We Have Legs | 'ഏറ്റവും സുന്ദരമായ കാലുകൾ ഇതുതന്നെയാണ്'; വീ ഹാവ് ലെഗ്‌സിന്‌ ഒരു വ്യത്യസ്ത ഭാഷ്യം

A different take on We Have Legs campaign | 'അൽ കുലസ്ത്രീകൾ' അവതരിപ്പിക്കുന്നു എന്ന് പറഞ്ഞാണ് ഈ വീഡിയോയുടെ വരവ്. വാട്സാപ്പ് സ്ത്രീ കൂട്ടായ്മയാണ് ഇത്

News18 Malayalam | news18-malayalam
Updated: September 19, 2020, 10:55 PM IST
We Have Legs | 'ഏറ്റവും സുന്ദരമായ കാലുകൾ ഇതുതന്നെയാണ്'; വീ ഹാവ് ലെഗ്‌സിന്‌ ഒരു വ്യത്യസ്ത ഭാഷ്യം
വീഡിയോയിലെ ദൃശ്യം
  • Share this:
ഒൻപതു മാസം ചുമന്നു നടക്കുന്നവളുടെ കാലുകൾ. കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത കാലുകൾ. ഈ കാലുകൾ ഇല്ലെങ്കിൽ ലോകം തന്നെ ഇല്ലാതാവുന്ന അവസ്ഥ. സോഷ്യൽ മീഡിയയിൽ ആഞ്ഞുവീശിയ 'വീ ഹാവ് ലെഗ്‌സ്' ക്യാമ്പെയ്‌നിന്റെ ഒരു വ്യത്യസ്ത വേർഷനുമായി 'അൽ കുലസ്ത്രീകൾ'. 'അൽ കുലസ്ത്രീകൾ' എന്ന വാട്സാപ്പ് സ്ത്രീ കൂട്ടായ്മയാണ് ഈ വീഡിയോയ്ക്ക് പിന്നിൽ.

മാധ്യമപ്രവർത്തകയും കമ്മ്യൂണിക്കേഷൻസ് വിദഗ്ധയുമായ സീതാലക്ഷ്മിയുടെ 'സീതേടെ വേൾഡ്' എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. പല കുടുംബങ്ങളെയും താങ്ങി നിർത്തുന്ന മുഖമുള്ളതും ഇല്ലാത്തതുമായ കാലുകളെ ഇവിടെ പരിചയപ്പെടാം. (വീഡിയോ ചുവടെ)



നടിമാർ കാലുകൾ കാണുന്ന തരത്തിലെ വസ്ത്രം ധരിച്ചപ്പോൾ നേരിട്ട സൈബർ ആക്രമണത്തിൽ നിന്നും തുടങ്ങിയതാണ് ഈ ക്യാമ്പെയ്ൻ. എന്നാൽ അക്കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന, ദൈനംദിന ജീവിതത്തിൽ കാണുന്ന അമ്മമാരുടെ, സഹോദരിമാരുടെ, കൂട്ടുകാരികളുടെ ഒക്കെ കാലുകളെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ.

ഏത് തൊഴിൽ മേഖലയുടെ ഭാഗമായാലും കഷ്‌ടപ്പാടുകൾ പേറി ഓരോ ദിവസവും തള്ളിനീക്കുന്ന, നമുക്കിടയിൽ ദിവസേന കാണുന്ന ഓരോ സ്ത്രീയ്ക്കും അഭിവാദ്യമർപ്പിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നതും അവസാനിക്കുന്നതും.
Published by: meera
First published: September 19, 2020, 9:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading