• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | 'അൽപ്പം മേക്കപ്പ് ഇവിടെയും'; ബ്രഷ് പിടിച്ചു വാങ്ങി പൂച്ച; വീഡിയോ വൈറൽ

Viral | 'അൽപ്പം മേക്കപ്പ് ഇവിടെയും'; ബ്രഷ് പിടിച്ചു വാങ്ങി പൂച്ച; വീഡിയോ വൈറൽ

ഇപ്പോഴിതാ ഒരു കുസൃതിപ്പൂച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  • Share this:
    വളർത്തുമൃഗമായി വീട്ടിൽ വളർത്താറുണ്ടെങ്കിലും പൂച്ചകൾ പലപ്പോഴും ഉടമകളോട് വലിയ സ്നേഹമൊന്നും കാണിക്കാറില്ല. വീട്ടിനുള്ളിൽ തന്നെ കഴിയാൻ അവ ഇഷ്ടപ്പെടാറുമില്ല. ഇനി വീട്ടിൽ തന്നെ ചടഞ്ഞ് കൂടുകയാണെങ്കിൽ പൂച്ചകളുണ്ടാക്കുന്ന പൊല്ലാപ്പുകളും ഏറെയാണ്. വീട്ടിൽ അടുക്കി വെച്ചിരിക്കുന്ന സാധനങ്ങൾ അനാവശ്യമായി തള്ളിമറിച്ചിടുക, പുതിയ ഫർണിച്ചറിൽ കോറി വരയ്ക്കുക, പുലർച്ചെ മൂന്ന് മണിക്ക് കരഞ്ഞ് ബഹളമുണ്ടാക്കി യജമാനൻമാരുടെ ഉറക്കം കളയുക, ചത്ത ഇഴജന്തുക്കളെ സമ്മാനമായി വീട്ടിൽ കൊണ്ടെത്തിക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികൃതികൾ പൂച്ചകൾ കാണിക്കാറുണ്ട്.

    ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്ത് പൂച്ചകളെ വളർത്തുന്ന ഉടമകളെല്ലാം ഒരുകാര്യം സമ്മതിക്കും. തങ്ങൾക്ക് ചില മനോഹരമായ മുഹൂർത്തങ്ങൾ പൂച്ചകൾ സമ്മാനിക്കാറുണ്ടെന്നതാണ് അത്. നോക്കി നിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ചില പ്രവൃത്തികൾ പൂച്ചകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. അത് മനസ്സ് നിറയ്ക്കുന്ന അനുഭവം തന്നെ മറ്റുള്ളവർക്ക് സമ്മാനിക്കും. ഇപ്പോഴിതാ ഒരു കുസൃതിപ്പൂച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.



    ഈ പൂച്ച അൽപം കൂടി സൗന്ദര്യം കൂട്ടാൻ ശ്രമിക്കുകയാണ്. മേക്ക് അപ്പ് ബ്രഷ് കൊണ്ട് ചെറിയൊരു ടച്ച് അപ്പ് വേണമെന്നാണ് പൂച്ചയുടെ ആഗ്രഹം. ഇതിൻെറ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ട്വിറ്ററിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇത് വരെ മൂന്ന് മില്യണിലധികം ആളുകൾ പൂച്ചയുടെ ഈ മനോഹരമായ വീഡിയോ കണ്ട് കഴിഞ്ഞു.

    ഒരു ചെറിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരു സ്ത്രീ മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. തൊട്ടടുത്തായി ഒരു പൂച്ചയും ഇരിക്കുന്നുണ്ട്. വളരെ കൗതുകത്തോടെ മേക്കപ്പ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു അത്. എന്നാൽ അധികനേരം അങ്ങനെ വെറുതെ ഇരിക്കാൻ പൂച്ചയ്ക്ക് സാധിച്ചില്ല. ഗ്രേയും വെള്ളയും നിറത്തിലുള്ള പൂച്ച തനിക്കും മേക്കപ്പ് വേണമെന്ന് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

    Also read : ടിക് ടോക് വീഡിയോ പ്രണയം; കാമുകനെ കാണാൻ യുവതി അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ

    മെല്ലെ കാലുകളുയർത്തി തനിക്കും മേക്കപ്പ് ഇടാൻ പൂച്ച ആവശ്യപ്പെടുന്നു. തല ചൊറിഞ്ഞ് കൊണ്ട് തൻെറ മുഖത്ത് മേക്കപ്പിടാനാണ് അത് ആംഗ്യം കാണിക്കുന്നത്. സ്ത്രീയുടെ കയ്യിലെ മേക്കപ്പ് ബ്രഷ് പിടിച്ച് വാങ്ങാനും പൂച്ച ശ്രമിക്കുന്നുണ്ട്. ഒടുവിൽ തൻെറ മേക്കപ്പ് നിർത്തി അവർ പൂച്ചയുടെ മുഖത്ത് മേക്കപ്പ് ചെയ്യാൻ തുടങ്ങി. മുഖത്ത് അൽപം പൌഡറൊക്കെയിട്ട് ബ്രഷ് കൊണ്ട് ടച്ച് അപ് ചെയ്തതോടെ ആള് ഹാപ്പി. തൻെറ സൌന്ദര്യം കൂടിയതിലുള്ള സന്തോഷത്തോടെ പൂച്ച ഇരിക്കുന്നതും വീഡിയോയിൽ കാണാം.

    മൃഗങ്ങളുടെ രസകരമായ വീഡിയോകൾ പങ്കുവെക്കുന്ന ഒരു ട്വിറ്റർ പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ ഇത് റീട്വീറ്റ് ചെയ്യുകയും പോസ്റ്റിന് താഴെ കമൻറ് ഇടുകയുമൊക്കെ ചെയ്യുന്നുണ്ട്. തങ്ങളുടെ സ്വന്തം പൂച്ചകളുടെ ചിത്രങ്ങളും മറ്റും ഈ പോസ്റ്റിന് താഴെ ചിലർ കമൻറായി ഇടുന്നുണ്ട്. ക്യൂട്ട് പൂച്ചകളുടെ മനോഹരമായ ചിത്രങ്ങളാണ് കമൻറായി വരുന്നത്. പൂച്ചകൾ ക്യൂട്ടാണെന്ന് പറയുന്നതിന് ഇതൊക്കെ തന്നെയാണ് കാരണമെന്ന് ട്വിറ്റർ ലോകം പറയുന്നു.
    Published by:Amal Surendran
    First published: