• HOME
 • »
 • NEWS
 • »
 • buzz
 • »
 • കാമുകിക്ക് ഐഫോൺ കൊടുക്കാൻ സഹായിക്കുമോ; ആരാധകന്റെ ചോദ്യത്തിന് സോനു സൂദ് നല്‍കിയ രസകരമായ മറുപടി കാണാം

കാമുകിക്ക് ഐഫോൺ കൊടുക്കാൻ സഹായിക്കുമോ; ആരാധകന്റെ ചോദ്യത്തിന് സോനു സൂദ് നല്‍കിയ രസകരമായ മറുപടി കാണാം

എഞ്ചിനീയർ ലഡ്ക എന്ന ട്വിറ്റർ ഉപയോക്താവ് തന്നോട് സ്ഥിരമായി ഐഫോൺ ആവശ്യപ്പെട്ട് തന്നെ ശല്യം ചെയ്യുന്ന കാമുകിക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നടനോട് ചോദിച്ചു

സോനു സൂദ്

സോനു സൂദ്

 • Share this:
  തന്റെ ആരാധകര്‍ക്കും ബുദ്ധിമുട്ടില്‍ കഷ്ടപ്പെടുന്നവര്‍ക്കും സാധനങ്ങള്‍ ശേഖരിച്ച് നല്‍കാനും സഹായിക്കാനും ചലച്ചിത്രതാരം സോനു സൂദ് സദാ വ്യാപൃതനാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കോവിഡ് -19 മഹാമാരി ആരംഭിച്ചപ്പോള്‍ത്തന്നെ 47 വയസ്സുകാരനായ സിനിമാതാരം കുടിയേറ്റ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

  കോവിഡ് -19 മഹാമാരിക്കാലത്ത് ഒരു യഥാര്‍ത്ഥ ജീവിതനായകനായി ഉയര്‍ന്നുവന്ന നടന്‍ സോനു സൂദ്, ആവശ്യക്കാര്‍ക്കായി വിഭവങ്ങള്‍ ശേഖരിച്ചുനല്‍കുന്നു. മഹാമാരിയുടെ തുടക്കത്തില്‍, താരം കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സ്വയം ഏറ്റെടുത്തു. ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളെ വീടുകളിലേക്ക് തിരിച്ചയയ്ക്കാന്‍ സോനു നിരവധി ബസുകള്‍ ക്രമീകരിക്കുകയും മരുന്നുകള്‍, ആശുപത്രി കിടക്കകള്‍, ജീവന്‍ രക്ഷിക്കാനുള്ള മറ്റു വിഭവങ്ങള്‍, എന്നിവങ്ങനെയുള്ള സാധന സാമഗ്രികള്‍ക്കായി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥനകള്‍ നടത്തുകയും ചെയ്തരുന്നു.

  കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ സോനു തന്റെ ജീവന്‍ രക്ഷാ ദൗത്യങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി മാറ്റുകയും വിപുലമാക്കുകയും ചെയ്തു. മെഡിക്കല്‍ ഓക്‌സിജന്റെയും ആശുപത്രി കിടക്കകളുടെയും അഭാവത്തില്‍ കോവിഡ് -19 കൂടുതല്‍ മാരകമാണെന്ന് തെളിഞ്ഞ സമയത്താണ് സിനിമയിലെ നായകനെപ്പോലെ അദ്ദേഹം രംഗത്തെത്തുന്നത്. കോവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ നിന്നും വ്യക്തികളില്‍ നിന്നും സഹായം തേടി എസ്ഒഎസ് സന്ദേശങ്ങള്‍ നല്‍കുകയും കര്‍മ്മനിരതനായി അദ്ദേഹം രംഗത്തുവരുകയും ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറുകള്‍, റെംഡെസിവിര്‍ പോലുള്ള നിര്‍ണായക മരുന്നുകള്‍, മറ്റ് പിന്തുണ സംവിധാനങ്ങള്‍ എന്നിവ നല്‍കി ആയിരക്കണക്കിന് ആളുകളെ സോനു സഹായിച്ചു.

  Also Read-ലോക ലഹരി വിരുദ്ധ ദിനം 2021: വിശേഷ ദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും

  തുടര്‍ന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നടന് എണ്ണമറ്റ സഹായ അഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സൂപ്പര്‍ ആക്റ്റീവ് ആയി അറിയപ്പെടുന്ന സോനു, കഴിയുന്നത്ര സഹായ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുകയും തന്നെക്കൊണ്ട് പറ്റാവുന്ന രീതിയില്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ അഭ്യര്‍ത്ഥനകളില്‍ ചിലത് അതി രസകരവും തമാശ ഉളവാക്കുന്നതുമാണ്. അടുത്തിടെ, എഞ്ചിനീയര്‍ ലഡ്ക എന്ന ട്വിറ്റര്‍ ഉപയോക്താവ് തന്നോട് സ്ഥിരമായി ഐഫോണ്‍ ആവശ്യപ്പെട്ട് തന്നെ ശല്യം ചെയ്യുന്ന കാമുകിക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നടനോട് ചോദിച്ചു. പുള്ളിക്കാരന് സോനു നല്‍കിയ മറുപടിയാണ് ഏറ്റവും രസകരം. കാമുകിക്ക് ഒരു ഐഫോണ്‍ സമ്മാനമായി നല്‍കിയാല്‍ സംശയം വേണ്ട.. താങ്കള്‍ക്ക് പിന്നെ ഒന്നും തന്നെ അവശേഷിക്കില്ലെന്ന് ഒരു മുന്നറിയിപ്പാണ് സോനു രസകരമായ രീതിയില്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് നല്‍കിയത്.  പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് എണ്ണമറ്റ ജീവന്‍ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങളെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആള്‍ക്കാര്‍ മുക്തകണ്ഠം പ്രശംസിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സമര്‍പ്പിക്കാനായി സോനു ദശലക്ഷക്കണക്കിന് ആരാധകരെ പ്രസ്തുത കൂട്ടായ്മയിലേക്ക് ചേര്‍ത്തിട്ടുണ്ട്. അടുത്തിടെ, ജബല്‍പൂരിലെ ഒരു താമസക്കാരന്‍ തന്റെ വീടിന്റെ ടെറസില്‍ നടന്റെ 10 അടി ഉയരമുള്ള പെയിന്റിംഗ് വരച്ചുകൊണ്ട് നടനോടുള്ള തന്റെ ആരാധന സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ടായിരുന്നു.
  Published by:Jayesh Krishnan
  First published: