HOME » NEWS » Buzz »

ബാഗ് ഫ്രീ ആണോ? പിസ ഡെലിവറി ബോയുടെ ബാഗ് എടുത്ത് യുവതി, വൈറൽ വീഡിയോ കാണാം

വീട്ടിലെ ഡോർ ബെല്ലിൽ ഘടിപ്പിച്ച ക്യാമറയാണ് രസകരമായ ഈ വീഡിയോ പകർത്തിയത്

News18 Malayalam | news18-malayalam
Updated: May 4, 2021, 4:28 PM IST
ബാഗ് ഫ്രീ ആണോ? പിസ ഡെലിവറി ബോയുടെ ബാഗ് എടുത്ത് യുവതി, വൈറൽ വീഡിയോ കാണാം
(പ്രതീകാത്മക ചിത്രം)
  • Share this:
ടിക്ടോക്കിൽ പ്രചരിക്കാറുള്ള വിചിത്രമായ പല വീഡിയോകളും നിരവധി ചോദ്യങ്ങൾ നമുക്ക് മുന്നിൽ ഉയർത്താറുണ്ട്. എല്ലാ കാര്യങ്ങളും മുൻകൂട്ടി പഠിച്ചിട്ടല്ല നമ്മൾ ഓരോ കാര്യത്തിന് ഇറങ്ങി പുറപ്പെടാറുള്ളത് എന്നത് കൊണ്ടുതന്നെ പലപ്പോഴും ചമ്മേണ്ടി വന്നിട്ടുള്ള അനുഭവം നമുക്ക് എല്ലാവർക്കും ഉണ്ടായിട്ടുണ്ടാകും. പലപ്പോഴും തമാശയും ജാള്യതയും ഉയർത്തുന്ന ഒരു സംഭവത്തിന് ശേഷമാകും നമ്മൾ പുതുതായി ഒരു കാര്യം പഠിച്ചെടുക്കുക.

സമാനമായ, വളരെ അസാധാരണമായി തോന്നാവുന്ന ഒരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകളിൽ അൽപ്പം ചിരിയും അൽപ്പം ആശയക്കുഴപ്പവും സൃഷ്ടിച്ചുകൊണ്ട് പ്രചരിക്കുന്നുണ്ട്. ടിക്ടോക്ക് ഉപയോക്താവായ @Breenana999 പങ്കുവച്ച ഒരു വീഡിയോ ഫൂട്ടേജ് ആണ് വൈറലായി മാറിയിരിക്കുന്നത്. പിസ ഡെലിവറി സാധാരണ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് മറന്നുകൊണ്ട് അവർ ഡെലിവറി ജീവനക്കാരന്റെ ബാഗ് മുഴുവനായി കൈയിൽ വാങ്ങി വീടിനകത്തേക്ക് പോകുന്ന ഒരു വീഡിയോ ആയിരുന്നു അത്. അവരുടെ വീട്ടിലെ ഡോർ ബെല്ലിൽ ഘടിപ്പിച്ച ക്യാമറയാണ് രസകരമായ ഈ വീഡിയോ പകർത്തിയത്.

പിസഡെലിവറിയുടെ രീതികൾ എങ്ങനെയാണെന്ന് അറിയാതെ താൻ ഡെലിവറിയ്ക്കായി എത്തിയ ജീവനക്കാരന്റെ കൈയിൽ നിന്ന് ആ ബാഗ് മുഴുവനായി വാങ്ങുകയായിരുന്നു എന്ന് ടിക്ടോക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ട് അവർ എഴുതി. ഈ ഉപഭോക്താവിന്റെ അബദ്ധം ചിത്രീകരിക്കുന്ന വീഡിയോ ശരവേഗത്തിലാണ് വൈറലായി മാറിയത്. 2.4 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം ആ വീഡിയോ കണ്ടുകഴിഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.



വളരെ ഹ്രസ്വമായ ഈ വീഡിയോ ക്ലിപ്പിൽ ആദ്യം ഒരു ഡെലിവറി ബോയ് വീടിന്റെ കോളിംഗ് ബെൽ അമർത്തുന്നത് കാണാം. തുടർന്ന് ആ സ്ത്രീ വാതിൽ തുറന്ന് പുറത്തേക്ക് വരികയും അദ്ദേഹത്തിന് പണം നൽകുകയും ചെയ്തു. പിന്നീട് സംഭവിച്ചത് കണ്ടാൽ നിങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടും. ആ ഡെലിവറി ജീവനക്കാരന്റെ കൈയിൽ നിന്ന് ബാഗ് മുഴുവനായി വാങ്ങി ആ സ്ത്രീ വീട്ടിനകത്തേക്ക് കയറി പോവുകയാണ്!

എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ഒരു നിമിഷം സംഭ്രമിച്ചു നിന്ന ഡെലിവറി ബോയ് ആ സ്ത്രീ തന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി അകത്തേക്ക് പോകുമ്പോൾ യാതൊന്നും പറയാതെ നിശ്ചലനായി നിൽക്കുകയാണ്. കാര്യം ശരിയായി പറഞ്ഞു മനസിലാക്കാതെ ആ ഡെലിവറി ബോയ് താൻ ബാഗ് എടുത്ത് വീട്ടിലേക്ക് കയറുന്നത് കണ്ടു നിന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ലെന്നും വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ ആ സ്ത്രീ എഴുതിയിട്ടുണ്ട്.

നിരവധി പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നുണ്ട്. ആദ്യമായാണോ ആ സ്ത്രീ പിസവാങ്ങുന്നതെന്ന് ഒരു ഉപയോക്താവ് ആശ്ചര്യത്തോടെ ചോദിക്കുന്നു. ബാഗിന് ഭാരം കൂടുതലായിരുന്നത് കൊണ്ടാവും ഡെലിവറി ബോയ് ബാഗ് എടുത്തു കൊണ്ടുപോകാൻ സമ്മതിച്ചതെന്ന് മറ്റൊരാൾ അൽപ്പം നർമം കലർത്തി പറഞ്ഞു. പലപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഒരാളും വീഡിയോയ്ക്ക് കമന്റായി എഴുതിയിട്ടുണ്ട്.

Keywords: Pizza Delivery, Viral Video, Tiktok, പിസഡെലിവറി, വൈറൽ വീഡിയോ, ടിക്ടോക്
Published by: user_57
First published: May 4, 2021, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories