• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചുഞ്ചു നായർക്ക് ശേഷം; പ്രിയപ്പെട്ട 'റംല'യുടെ വിയോഗത്തിൽ ദുഃഖിതരായി ഒരു കുടുംബം

A family laments the loss of their cattle Ramla mm | ചന്ദ്രകുമാറിനെയും കുടുംബത്തെയും വിട്ടു പിരിയുമ്പോൾ റംലക്ക് പ്രായം 13 വയസ്സ്

news18-malayalam
Updated: August 15, 2019, 5:40 PM IST
ചുഞ്ചു നായർക്ക് ശേഷം; പ്രിയപ്പെട്ട 'റംല'യുടെ വിയോഗത്തിൽ ദുഃഖിതരായി ഒരു കുടുംബം
റംലയുടെ ചരമവാര്ഷിക അനുസ്മരണം
news18-malayalam
Updated: August 15, 2019, 5:40 PM IST
ചന്ദ്രകുമാറിനെയും കുടുംബത്തെയും വിട്ടു പിരിയുമ്പോൾ റംലക്ക് പ്രായം 13 വയസ്സ്. ആ വേർപാടിന് ഒരു വർഷം പൂർത്തിയായതും കുടുംബം തങ്ങളുടെ പ്രിയ നാൽകാലിയെ ഓർത്ത് നൽകിയ പത്ര പരസ്യം ആണിത്. 2018 ലെ പ്രളയം കൊണ്ടുപോയതിന്റെ കൂട്ടത്തിൽ റംല എന്ന പശുവും ഉണ്ടായിരുന്നു. മുവാറ്റുപുഴക്കാരായ കുടുംബത്തിന്റെ പ്രിയ പശുവാണ് റംല.

കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് ആ ദാരുണ സംഭവം അരങ്ങേറിയത്. പ്രളയം കാലത്ത് വീടിന് മുന്നിലെ റോഡിൽ മുട്ടോളം വെള്ളം നിറഞ്ഞപ്പോൾ തന്നെ ഉയരം കൂടിയ ഉരപ്പുരയിലേക്കു പശുവിനെ മാറ്റിക്കെട്ടി. കുടുംബം അപ്പോഴേക്കും എറണാകുളത്തുള്ള അവരുടെ സഹോദരിയുടെ വീട്ടിലേക്കു മാറി. എന്നാൽ പ്രതീക്ഷിച്ചതല്ല നടന്നത്. രക്ഷാപ്രവർത്തകർ ചന്ദ്രകുമാറിന്റെ അനുവാദത്തോടു കൂടി പശുവിനെ കൂടുതൽ ഉയരമുള്ള വീടിന്റെ വരാന്തയിലേക്ക് മാറ്റി. പക്ഷെ അവിടെയും രക്ഷയില്ലായിരുന്നു. വെള്ളം കൂടുതൽ ഉയർന്നു. റംലയുടെ ജീവൻ ഏതോ ഒഴുക്കിൽ അവസാനിച്ചു.

പ്രായം ചെന്നിട്ടും റംലയെ കശാപ്പിന് കൊടുക്കാതെ ഭംഗിയായി പരിചരിച്ചിരുന്നു ഈ കുടുംബം. വാതം ബാധിച്ചിട്ടും, കാഴ്ച കുറഞ്ഞിട്ടും റംലക്ക് പ്രത്യേക പരിഗണനയും മികച്ച വാസ സ്ഥലവും നൽകി പോന്നു. ചന്ദ്രകുമാറിന്റെ സഹോദരിയുടെ വീട്ടിൽ ജനിച്ച പശു ഒരു വർഷം കഴിഞ്ഞത് മുതൽ ചന്ദ്രകുമാറിന്റെ വീട്ടിലായിരുന്നു.

മുൻപ് ചുഞ്ചു നായർ എന്ന പ്രിയപ്പെട്ട വളർത്തു പൂച്ചയെയും മറ്റൊരു കുടുംബം ഇതു പോലെ പത്രപരസ്യത്തിലൂടെ അനുസ്മരിച്ചിരുന്നു.

First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...