വയനാട്ടിലെ കോവിഡ് 19 പ്രതിരോധം: രാഹുൽഗാന്ധിയെ പ്രിയങ്ക അഭിനന്ദിച്ചോ?

Priyanka gandhi facebook post | 'ഇത് മോദിയുടെ വാരണാസിയോ സ്മൃതിയുടെ അമേത്തിയോ അല്ല. നന്നായി കോവിഡ് 19 പ്രതിരോധിച്ചതിന് ആരോഗ്യമന്ത്രാലയത്തിന്‍റെ പരാമർശം ലഭിച്ചത് രാഹുലിന്‍റെ വയനാടിനാണ്.

News18 Malayalam | news18-malayalam
Updated: April 17, 2020, 8:08 PM IST
വയനാട്ടിലെ കോവിഡ് 19 പ്രതിരോധം: രാഹുൽഗാന്ധിയെ പ്രിയങ്ക അഭിനന്ദിച്ചോ?
Priyanka-Gandhi-Rahul-Gandhi-2
  • Share this:
രാഹുൽ ഗാന്ധി പാർലമെന്‍റിൽ പ്രതിനിധാനം ചെയ്യുന്ന വയനാടിനെ പ്രകീർത്തിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഈ പോസ്റ്റിന് ചുവടെ നിരവധി മലയാളികൾ പരിഹാസവുമായി രംഗത്തെത്തിയതായും കാണാം. 'ഇത് മോദിയുടെ വാരണാസിയോ സ്മൃതിയുടെ അമേത്തിയോ അല്ല. നന്നായി കോവിഡ് 19 പ്രതിരോധിച്ചതിന് ആരോഗ്യമന്ത്രാലയത്തിന്‍റെ പരാമർശം ലഭിച്ചത് രാഹുലിന്‍റെ വയനാടിനാണ്. കഴിഞ്ഞ 16 ദിവസമായി ഒരൊറ്റ കോവിഡ് 19 കേസ് പോലും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റിൽ പറയുന്നു. ഒടുവിൽ ഏറ്റവും അർപ്പണബോധവും അച്ചടക്കവുമുള്ള രാഹുൽ ഗാന്ധിയെന്ന നേതാവിന് അഭിനന്ദനങ്ങൾ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.


എന്നാൽ ശരിക്കും പ്രിയങ്ക ഗാന്ധി ഇങ്ങനെ പറഞ്ഞോ? ഇല്ല എന്നാണ് ഉത്തരം. കാരണം അത് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അല്ല. പ്രിയങ്കയുടെ ആരാധകർ സൃഷ്ടിച്ച ഒരു പേജിലാണ് രാഹുലിനെ പ്രശംസിക്കുന്ന പോസ്റ്റ് വന്നത്.

ഇത് പ്രിയങ്കയുടെ പേജാണെന്ന് കരുതിയാണ് ആരാധകർ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ എതിരാളികൾ ട്രോൾ കമന്‍റുകളിടുന്നതും. 24 മണിക്കൂറിനുള്ളിൽ ഈ പോസ്റ്റിന് 9000 ലൈക്ക് ലഭിച്ചു. കൂടാതെ 800ൽ ഏറെ ഷെയറും അത്രയും തന്നെ കമന്‍റുകളും ലഭിച്ചിട്ടുണ്ട്.
You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]
ഈ പോസ്റ്റിന് ചുവടെ മലയാളികൾ കൂട്ടത്തോടെ എത്തി കമന്‍റിടുന്നുണ്ട്. വയനാട്ടിൽ കോവിഡ് 19 പ്രതിരോധം ഫലപ്രദമാകാൻ കാരണം കേരള സർക്കാരും ആരോഗ്യവകുപ്പും ആരോഗ്യജീവനക്കാരും നടത്തിയ പ്രവർത്തനങ്ങളാണെന്നും കമന്‍റിടുന്നവർ പറയുന്നുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ രാഹുലിന്‍റെ ശബ്ദം മണ്ഡലത്തിൽ ഒരിക്കൽപ്പോലും കേട്ടില്ലെന്നും ചിലർ കമന്‍റിടുന്നുണ്ട്. ഏതായാലും പ്രിയങ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അല്ലെന്ന് മനസിലാക്കാതെയാണ് വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ ഈ പോസ്റ്റിലേക്ക് വരുന്നത്.
First published: April 17, 2020, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading