• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു പഴക്കുല ലേലം ചെയ്തപ്പോൾ ലഭിച്ചത് ഒരു ലക്ഷം രൂപ!

ഒരു പഴക്കുല ലേലം ചെയ്തപ്പോൾ ലഭിച്ചത് ഒരു ലക്ഷം രൂപ!

500 രൂപയിൽ നിന്ന് തുടങ്ങിയ ലേലമാണ് ഒരു ലക്ഷം രൂപ വരെ എത്തിയത്. നിരവധി പേരാണ് ലേലത്തിൽ പങ്കെടുത്തത്...

Banana_auction

Banana_auction

  • Last Updated :
  • Share this:
    തൃശൂർ: കാർഷിക ലേലത്തിൽ വാഴക്കുല ഉൾപ്പടെയുള്ള ഉൽപന്നങ്ങൾ ലേലം വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു പഴക്കുല ലേലം കഴിഞ്ഞ ദിവസം ചാലക്കുടി നഗരസഭയിൽ അരങ്ങേറി. ഈ പഴക്കുല ലേലത്തിൽ പോയത് ഒരു ലക്ഷം രൂപയ്ക്കാണ്. ചാലക്കുടി നഗരസഭ സുവർണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ സ്പർശം പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ ലേലം സംഘടിപ്പിച്ചത്. നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയുടെ ആഭിമുഖ്യത്തിലായിരുന്നു ലേലം.

    സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് നഗരസഭ ഓഫീസിൽ വെച്ച് ഒരു നേന്ത്ര പഴക്കുലയാണ് ലേലം വിളിച്ചത്. 500 രൂപയിൽ നിന്ന് തുടങ്ങിയ ലേലത്തിൽ കൗൺസിലർമാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുൻ ചെയർമാൻ വി. ഒ. പൈലപ്പന് ലേലം ഉറപ്പിച്ചു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിർദ്ധന രോഗികൾക്കാണ് ചികിൽസാ സഹായം നൽകുന്നത്.

    ബുള്ളറ്റിന്‍റെ ടയറിൽ കൊമ്പ് കൊണ്ട് കുത്തി ചിന്നംവിളിച്ച് കാട്ടാന; ഡാറ്റ്സൺ മരണം മുന്നിൽ കണ്ട നിമിഷം

    കാട്ടാനയുടെ മുന്നിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് അന്നമനട ചെമ്മാശേരി തോമസിന്റെ മകന്‍ ഡാറ്റ്സന്‍ (43) . കഴിഞ്ഞ ദിവസം മലക്കപ്പാറയിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ആനക്കയത്ത് വെച്ചാണ് ഡാറ്റ്സൺ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഒരു വളവ് തിരിഞ്ഞ് വരുന്നതിനിടെ റോഡിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിലേക്ക് അകപ്പെടുകയായിരുന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാതെ കുഴങ്ങിപ്പോയ നിമിഷങ്ങളായിരുന്നു അതെന്ന് ഡാറ്റ്സൺ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ മരണം ഉറപ്പിച്ചിരുന്നു.

    പെട്ടെന്ന് തന്‍റെ മുന്നിലേക്ക് എത്തിയ ബുള്ളറ്റും അത് ഓടിച്ചിരുന്നയാളെയും കാട്ടാന ഒന്ന് നോക്കി. അതിനുശേഷം ആന ബുള്ളറ്റിന്റെ ചക്രത്തില്‍ കൊമ്ബുകൊണ്ട് തട്ടി. പിന്നീട് തലകുലുക്കി ചിന്നം വിളിച്ചു. ഈ സമയമത്രയും ഭയന്ന് വിറച്ച് ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ബുള്ളറ്റിൽ തന്നെ ഇരിക്കുകയായിരുന്നു ഡാറ്റ്സൺ. ഇദ്ദേഹത്തിന് പിന്നാലെ മറ്റ് വാഹനങ്ങളിലെത്തിയവർ ഈ ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. അവരും ഡാറ്റ്സൺ രക്ഷപ്പെടുമെന്ന് ഉറപ്പിച്ചിരുന്നില്ല. എന്തുംവരട്ടെയെന്ന് കരുതി ഡാറ്റ്സൺ അനങ്ങാതെ നിന്നു.


    Also Read- തൃശ്ശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

    എന്നാൽ അൽപ്പ നിമിഷങ്ങൾക്കകം ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആന പിൻവാങ്ങുകയായിരുന്നു. ഉടൻ തന്നെ കൊമ്പൻ കാടുകയറുകയും ചെയ്തു. ആനയെ വിരട്ടുന്നതിനായി ശബ്ദമുണ്ടാക്കുകയോ ഒന്നും തന്നെ ചെയ്യാതെയാണ് ആന പിൻവാങ്ങിയത്. ആന പോയതോടെയാണ് ഡാറ്റ്സനും കണ്ടുനിന്നവർക്കും ശ്വാസം വീണത്. തിരികെ വീട്ടിലെത്തിയിട്ടും ആനയുടെ മുന്നിൽ അകപ്പെട്ടതിന്‍റെ ഷോക്ക് വിട്ടുമാറിയിട്ടില്ലെന്ന് ഡാറ്റ്സൺ പറയുന്നു. എന്തുകൊണ്ടാണ് ആന തന്നെ ആക്രമിക്കാതെ പിൻവാങ്ങിയതെന്ന് ഇപ്പോഴും അറിയില്ലെന്ന് ഇദ്ദേഹം പറയുന്നു.

    അന്നമനട സ്വദേശി ഷെജില്‍ മേത്തര്‍ മലക്കപ്പാറയില്‍ ആരംഭിക്കുന്ന ഹോട്ടലിന്റെ ടൈല്‍ ജോലിക്കാണ് ഡാറ്റ്സണന്‍ എത്തിയത്. ജോലി കഴിഞ്ഞ് ചാലക്കുടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
    Published by:Anuraj GR
    First published: