• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | മാർപ്പാപ്പയുടെ പരിപാടിയിൽ താരമായി ബാലൻ; വേദി വിട്ടത് പോപ്പിന്റെ തൊപ്പിയുമായി

Viral Video | മാർപ്പാപ്പയുടെ പരിപാടിയിൽ താരമായി ബാലൻ; വേദി വിട്ടത് പോപ്പിന്റെ തൊപ്പിയുമായി

വേദിയിലിരിക്കെ ബാലൻ പല തവണ മാർപ്പാപ്പയുടെ വെള്ളത്തൊപ്പി ചൂണ്ടി അതിൽ കൈയെത്തിക്കാൻ ശ്രമിക്കുന്നത് കാണാം

 (Image Credits: Reuters)

(Image Credits: Reuters)

 • Last Updated :
 • Share this:
  ബുധനാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ(Pope Francis) പങ്കെടുത്ത വത്തിക്കാനിലെ ഒരു ചടങ്ങിൽ താരമായി മാറിയത് ഒരു ബാലനാണ്. വേദിയിൽ കയറി മാർപ്പാപ്പയുടെ അരികിൽ ഇരിപ്പിടമുറപ്പിക്കുകയും പല തവണ അദ്ദേഹത്തിന്റെ വെള്ളത്തൊപ്പിയിലേക്ക് കൈയെത്തിക്കാൻ ശ്രമിക്കുകയും ചെയ്ത ആ കുസൃതികുടുക്കയ്ക്ക് വേദി വിടുമ്പോൾ മാർപ്പാപ്പയുടേതിന് സമാനമായ ഒരു തൊപ്പി നൽകാനും അധികൃതർ മറന്നില്ല. കാണാൻ 10 വയസ് തോന്നിക്കുന്ന ബാലൻ ഒരു മാസ്കും ട്രാക്ക് സ്യൂട്ടും ധരിച്ചാണ് വേദിയിലെത്തിയത്. ആ കുട്ടിയ്ക്ക് ആരോഗ്യപരമായി ചില പരിമിതികൾ ഉണ്ടെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പിന്നീട് അറിയിച്ചു.

  വിശാലമായ പോൾ VI ഹാളിൽ വെച്ച് നടന്ന ചടങ്ങിലാണ് കാണികളുടെ ഇടയിൽ നിന്ന് ആ ബാലൻ വേദിയിലിരുന്ന മാർപ്പാപ്പയുടെ അരികിലേക്ക് വേച്ചുവേച്ച് നടന്നെത്തിയത്. അവന്റെ നീക്കം കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്കാകുലരാവുകയോ അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. അൽപ്പനേരം വേദിയിൽ നിൽക്കാൻ തന്നെയാണ് ആ കുട്ടിയുടെ ഉദ്ദേശമെന്ന് മനസിലായതോടെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ തലവൻ കൂടിയായ പുരോഹിതൻ ലിയോണാർഡോ സാപ്പിയൻസ മാർപ്പാപ്പയുടെ വലതുവശത്തായി അവനും ഒരു ഇരിപ്പിടം നൽകി.

  പോപ്പിന്റെ അരികിൽ ഇരിപ്പിടം കിട്ടിയതിനെ തുടർന്ന് ബാലൻ കൈകൊട്ടി സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. കാണികൾ മാർപ്പാപ്പയുടെ പ്രഭാഷണത്തിന് സാകൂതം ചെവിയോർത്തിരിക്കുമ്പോഴും ആ പത്തുവയസുകാരൻ വേദിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്വതന്ത്രമായി നടക്കുന്നു. ഇടയ്ക്കിടെ കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും വീണ്ടും വേദിയിലെത്തുകയും ചെയ്യുന്നുമുണ്ട്.

  Also Read-Viral | കടല്‍ത്തീരത്തിലൂടെ നടക്കണമെന്ന് ആഗ്രഹം; 95കാരിയെ വാരിയെടുത്ത് ബീച്ചില്‍ ചുറ്റിക്കറങ്ങി ലൈഫ്ഗാര്‍ഡ്സ്

  വേദിയിലിരിക്കെ ബാലൻ പല തവണ മാർപ്പാപ്പയുടെ വെള്ളത്തൊപ്പി ചൂണ്ടി അതിൽ കൈയെത്തിക്കാൻ ശ്രമിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെ റോയ്‌റ്റേഴ്‌സ് പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സുചെട്ടോ എന്നറിയപ്പെടുന്ന ആ തൊപ്പിയോടുള്ള ബാലന്റെ താത്പര്യം കണ്ടതോടെ അവന്റെ ആ ആഗ്രഹം സാധിച്ചുകൊടുക്കാനും അധികൃതർ തയ്യാറായി. സമാനമായ തൊപ്പി അണിയിച്ചപ്പോൾ ആയിരക്കണക്കിന് വരുന്ന കാണികൾക്കിടയിൽ നിന്ന് കരഘോഷവും പൊട്ടിച്ചിരികളും കേൾക്കാം.  തന്റെ പ്രഭാഷണത്തിനിടയിൽ മാർപ്പാപ്പ ആ ബാലനെക്കുറിച്ച് പരാമർശിക്കാനും മറന്നില്ല. "ഈ കുട്ടി വീട്ടിലെന്ന പോലെ ഈ വേദിയിൽ സ്വതന്ത്രമായി പെരുമാറുമ്പോൾ കുട്ടികളുടെ നൈസർഗികമായ സ്വഭാവത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളാണ് എനിക്ക് ഓർമ വന്നത്. നിങ്ങൾ കുട്ടികളെപ്പോലെയാകുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്വർഗരാജ്യം ലഭിക്കില്ല എന്നാണ് യേശു നമ്മളോട് പറഞ്ഞത്.", വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ മാർപ്പാപ്പ പറഞ്ഞു.

  Also Read-Delhi Police First FIR | ഡല്‍ഹി പോലീസിന് ലഭിച്ച ആദ്യ പരാതിയ്ക്ക് 160 വര്‍ഷം പഴക്കം; കുറ്റം ഹുക്ക മോഷണം, എഫ്‌ഐആര്‍ ഉറുദുവില്‍

  "നമുക്കെല്ലാവരെയും ഒരു പാഠം പഠിപ്പിച്ചതിന് ഞാൻ ഈ ബാലനോട് നന്ദി അറിയിക്കുന്നു. അവന്റെ ആരോഗ്യകരമായ പരിമിതികൾ നേരിടാൻ ദൈവം അവനെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. കാരണം, അവൻ ചെയ്യുന്നതെല്ലാം ഹൃദയത്തിൽ നിന്ന് നേരിട്ട് വരുന്നതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Jayesh Krishnan
  First published: