നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ന്യൂയോർക്ക് സിറ്റി മാരത്തണിൽ പങ്കെടുത്ത് ജനശ്രദ്ധ നേടി 'റിങ്കിൾ' എന്ന താറാവ്; വൈറൽ വീഡിയോ കാണാം

  Viral Video | ന്യൂയോർക്ക് സിറ്റി മാരത്തണിൽ പങ്കെടുത്ത് ജനശ്രദ്ധ നേടി 'റിങ്കിൾ' എന്ന താറാവ്; വൈറൽ വീഡിയോ കാണാം

  മാരത്തണിൽ പങ്കെടുക്കാൻ വന്നവരുടെ കൂട്ടത്തിൽ ഓട്ടക്കാരുടെ വീര്യമൊട്ടും ചോരാതെ 'റിങ്കിൾ' എന്ന് പേരുള്ള ഒരു താറാവും ഉണ്ടായിരുന്നു

  • Share this:
   ലോകത്തിലെ ഏറ്റവും പേരുകേട്ട മാരത്തൺ (Marathon) പോരാട്ടങ്ങളിലൊന്നാണു യുഎസിലെ (US) ന്യൂയോർക്ക് സിറ്റി (New York City) മാരത്തൺ‌. എല്ലാ വർഷവും നവംബർ മാസത്തിലാണ് ഈ മാരത്തൺ സംഘടിപ്പിക്കാറുള്ളത്. ഇക്കഴിഞ്ഞ
   നവംബർ 7 ന് ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ 50-ാമത് പതിപ്പിന് യുഎസിലെ ന്യൂയോർക്ക് സിറ്റി സാക്ഷ്യം വഹിച്ചു. കോവിഡ് 19 മഹാമാരി കാരണം 2020ലെ മാരത്തൺ റദ്ദാക്കിയിരുന്നു. 2021 ലെ പതിപ്പിൽ മത്സരാർത്ഥികളുടെ എണ്ണം കുറവാണ്. 33,000 പേർ മാത്രമാണ് ഇത്തവണ പങ്കെടുത്തത്.

   മാരത്തണിൽ പങ്കെടുക്കാൻ വന്നവരുടെ കൂട്ടത്തിൽ ഓട്ടക്കാരുടെ വീര്യമൊട്ടും ചോരാതെ 'റിങ്കിൾ' എന്ന് പേരുള്ള ഒരു താറാവും ഉണ്ടായിരുന്നു. ഒരുപക്ഷേ ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കുംഇങ്ങനെയൊരു സംഭവം. ഏറ്റവും കൗതുകകരമായ കാര്യം, മത്സരത്തിൽ പങ്കെടുക്കുന്നതിൻ്റെ ഭാഗമായി ഈ താറാവ് അതിൻ്റെ പാദങ്ങളിൽ ഓറഞ്ച് നിറമുള്ള. തിളങ്ങുന്ന ഒരു ജോഡി റണ്ണിംഗ് ഷൂസ് ധരിച്ചിരുന്നു എന്നതാണ്.

   മത്സരത്തിന് ശേഷം വിവിധ കോണുകളിൽ നിന്നുള്ള ഒന്നിലധികം വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും വൈകാതെ ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകർഷിച്ച റിങ്കിൾ താറാവ് ജനഹൃദയങ്ങൾകീഴടക്കുകയും ചെയ്തു.

   സാമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, റിങ്കിൾ അവളുടെ എതിരാളികളെ കുടുക്കുന്നതും റേസിംഗ് ചെയ്യുന്നതും കാണാം. വളരെയധികം ആഹ്ളാദത്തോടെയാണ് അവൾ മാരത്തണിൽ പങ്കെടുക്കുന്നത്. സമീപത്തുള്ളവരുടെ വലിയ കരഘോഷവും വീഡിയോയുടെപശ്ചാത്തലത്തിൽ കേൾക്കാൻ സാധിക്കും.

   ബാർസ്റ്റൂൾ സ്‌പോർട്‌സ് സോഷ്യൽ മീഡിയയിൽ പങ്കിട്ട മറ്റൊരു ക്ലിപ്പിൽ, റിങ്കിൾ അവളുടെ ‘അച്ഛനൊപ്പം’ ഓടുന്നത് കാണാം. "ഈ താറാവ് 2021 NYC മാരത്തണിൽ ആധിപത്യം സ്ഥാപിച്ചു" എന്നാണ് ബാർസ്റ്റൂൾ സ്പോർട്സ് എഴുതിയത്. വീഡിയോ പങ്കുവെയ്ക്കപ്പെട്ടതിന് ശേഷം 35 ലക്ഷത്തിലധികം പേർ അത് കാണുകയും രണ്ട് ലക്ഷത്തോളം ലൈക്കുകൾ നേടുകയും ചെയ്തു. റിങ്കിൾ താറാവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കടന്ന് ട്വിറ്ററിലും വൈറലായി മാറി.

   Also Read-Viral Video | 'വരന്‍ കാത്തുനില്‍ക്കട്ടെ, എനിക്ക് വിശക്കുന്നു'; വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് മാഗി കഴിക്കുന്ന വധുവിന്റെ വീഡിയോ വൈറല്‍

   നിങ്ങൾ കരുതുന്ന പോലെ ഈ താറാവ് സാധാരണക്കാരനല്ല. നമ്മൾ ഒരുപക്ഷേ ഈ വൈറൽ വീഡിയോകളിലൂടെയാവും റിങ്കിളിനെ അറിയുന്നത്. എന്നാൽ 53,000 ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഇൻസ്റ്റാഗ്രാം പേജുള്ള റിങ്കിൾ ഡക്ക് ഒരു പ്രാദേശിക സെലിബ്രിറ്റി കൂടിയാണ്.
   റിങ്കിളിന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ അവളെ “The Time-Traveling Duck" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
   തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റിങ്കിളും താൻ നേടിയ നേട്ടം പങ്കുവച്ചു. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: “ഞാൻ NY മാരത്തണിൽ പങ്കെടുത്തു! അടുത്ത വർഷം എൻ്റെ പ്രകടനം ഞാൻ കൂടുതൽ മെച്ചപ്പെടുത്തും. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ മനുഷ്യർക്കും നന്ദി”.
   Published by:Jayesh Krishnan
   First published:
   )}