• HOME
  • »
  • NEWS
  • »
  • buzz
  • »
  • ക്രിസ്മസ് ട്രീയിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി; 10 നീളമുള്ള പെരുമ്പാമ്പ്

ക്രിസ്മസ് ട്രീയിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി; 10 നീളമുള്ള പെരുമ്പാമ്പ്

സാധാരണ അതിരാവിലെ വീട്ടിൽ എത്തുന്ന പക്ഷികൾക്ക് ഭക്ഷണം കൊടുക്കുകയും ചിത്രമെടുക്കുകയും ചെയ്യുന്ന ശീലമുണ്ട് ലിയന്നയ്ക്ക്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസവും ക്യാമറയുമെടുത്ത് ബാൽക്കണിയിലെത്തിയത്. എന്നാൽ പക്ഷികൾ അസാധാരണ ശബ്ദത്തിൽ ചിലയ്ക്കുന്നതാണ് ലിയന്ന കണ്ടത്.

python-xmas tree

python-xmas tree

  • Share this:
    സിഡ്നി: അവളുടെ വീട്ടിൽ പക്ഷികളും മൃഗങ്ങളും അതിഥികളായെത്തുന്നത് പതിവാണ്. എന്നാൽ ഇത്തവണ എത്തിയത് ഭീമാകാരനായ ഒരു പെരുമ്പാമ്പ്. അതും ഉമ്മറത്തെ ക്രിസ്മസ് ട്രീയെ ചുറ്റി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള ലിയന്നെ ചാപ്മാൻ എന്ന യുവതിയുടെ വീട്ടിലാണ് 10 അടി നീളമുള്ള പെരുമ്പാമ്പ് എത്തിയത്.

    സാധാരണ അതിരാവിലെ വീട്ടിൽ എത്തുന്ന പക്ഷികൾക്ക് ഭക്ഷണം കൊടുക്കുകയും ചിത്രമെടുക്കുകയും ചെയ്യുന്ന ശീലമുണ്ട് ലിയന്നയ്ക്ക്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞദിവസവും ക്യാമറയുമെടുത്ത് ബാൽക്കണിയിലെത്തിയത്. എന്നാൽ പക്ഷികൾ അസാധാരണ ശബ്ദത്തിൽ ചിലയ്ക്കുന്നതാണ് ലിയന്ന കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസിലായില്ല. ചുറ്റുപാടും നോക്കിയപ്പോഴാണ് ആ കാഴ്ച അവൾ കണ്ടത്.

    ക്രിസ്മസ് ട്രീയിൽ ചുറ്റിക്കിടക്കുന്ന അതിഥിയെക്കണ്ട് ആദ്യമൊന്ന് ഞെട്ടി. എന്നാൽ വൈകാതെ ക്യാമറയെടുത്ത് ക്ലിക്ക് ചെയ്തു. ഏതായാലും ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വാർത്തയും വന്നു. തങ്ങളുടെ ക്രിസ്മസ് ട്രീയിൽ എത്തിയ അതിഥിയെക്കുറിച്ചുള്ള ലിയന്നയുടെയും ഭർത്താവിന്‍റെയും ട്വീറ്റും ഇതിനോടകം വൈറലായി കഴിഞ്ഞു.

     
    Published by:Anuraj GR
    First published: