നോയിഡ: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന അമൻ എന്നയാളാണ്, ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി പന്ത്രണ്ടോളം വാഹനങ്ങൾ ആസിഡ് ഒഴിച്ച് കേടുവരുത്തിയത്. നോയിഡ, സെക്ടർ 113 പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള സെക്ടർ 75 ലെ മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൊസൈറ്റിയിൽ മാർച്ച് 15 നാണ് സംഭവം.
കാർ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു അമൻ രാംരാജ് എന്ന പ്രതി. മുമ്പ് ഇയാളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്ന ചില താമസക്കാർ ജോലിയിലെ അതൃപ്തികാരണം പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്‍റെ പിറ്റേദിവസം സൊസൈറ്റിയിൽ തിരിച്ചെത്തിയ ഇയാൾ പന്ത്രണ്ടോളം കാറുകളിൽ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിലൂടെ അമൻ രാംരാജാണ് കാറുകൾ ആസിഡൊഴിച്ച് നശിപ്പിച്ചതെന്ന് കണ്ടെത്തി. സംഭവശേഷം ഒളിവിൽപോയ രാംരാജിനെ സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാർ കണ്ടെത്തുകയും പിടികൂടി തിരികെ സൊസൈറ്റിൽ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷൻ പോലീസിൽ പരാതി നൽകി.
ചോദ്യം ചെയ്യലിൽ, തനിക്ക് മറ്റൊരാൾ ആസിഡ് നൽകി കാറുകളിൽ നാശം വരുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് രാംരാജ് പറഞ്ഞു. എന്നാൽ പൊലീസിന്‍റെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാനാകാതെ വന്നതോടെ രാംരാജ് മാത്രമാണ് സംഭവത്തിലെ പ്രതിയെ പൊലീസിന് വ്യക്തമായി.
Also Read- സൈഡ് ചോദിച്ചതിന് ബൈക്ക് യാത്രികനെ കാറിലെത്തിയവർ മദ്യലഹരിയിൽ മർദിച്ചു
കാർ ഉടമകളുടെ പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമം 427-ാം വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും 2016 മുതൽ സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന 25 വയസ് പ്രായമുള്ള രാംരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.