സുൽത്താൻ ബത്തേരി: കേരള കർണ്ണാട അതിർത്തിയോട് ചേർന്നുള്ള നാഗർഹോള വന്യജീവി സങ്കേതത്തിൽ കാള റോഡിലിറങ്ങിയ കാളയെ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കാള കുത്താനൊരുങ്ങി പാഞ്ഞടുത്തപ്പോൾ പൂച്ചയെ പോലെ തിരിഞ്ഞോടി അനങ്ങാതിരിക്കുന്ന പരാക്രമിയായ കടുവ ചിരിയുണർത്തുന്ന കാഴ്ച്ച കൂടിയാണ്.
മൈസൂർ ദേശീയപാതയിലാണ് സംഭവം. ബന്ദിപ്പൂർ ടൈഗർ റിസർവിൽപ്പെട്ട ധാരളം കടുവ സാന്നിധ്യമുള്ള മേഖലയാണിത്. ഈ വഴി സഞ്ചരിച്ച കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്.
വഴിയരികിൽ മരത്തിന് പിന്നിലായി പതിയിരുന്ന കടുവ, റോഡിലൂടെ നടന്നുവരികയായിരുന്ന കാളയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ കൊമ്പ് കുലുക്കി വമ്പോടെ കാള അക്രമാസക്തനായി പാഞ്ഞടുത്തതോടെ കടുവ ജീവനുംകൊണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു. റോഡരികിലെ കുറ്റിക്കാട്ടിലേക്ക് എത്തിയ കടുവ അനങ്ങതെ നോക്കി നിൽക്കുകയാണ് ചെയ്തത്. ഈ സമയം കടുവയിൽനിന്ന് രക്ഷപെട്ട ആശ്വാസത്തിൽ കാള റോഡിലൂടെ തന്നെ ഓടിപ്പോയി.
കേരള കർണ്ണാട അതിർത്തിയോട് ചേർന്നുള്ള നാഗർഹോള വന്യജീവി സങ്കേതത്തിൽ കാള റോഡിലിറങ്ങിയ കാളയെ ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കാള കുത്താനൊരുങ്ങി പാഞ്ഞടുത്തപ്പോൾ തിരിഞ്ഞോടി അനങ്ങാതിരിക്കുന്ന കടുവ ചിരിയുണർത്തുന്ന കാഴ്ച്ച കൂടിയാണ് #Tiger #Bull #Viral pic.twitter.com/eWw4Aln0dP
— News18 Kerala (@News18Kerala) September 1, 2022
സമീപത്ത് ഉണ്ടായിരുന്ന കാർ യാത്രക്കാരാണ് മൊബൈൽ ഫോണിൽ ഈ ദൃശ്യം ചിത്രീകരിച്ചത്. ഏതായാലും ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
Also Read- Viral | മീൻ പിടിക്കാൻ കാലിൽ ടാറ്റൂ; പിടിക്കുന്ന മീനിന്റെ വലുപ്പം അറിയാൻ സ്കെയിൽ
നിരവധി പേരാണ് ട്വിറ്ററിൽ ഉൾപ്പടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bull, Tiger, Viral video