HOME » NEWS » Buzz » A DOG WINS RELAY RACE AND VIDEO GOES VIRAL MM

Viral Video | റിലേയിൽ മത്സരാർത്ഥികൾക്കൊപ്പം ഇഞ്ചോടിഞ്ച് പോരാടി നായ; ഒടുവിൽ ജയിച്ചതാര്?

സോഷ്യൽ മീഡിയയിലുടനീളം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: April 26, 2021, 3:24 PM IST
Viral Video | റിലേയിൽ മത്സരാർത്ഥികൾക്കൊപ്പം ഇഞ്ചോടിഞ്ച് പോരാടി നായ; ഒടുവിൽ ജയിച്ചതാര്?
(വീഡിയോ ദൃശ്യം)
  • Share this:


റിലേ മത്സരത്തിൽ മത്സരാർത്ഥികൾക്ക് ഒപ്പം ഓടുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ മത്സരത്തിൽ ജയിച്ചതും നായ തന്നെ. സോഷ്യൽ മീഡിയയിലുടനീളം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അഭിപ്രായ പ്രകടനങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഹോളി എന്ന നായയാണ് ലോഗൻ ഹൈസ്‌കൂളിന്റെ 4x200 മീറ്റർ പെൺകുട്ടികളുടെ വിഭാഗം റിലേയിൽ താരമായി മാറിയത്. നായയുടെ ഓട്ടം കാണികളെ ആകാംക്ഷാഭരിതരാക്കിയതായ് യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്തു. റിലേയിലെ അവസാന റൌണ്ടിനിടെയാണ് നായ ട്രാക്കിലേയ്ക്ക് ഇറങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ, ഹോളി ഫിനിഷിംഗ് ലൈനിനടുത്തെത്തിയ മത്സരാർത്ഥിയെ മറികടന്നു.

മത്സരത്തിലെ യഥാർത്ഥ വിജയി, ഗ്രേസി ലാനി എന്ന പെൺകുട്ടിയാണ്. നായ അടുത്തെത്തിയപ്പോൾ ആദ്യം തോന്നിയത് മറ്റൊരു മത്സരാ‍ർത്ഥിയാണെന്നാണെന്ന് ഗ്രേസി പറഞ്ഞു. നല്ല ലീഡ് ഉണ്ടായിരുന്നിട്ടും തൊട്ട് അടുത്തെത്തിയത് ആരെന്ന് ഓർത്ത് അത്ഭുതപ്പെട്ടുവെന്നും ഗ്രേസി കൂട്ടിച്ചേർത്തു. നായ മുന്നിലെത്തിയപ്പോഴാണ് ഗ്രേസിയ്ക്ക് ആളെ പിടികിട്ടിയത്.

ക്ലിപ് ഷെയർ ചെയ്തതോടെ നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. 7.1 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്. ആരാണ് നായയെ അഴിച്ചു വിട്ടതെന്ന് ഒരു യൂട്യൂബ് ഉപയോക്താവ് കമന്റ് ചെയ്തു.

Youtube Video


നായ്ക്കളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അപകടകരമായ അവസ്ഥകളിൽ ആളുകൾക്ക് എപ്പോഴും രക്ഷയ്ക്ക് എത്തുന്നവരാണ് വളർത്തു നായ്ക്കൾ. യജമാനൻമാർ അപകടത്തിൽപ്പെടുമ്പോൾ എന്ത് വില കൊടുത്തും അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന നായ്ക്കളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സന്ദർഭോചിതമായ ഇടപെടലിലൂടെ വീട്ടിലെ നീന്തൽ കുളത്തിൽ വീണ വളർത്തു നായക്ക് രക്ഷകയായി മാറിയ മറ്റൊരു നായയുടെ കഥയാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്.

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലുള്ള ബൈറോൺ തനാരെയൻ- മെല്ലിസ തനാരെയൻ ദമ്പതികളുടെ വീട്ടിലാണ് സംഭവം. പൊമെറാനിയൻ വിഭാഗത്തിൽപ്പെട്ട ചുക്കി എന്ന നായയെയാണ് ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മറ്റൊരു വളർത്തു നായ ആയ ജെസി രക്ഷപ്പെടുത്തിയത്. ധീരമായ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്.

നീന്തൽ കുളത്തിന് സമീപത്തുകൂടെ നടക്കുന്നതിനിടയാണ് ചുക്കി എന്ന വളർത്തു നായ അബദ്ധത്തിൽ അതിലേക്ക് വീഴുന്നത്. സ്വന്തമായി കുറേ നേരം പരിശ്രമിച്ചെങ്കിലും പുറത്ത് കടക്കാനായില്ല. അൽപ്പ സമയത്തിന് ശേഷം ശബ്ദം കേട്ട് ജെസി എന്ന വളർത്തുനായയും നീന്തൽ കുളത്തിന് അരികിലെത്തി. ശബ്ദമുണ്ടാക്കി ആളെക്കൂട്ടാനുള്ള ശ്രമമാണ് ആദ്യം നടത്തി നോക്കിയത്. ഇത് വിജയിക്കില്ലെന്ന് കണ്ടതോടെ ജെസി രക്ഷാപ്രവർത്തനത്തിനായി സ്വയം മാർഗങ്ങൾ കണ്ടെത്തി. ജെസിക്കും വെള്ളത്തെ പേടിയാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പല തവണ ചുക്കിയെ കരക്ക് അടുപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും പൂർണ്ണമായി പുറത്തെത്തിക്കുന്നതിൽ വിജയിച്ചില്ല. പരിശ്രമങ്ങൾ ജെസി തുടർന്ന് കൊണ്ടേ ഇരുന്നു. ഒടുവിൽ ചുക്കിയെ കടിച്ചെടുക്ക് കുളത്തിന് പുറത്തേക്ക് മാറ്റുന്നത് കാണാം.

Keywords: Dog, Viral, Viral Video, നായ, വൈറൽ, വൈറൽ വീഡിയോ

Published by: user_57
First published: April 26, 2021, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories