• HOME
  • »
  • NEWS
  • »
  • buzz
  • »
  • മാസ ശമ്പളം 43,000 രൂപ; അക്കൗണ്ടിൽ എത്തിയത് 1.42 കോടി; ജീവനക്കാരൻ രാജിവെച്ച് മുങ്ങി

മാസ ശമ്പളം 43,000 രൂപ; അക്കൗണ്ടിൽ എത്തിയത് 1.42 കോടി; ജീവനക്കാരൻ രാജിവെച്ച് മുങ്ങി

43,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക ശമ്പളം ലഭിക്കേണ്ട ജീവനക്കാരന്റെ അക്കൗണ്ടില്‍ എത്തിയത് 1.42 കോടി (165,398,851 ചിലിയൻ പെസോ

  • Last Updated :
  • Share this:
    286 മാസങ്ങളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ തന്നെ സാലറി അക്കൗണ്ടിൽ എത്തിയാൽ നിങ്ങൾ എന്തുചെയ്യും. ഉടൻ തന്നെ കമ്പനിയിൽ നിന്നും രാജി വച്ച് മുങ്ങും എന്ന് തമാശയ്ക്ക് പറയുന്നവരുണ്ടാകാം. എന്നാൽ അത്തരത്തിലൊന്ന് സംഭവിച്ചു. ചിലിയിലെ കൺസോർഷ്യോ ഇൻഡസ്ട്രിയൽ ഡി അലിമെന്റോസ് എന്ന കമ്പനി അധികൃതർക്കാണ് അബദ്ധം സംഭവിച്ചത്.

    43,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക ശമ്പളം ലഭിക്കേണ്ട ജീവനക്കാരന്റെ അക്കൗണ്ടില്‍ എത്തിയത് 1.42 കോടി (165,398,851 ചിലിയൻ പെസോ). അതായത് 286 മാസത്തെ ശമ്പളം. അക്കൗണ്ടിൽ പണം വന്ന് നിറഞ്ഞത് കണ്ട് ജീവനക്കാരനും അദ്ഭുതപ്പെട്ടു. ഉടനടി എച്ച്ആർ ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ചെയ്തു. അബദ്ധം മനസ്സിലായ കമ്പനി അധികൃതർ പണം തിരിച്ചടയ്ക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. ആദ്യം പണം തിരികെ തരാം എന്ന് സമ്മതിച്ച ജീവനക്കാരൻ പിന്നീട് നിലപാട് മാറ്റി.

    Also Read- Arrest | 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്‍'; തളളാനെത്തിയ പൊലീസ് പിടിച്ചത് കളളനെ

    ഈമാസം രണ്ടിന് രാജിക്കത്ത് നല്‍കി കക്ഷി നാടുവിട്ടു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കിട്ടുന്നില്ലെന്ന് മാനേജ്മെന്റ് പറയുന്നു. പണം തിരിച്ചുപിടിക്കാൻ നിയമ നടപടിയിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.

    English Summary: In the latest bizarre, a Chile man has disappeared after his company credited an amount 286 times his salary. While the prospect of being accidentally credited more than your compensation amount can sound lucrative, in most cases, you would have to either return the amount or make future adjustments when your company realises the goof up. The employee was requested to repay the overpayment. According to reports, the employee promised to visit his bank to refund the overpayment made to him. However, apparently, he was in no mood to give back the money.
    Published by:Rajesh V
    First published: