നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാപ്പിയുടെ വില നിശ്ചയിക്കുന്നത് ഉപഭോക്താവിന്റെ മര്യാദ അടിസ്ഥാനമാക്കി; വ്യത്യസ്തമായി ഒരു കോഫീ ഷോപ്പ്

  കാപ്പിയുടെ വില നിശ്ചയിക്കുന്നത് ഉപഭോക്താവിന്റെ മര്യാദ അടിസ്ഥാനമാക്കി; വ്യത്യസ്തമായി ഒരു കോഫീ ഷോപ്പ്

  അമേരിക്കയിലെ ഈ കോഫീ ഷോപ്പിൽ ഒരു ഉപഭോക്താവ് എങ്ങനെ ഓർഡർ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു കപ്പ് കാപ്പിക്ക് വില നിശ്ചയിക്കുന്നത്

  പ്രതികാത്മക ചിത്രം

  പ്രതികാത്മക ചിത്രം

  • Share this:

   മറ്റുള്ളവരോട് നല്ല പെരുമാറ്റവും മര്യാദയും പുലർത്തുന്നത് നമ്മുടെ നിത്യ ജീവിതത്തിൽ നിർബന്ധിതമായ ഒരു കാര്യമല്ല, പക്ഷേ നമ്മൾ മറ്റുള്ളവരോട് മര്യാദയോടെ പെറുമാറുമ്പോളും, ഒന്ന് പുഞ്ചിരിച്ചു സംസാരിക്കുമ്പോളും നമ്മുടെ മാത്രമല്ല, അത് മറ്റുള്ളവരുടെ ആ ദിവസവും മനോഹരമാക്കി മാറ്റുന്നു.


   ഇന്നത്തെ നമ്മുടെ ഈ തിരക്കേറിയ ജീവിതത്തിൽ നമ്മൾ മറ്റുള്ളവരോട് പെരുമാറുന്നത് എങ്ങനെയാണെന്ന് പോലും ചിന്തിക്കാറില്ല. നമ്മുടെ പെരുമാറ്റത്തിൽ മാന്യതയും, മര്യാദയും ഉണ്ടോ എന്ന് പോലും ചിന്തിക്കാൻ സമയമില്ലാതെ ആയിരിക്കുന്നു. പൊതുവായി, ഒരാൾ ആളുകളോട് മര്യാദയുള്ളവനാണോ എന്ന് മനസിലാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, അവർ ഹോട്ടലിലോ മറ്റോ ചെല്ലുമ്പോൾ വെയിറ്റർമാരോടോ അതല്ലെങ്കിൽ അവരുടെ സാമൂഹിക നിലയ്ക്കും താഴെയുള്ളവരോടോ എങ്ങനെ പെരുമാറുന്നുവെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. വളരെ കുറച്ചുപേർ മാത്രമാണ് മറ്റുള്ളവരോട് പരിഗണനയും മര്യാദയും പുലർത്തി പെരുമാറുന്നുളളു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.


   Also Read-VIDEO | റിസർവോയറിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി; സുരക്ഷിത അകലത്തിൽ എല്ലാം നിരീക്ഷിച്ച് തള്ളയാന


   എന്നാൽ അമേരിക്കയിലെ ഒരു കോഫീ ഷോപ്പിൽ, അവിടെ വരുന്ന ഉപഭോക്താക്കളെ തികച്ചും വ്യത്യസ്തമായ ഒരു രീതിയിൽ മര്യാദയുടെ പാഠം പഠിപ്പിക്കുന്നു. കോഫീ ഷോപ്പിൽ എത്തുന്ന ഓരോ വ്യക്തിയും തങ്ങളുടെ പെരുമാറ്റം സമഗ്രമായി ഒന്നു വിലയിരുത്തും.


   അമേരിക്കയിലെ ഈ കോഫീ ഷോപ്പിൽ ഒരു ഉപഭോക്താവ് എങ്ങനെ ഓർഡർ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു കപ്പ് കാപ്പിക്ക് വില നിശ്ചയിക്കുന്നത്. “സ്മാൾ കോഫി” എന്ന് പറഞ്ഞ് ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കിൽ ആ കോഫിക്ക് അഞ്ച് ഡോളർ ആണ് വില. “സ്മാൾ കോഫീ, പ്ലീസ് ” എന്ന് പറഞ്ഞാൽ അതേ കോഫിക്ക് മൂന്ന് ഡോളർ ആണ് വില. “ഹലോ, വൺ സ്മാൾ കോഫീ, പ്ലീസ്” എന്ന് ആവശ്യപ്പെടുന്ന ഉപഭോക്താവിന് അതേ കോഫീ 1.75 ഡോളറിന് നൽകും.   Also Read-പ്രസവ വേദനയിലും ബോ‍ർഡ് മീറ്റിംഗിൽ പങ്കെടുത്ത് യുവതി; കമ്പനിയുടെ ക്രൂരത പങ്കുവച്ച് കൂട്ടുകാരിയുടെ ട്വീറ്റ്


   കോഫീ ഷോപ്പിലെ ഈ വിലവിവര പട്ടികയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനു വന്ന കമന്റുകളിൽ ഒരാൾ പറഞ്ഞത് എന്നേക്കാൾ താഴെയുള്ള ഒരാളോട് പ്ലീസ് എന്ന വാക്ക് ഞാൻ പറയില്ല എന്നായിരുന്നു. എന്നാൽ ആ കമന്റിന് മറുപടിയായി, നിങ്ങളുടെ ഈ കമന്റ് വിലയിരുത്തിയാൽ അക്ഷരാർത്ഥത്തിൽ നിങ്ങളേക്കാൾ താഴന്ന ആരുമില്ല എന്നൊരു കമന്റും വന്നു. തുർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് വിലവിവര പട്ടികയും അതിനു താഴെ വന്ന ഈ രണ്ട് കമന്റുകളുടെയും ചിത്രം പങ്കുവെച്ചത്. ആദ്യ കമന്റിട്ട വ്യക്തിയെ നിരവധിപേരാണ് എതിർത്തുകൊണ്ട് ചിത്രം പങ്കുവെച്ചിരിക്കുന്നത്.


   നമ്മൾ എല്ലാവരേയും തുല്യരായി കാണണമെന്നും, ആരുടെയും ജോലിയുടെ അടിസ്ഥാനത്തിൽ അവരെ വിലകുറച്ച് കാണരുതെന്നും ഒരാൾ കമന്റ് ചെയ്തിരിക്കുന്നു." നിങ്ങൾ അവരുടെ മുകളിലാണെന്ന് എങ്ങനെയാണ് വിശ്വസിക്കുന്നതെന്നും, മാനവികത എന്ന ആശയം ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ പിന്നെയെങ്ങനെയാണ് മനുഷ്യരാകുന്നതെന്നും, ഈ മാനവികത ഇല്ലെങ്കിൽ പിന്നെ മനുഷ്യനും മൃഗവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു.


   നമ്മൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നും, മറ്റുള്ളവരുടെ അധ്വാനത്തേയും തൊഴിലിനെയും എത്രത്തോളം മാനിക്കുന്നവെന്നും ഈ ഒരു ചിത്രവും അതിനെത്തുടർന്നുണ്ടായ ചർച്ചകളും കാണിക്കുന്നു.

   Published by:Jayesh Krishnan
   First published:
   )}