നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ബിൽ അടച്ചില്ല, KSEB ഫീസ് ഊരി; വിവരം അറിയിച്ചത് ഇലയിൽ എഴുതി!

    ബിൽ അടച്ചില്ല, KSEB ഫീസ് ഊരി; വിവരം അറിയിച്ചത് ഇലയിൽ എഴുതി!

    വൈദ്യുത കണക്ഷൻ വിച്ഛേദിച്ച വിവരം ഉപഭോക്താവിനെ അറിയിക്കുന്നതിനായി 'കറണ്ട് ബിൽ അടച്ചില്ല' എന്ന് ഇലയിൽ എഴുതി മീറ്ററിനോട് ചേർത്ത് വെക്കുകയായിരുന്നു

    kseb_green

    kseb_green

    • News18
    • Last Updated :
    • Share this:
    ബിൽ അടയ്ക്കാൻ മറന്നുപോയ ഉപഭോക്താവിന്‍റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച KSEB ഉദ്യോഗസ്ഥൻ അക്കാര്യം ഒരു ഇലയിൽ എഴുതിവെച്ചു. കേശവൻ രാജശേഖരൻ നായർ എന്ന ഉപഭോക്താവ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് KSEBയുടെ ഹരിതചട്ടം നാട്ടുകാർ അറിഞ്ഞത്.

    വൈദ്യുത കണക്ഷൻ വിച്ഛേദിച്ച വിവരം ഉപഭോക്താവിനെ അറിയിക്കുന്നതിനായി 'കറണ്ട് ബിൽ അടച്ചില്ല' എന്ന് ഇലയിൽ എഴുതി മീറ്ററിനോട് ചേർത്ത് വെക്കുകയായിരുന്നു. ലോകത്തിൽ ഹരിത ചട്ടത്തിലേക്ക് മാറിയ ഒരേയൊരു ഇലക്ട്രിസിറ്റി ബോർഡ് ആയിരിക്കും KSEB എന്നും കേശവൻ രാജശേഖരൻ നായർ എഴുതിയിട്ടുണ്ട്. എന്നാൽ പച്ചിലകളെ KSEB വെറുതെവിടണമെന്നും, ഇക്കാര്യമൊക്കെ എഴുതാൻ ഉണങ്ങിയ ഇലയാണ് നല്ലതെന്ന കമന്‍റും ആ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലുണ്ട്.
    First published:
    )}