• HOME
 • »
 • NEWS
 • »
 • buzz
 • »
 • A DESERTED 130 YEAR OLD FARMHOUSE WHICH HAS REMAINED UNINHABITED FOR FIVE YEARS NOW JS

'സമയം നിശ്ചലമായി നില്‍ക്കുന്ന സ്ഥലം'; 130 വര്‍ഷം പഴക്കമുള്ള ഈ ഫാം ഹൗസ് നിങ്ങളെ ആശ്ചശ്യപ്പെടുത്തും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1880ലാണ് ഈ ഫാം നിര്‍മ്മിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1880ലാണ് ഈ ഫാം നിര്‍മ്മിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1880ലാണ് ഈ ഫാം നിര്‍മ്മിച്ചത്.

 • Share this:
  'സമയം നിശ്ചലമായി നില്‍ക്കുന്ന സ്ഥലം'. യുകെയിലെ ലാംഗാഷെയറില്‍ അഞ്ച് വര്‍ഷമായി ജനവാസമില്ലാത്ത, 130 വര്‍ഷം പഴക്കമുള്ള ഒരു ഫാം ഹൗസിനാണ് ഈ വിശേഷണമുള്ളത്. പോള്‍ട്ടണ്‍ ലീ ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ ഫാം ഹൗസിന്റെ പേര് പിറ്റ്ഫീല്‍ഡ് ഫാം എന്നാണ്. ഈ ഫാം ഹൗസിനുള്ളില്‍ വിവിധ കാലഘട്ടങ്ങളില്‍ നിന്നുള്ള വസ്തുവകകളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1880ലാണ് ഈ ഫാം നിര്‍മ്മിച്ചത്.

  'സമയം നിശ്ചലമായി നില്‍ക്കുന്ന സ്ഥലം' എന്ന് ഈ ഫാം അറിയപ്പെടാന്‍ കാരണം ലളിതമാണ്. വര്‍ഷങ്ങളായി ആരും തൊടാത്ത ഭൂമിയും വസ്തുവകകളുമാണ് ഇവിടെയുള്ളത്. ആരെങ്കിലും അവസാനമായി ഉപയോഗിച്ചത് അതുപോലെ തന്നെ ഇപ്പോഴും അവശേഷിക്കുന്നുണ്ട് ഇവിടെ.

  ഇത്തരം സ്ഥലങ്ങളിലേക്ക് യാത്രകള്‍ നടത്തുന്ന രണ്ട് പേരാണ് കൈല്‍ അര്‍ബ്സും ഹെയ്‌ലി മേസും. ഇവര്‍ അടുത്തിടെ പിറ്റഫീല്‍ഡ് ഫാം സന്ദര്‍ശിക്കുകയും അതിനേക്കുറിച്ചുള്ള ലേഖനങ്ങളുടെയും സ്ഥലത്തിന്റെ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തോടെ ഈ സ്ഥലം ശ്രദ്ധിക്കപ്പെട്ടു.

  ഈ ഫാം ഹൗസിലെ ഗാരേജില്‍ ഒരു പഴയ കാര്‍ വര്‍ഷങ്ങളായി അനങ്ങാതെ തൊടാതെ കിടക്കുന്നതും, അടുക്കള മേശയിലെ പ്ലേറ്റുകള്‍ സ്പര്‍ശിച്ചിട്ടില്ലെന്നും ഇരുവരും കണ്ടെത്തി. ഇപ്പോഴും കേടുകൂടാതെ കിടക്കുന്ന സ്വീകരണമുറിയിലെ പഴയ രീതിയിലുള്ള ഒരു ആഡംബര ടിവിയും ഇവര്‍ക്ക് കാണാന്‍ സാധിച്ചു.

  ഒരു ഗംഭീര പിയാനോയില്‍ തൊടാതെ ഇരിക്കുന്ന 'ഹിംസ് ലൈവ് ദാറ്റ് ഫോര്‍ എവര്‍' എന്ന പേരിലുള്ള സംഗീത രചന കണ്ട് അവര്‍ അമ്പരന്നു. കൂടാതെ, നെരുപ്പോടിനരികില്‍ കറുപ്പും വെളുപ്പും കലര്‍ന്ന് ഒരു ഒരു പഴയ ഛായാചിത്രവും അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ സാധനങ്ങള്‍ക്ക് പുറമേ അവിടെ നിന്ന് കൈലും ഹെയ്‌ലിയും പഴയ ദിനപത്രങ്ങളും കണ്ടെത്തി.

  ഈ ബംഗ്ലാവ് വളരെ സാധാരണവും പ്രവര്‍ത്തനക്ഷമവുമായ ഒരു കുടുംബ വീടായിരുന്നുവെന്ന് കൈല്‍ പറഞ്ഞു. ബംഗ്ലാവിന്റെ എല്ലാ മുറികളിലും 'രത്നങ്ങള്‍' ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ലാങ്ക്സ് ലൈവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സിംഗിള്‍ട്ടണ്‍ ഇടവകയില്‍ നിന്നുള്ള തോമസ് തോണ്‍ടണ്‍ എന്ന റോഡ് പണി കരാറുകാരനാണ് പിറ്റ്ഫീല്‍ഡ് ഫാം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ മകള്‍ മേരി തോണ്‍ടണും റെയില്‍വെയില്‍ ജോലി നോക്കിയിരുന്ന ഭര്‍ത്താവ് തോമസ് ഹെന്‍ട്രിയുമാണ് ഇവിടെ ആദ്യം താമസിച്ചിരുന്നത്.

  അവര്‍ക്ക് മേരി എന്നൊരു മകളുണ്ടായിരുന്നു, അവര്‍ തോമസ് കോവല്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ചു. 2013ല്‍ കോവല്‍ അന്തരിക്കുന്നത് വരെ ഈ ഫാം വിജയകരമായി പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ മേരി മരിച്ചു. അതിനുശേഷമാണ് ഈ സ്വത്ത് ഉപേക്ഷിക്കപ്പെട്ടത്.

  ഇപ്പോള്‍ രണ്ട് കുടുംബങ്ങള്‍ക്കാണ് ഈ സ്വത്തിന് അവകാശമുള്ളത്. അവരിത് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ചാനലിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ പിഡബ്ല്യൂസി സര്‍വേ-യുടെ അഭിപ്രായത്തില്‍ ഈ സ്വത്തുവകകള്‍ക്ക് ഇന്നത്തെ നിലയില്‍ ഏതാണ്ട് 800,000 പൗണ്ട് (81404033 ഇന്ത്യന്‍ രൂപ) മതിപ്പ് വരും എന്നാണ്.
  Published by:Jayashankar AV
  First published:
  )}