• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാമ്പിനും പല്ലിക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ച് ഒരു കഫെ; എവിടെയെന്നു നോക്കാം

പാമ്പിനും പല്ലിക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിച്ച് ഒരു കഫെ; എവിടെയെന്നു നോക്കാം

ഇഴജന്തുക്കളെ കണ്ടാൽ മുഖംതിരിക്കുന്നവർ അവയെ വെറുപ്പുളവാക്കുന്നവയായി കരുതുന്നത് അവസാനിപ്പിക്കണമെന്ന് ഈ കഫെ ഉടമ വിശ്വസിക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കുറച്ചേറെ നാളുകൾ മുൻപ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പൂച്ചയും നായയും ഉള്ള കഫേകൾ സാധാരണമായിരുന്നു. പ്രിയപ്പെട്ട ഭക്ഷണം ആസ്വദിക്കുമ്പോൾ മൃഗങ്ങളെ ലാളിക്കുന്നതിനേക്കാൾ ആശ്വാസകരമായ മറ്റൊരു ഓപ്ഷൻ ഇല്ല എന്ന ചിന്തയിൽ നിന്നുമാണ് ഇവ ഉടലെടുത്തത്. മൃഗങ്ങളെ സ്‌നേഹിക്കുമ്പോൾ, നമ്മളിൽ ഭൂരിഭാഗവും ഉരഗങ്ങളെ വെറുക്കുന്നു, അല്ലേ? അതേസമയം, ഒരാൾക്ക് ഇഴജന്തുക്കളുടെ കഫേ തുറക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നോ? ക്വാലാലംപൂർ ആസ്ഥാനമായുള്ള യാപ് മിംഗ് യാങ് മലേഷ്യയിലെ ആദ്യത്തെ ഉരഗ കഫേ തുറന്നിരിക്കുന്നു.

    Also read: Benny Dayal | സ്റ്റേജ് പരിപാടിക്കിടെ ഗായകൻ ബെന്നി ദയാലിനെ ഡ്രോൺ ഇടിച്ചുവീഴ്ത്തി; പരിക്ക്

    നായ്ക്കളെയും പൂച്ചകളെയും സ്നേഹിക്കുന്നതുപോലെ, പാമ്പിനെയും പല്ലികളെയും പ്രിയങ്കരമാക്കാൻ ആളുകൾ പഠിക്കുമെന്ന് ഉരഗ പ്രേമിയായ യാപ് മിംഗ് യാങ് പ്രതീക്ഷിക്കുന്നു. കോലാലംപൂരിന്റെ പ്രാന്തപ്രദേശത്തുള്ള യാപ്പിന്റെ കഫേയ്ക്ക് ചുറ്റും തിങ്ങിനിറഞ്ഞ ഗ്ലാസ് ടാങ്കുകളിൽ പാമ്പുകൾ, പല്ലികൾ, താടിയുള്ള ഡ്രാഗണുകൾ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങളുണ്ട്. ഒരു മീഡിയ പോർട്ടലുമായി സംസാരിക്കവെ ‘അവർ (ഉരഗങ്ങൾ) തന്റെ കഫേയിലെ സന്ദർശകർക്ക് ഒരു ദൃശ്യഭംഗി നൽകുന്നുവെന്ന്’ യാപ്പ് പറയുന്നു. അവരിൽ ചിലർ ഭക്ഷണം കഴിക്കുമ്പോൾ പല്ലികളെയും പാമ്പിനെയും ഓമനിക്കുമത്രേ.

    പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദം നേടിയ യാപ്പ്, മലേഷ്യൻ ഹെർപെറ്റോളജി സൊസൈറ്റിയിലെ അംഗമാണ്. ഇഴജന്തുക്കളെ കണ്ടാൽ മുഖംതിരിക്കുന്നവർ അവയെ വെറുപ്പുളവാക്കുന്നവയായി കരുതുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ മൃഗങ്ങളെയും വളർത്തുമൃഗങ്ങളെപ്പോലെ ഇഷ്ടപ്പെടാൻ കഴിയുമെന്ന വസ്തുത ഉറപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ‘ഡെക്രി ഫാങ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഇഴജന്തുക്കളെ അടിസ്ഥാനമാക്കിയുള്ള ഒരു കഫേ അദ്ദേഹം തുറന്നതിന്റെ പ്രധാന കാരണം അതാണ്.

    മലേഷ്യൻ ഡെസേർട്ട് സ്ഥാപനമായ ഡെക്രി ഫ്രാഞ്ചൈസി അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് യാപ്പ് പറഞ്ഞു. ഫാങ്‌സിന്റെ ഇന്റീരിയർ ഡിസൈനിൽ പൂർണ്ണമായ ക്രിയേറ്റീവ് നിയന്ത്രണം ഉണ്ടായിരിക്കാനുള്ള ഒരു ഓഫർ പോലും യാപ്പിന് നൽകുകയും ചെയ്തു.

    Published by:user_57
    First published: