR RS FIVE LAKH JK

ചിപ്സ് ഇല്ല; ഒരു ബാഗ് നിറയെ വായു ലേലത്തിൽ വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക്!

ഒരു ചെറിയ പ്ലാസ്റ്റിക് ബാഗ് ഒരു ഓൺലൈൻ ബിഡിംഗ് സൈറ്റിൽ 7,600 ഡോളറിന് വിറ്റത്. അതായത് ഏകദേശം 5,64,235 ഇന്ത്യന്‍ രൂപ.

News18

News18

  • Share this:
    ഏതു കാര്യവും ഒരു പരിധി വിട്ടു പോകരുത് എന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതുതന്നെ ഇവിടെയും പറയാനുള്ളത്‌. എന്തായാലും ഇക്കാര്യം അമേരിക്കക്കാർക്ക് അറിയില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടാണല്ലോ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗ് ഒരു ഓൺലൈൻ ബിഡിംഗ് സൈറ്റിൽ 7,600 ഡോളറിന് വിറ്റത്. അതായത് ഏകദേശം 5,64,235 ഇന്ത്യന്‍ രൂപ.

    എന്തുകൊണ്ടാണ് ഈ പ്ലാസ്റ്റിക് ബാഗിന്‌ ഇത്ര വലിയ വില എന്ന് ഒരുപക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. വാസ്തവത്തിൽ അതിനുള്ളിലെ വായുവിനാണ് ഇത്രയും ഉയര്‍ന്ന വില. അപ്പോൾ,നിങ്ങളുടെ അടുത്ത ചോദ്യം ബാഗിനുള്ളിലെ ഇത്രയേറെ വിലയേറിയ വായു എന്താണ് എന്നതല്ലേ? യഥാർത്ഥത്തിൽ, ലേലം വിളിക്കാൻ 'ഈ ബേ' സൈറ്റിൽ ഈ ബാഗ് നൽകിയ വ്യക്തി പറഞ്ഞത്, ഈ ബാഗിനുള്ളില്‍ 'ഡോണ്ട ഡ്രോപ്പ്' ഇവന്റ് നടന്ന സ്ഥലത്തു നിന്നുള്ള വായു ഉണ്ടെന്നാണ്‌.

    അത്ഭുതപ്പെടുകയൊന്നും വേണ്ട, ഡോണ്ട ഡ്രോപ്പ് എന്ന് പറയുന്നത് മനുഷ്യരെ മരണമില്ലാത്തവരാക്കുന്ന അത്ഭുതകരമായ സ്ഥലം ഒന്നുമല്ല. പ്രശസ്ത അമേരിക്കൻ പോപ്പ് താരം കാനി വെസ്റ്റിന്റെ വരാനിരിക്കുന്ന ആൽബം ഡോണ്ടയുടെ ശ്രവണ പരിപാടി (ലിസണിംഗ് ഈവന്റ് ) ആയിരുന്നു ഡോണ്ട ഡ്രോപ്പ്. ഡോണ്ട എന്ന തന്റെ പത്താമത്തെ ആൽബത്തിന്റെ പ്രിവ്യൂ കച്ചേരി നടത്താൻ കാനിവെസ്റ്റ് അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലേക്ക് ജൂലൈ 22 ന് പോയിരുന്നു. കാനിവെസ്റ്റിന്റെ അമ്മയുടെ പേരിലുള്ള ആൽബം ആഗസ്റ്റ് 5 ന് രാത്രി 9 മണിക്ക് ET (ഇന്ത്യയിൽ ആഗസ്റ്റ് 6 ന് രാവിലെ 6.30 ന്) റിലീസ് ചെയ്യുന്നതാണ്‌.

    Also Read-'ഒഴിവു ദിവസത്തെ മീന്‍പിടിത്തം': മൂവര്‍ സംഘത്തിന് ലഭിച്ചത് ലക്ഷങ്ങളുടെ സൗഭാഗ്യം

    ഈ ബാഗ് ലേലത്തിന് ഇബേയിൽ വെച്ച വ്യക്തി ഇതിനെ നേരിട്ട് കാനി വെസ്റ്റുമായി ബന്ധിപ്പിക്കുകയും അതിലെ വായു ഡോണ്ട ഡ്രോപ്പില്‍ നിന്നാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കാനി വെസ്റ്റിന്റെ കച്ചേരി കാണാൻ താൻ അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലേക്ക് പോവുകയും, ആ സ്ഥലത്തെ വായു സിപ് ബാഗിൽ നിറച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

    ബാഗിന് ഏകദേശം 3,4730 ഡോളർ അദ്ദേഹം വിലയിട്ടു, അതായത് ഏകദേശം 2.47 ലക്ഷം രൂപ. കുറച്ച് സമയത്തിനുള്ളിൽ ആളുകൾ ബാഗിനായി ലേലം വിളി ആരംഭിച്ചു, പതുക്കെ ബാഗിന്റെ വില ഉയർന്നുയർന്ന് $ 7, 600 (ഏകദേശം 6 ലക്ഷം രൂപ) ആയി മാറി.

    കാനിവെസ്റ്റിന്റെ പേരിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ആദ്യമായല്ല നടക്കുന്നത്. 2015 ലും ഒരാൾ സമാനമായ രീതിയിൽ പണം സമ്പാദിച്ചിരുന്നു. അന്ന ഒരു ബാഗ് 60000 ഡോളറിനാണ്‌ (ഏകദേശം 48 ലക്ഷം രൂപ) അന്നുവിറ്റത്. ഭാഗ്യവശാൽ ഇത്തവണ അത് ആറ് ലക്ഷം രൂപ വരെ മാത്രമേ ഉയർന്നുള്ളൂ. ഇത്തവണ വിൽപ്പനയുമായി ബന്ധപ്പെട്ട ഏറെ രസകരമായ ഒരു കാര്യം ഈ സിപ് ബാഗ് വാങ്ങുന്ന വ്യക്തി ഷിപ്പിംഗ് ചാർജായി നാല് ഡോളർ നൽകേണ്ടിവരും എന്നതാണ്.
    Published by:Jayesh Krishnan
    First published:
    )}