• HOME
 • »
 • NEWS
 • »
 • buzz
 • »
 • ചുവന്ന വെണ്ടയ്ക്കയുമായി കർഷകൻ; പച്ചയെക്കാള്‍ പോഷകഗുണത്തില്‍ മുന്നിലാണെന്ന് അവകാശവാദം

ചുവന്ന വെണ്ടയ്ക്കയുമായി കർഷകൻ; പച്ചയെക്കാള്‍ പോഷകഗുണത്തില്‍ മുന്നിലാണെന്ന് അവകാശവാദം

ഹൃദയ രോഗങ്ങളും, രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങളും, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയും നേരിടുന്ന ആളുകള്‍ക്ക് ഇവ വളരെ പ്രയോജനപ്രദമാണ്.

News18

News18

 • Last Updated :
 • Share this:
  തന്റെ തോട്ടത്തില്‍ ചുവന്ന വെണ്ടയ്ക്ക വളര്‍ത്തി ശ്രദ്ധ നേടിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കര്‍ഷകന്‍. ഭോപ്പാല്‍ നഗരത്തിലെ ഖജൂരി കലന്‍ പ്രദേശത്തു നിന്നുള്ള മധ്യവയസ്‌കനായ മിശ്രലാല്‍ രജ്പുത്താണ് ഈ വെണ്ടയ്ക്ക കൃഷി ചെയ്യുന്നത്. അദ്ദേഹം തന്റെ തോട്ടത്തില്‍ ജൂലായിലാണ് വിത്ത് വിതച്ചത്. നാല്‍പ്പത് ദിവസത്തിനുള്ളില്‍ വിള വളരാന്‍ തുടങ്ങി ഇപ്പോള്‍ അദ്ദേഹത്തിന്റെ തോട്ടമാകെ ചുവന്ന കായ്ക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

  “പച്ച വെണ്ടയ്ക്കയെ അപേക്ഷിച്ച് ഇത് കൂടുതല്‍ പ്രയോജനപ്രദവും പോഷക സമ്പുഷ്ടവുമാണ്. ഹൃദയ രോഗങ്ങളും, രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങളും, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയും നേരിടുന്ന ആളുകള്‍ക്ക് ഇവ വളരെ പ്രയോജനപ്രദമാണ്,” എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞു.

  രജ്പുത്തിന്റെ അഭിപ്രായത്തില്‍ ചുവന്ന വെണ്ടയ്ക്കയുടെ വിപണി വില 250-500ഗ്രാമിന് 75-80 രൂപ മുതല്‍ 300-400 രൂപ വരെയാണ് ഈടാക്കുന്നത്. ഈ ഉത്പന്നത്തിന്റെ കൃഷി സമയത്ത് താന്‍ ദോഷകരമായ യാതൊരു കീടനാശിനികളും ഉപയോഗിച്ചിട്ടില്ല എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരാള്‍ക്ക് കുറഞ്ഞത് 40 മുതല്‍ 50 ക്വിന്റല്‍ വരെയും പരമാവധി 70 മുതല്‍ 80 ക്വിന്റല്‍ വരെയും കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് രജ്പുത് വിശ്വസിക്കുന്നത്.

  വാരണാസിയിലെ ഒരു കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് താൻ ഒരു കിലോ വെണ്ടയ്ക്കാ വിത്ത് വാങ്ങിയതെന്ന് രജ്പുത് വാർത്താ ഏജൻസിയോട് പറഞ്ഞു. വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ചിനെ കുറിച്ചാണ് രജപുത് സംസാരിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ കാർഷിക, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഒരു പ്രവർത്തന യൂണിറ്റാണ് ഐഐവിആർ. ഇവിടെ 23 വർഷത്തെ ഗവേഷണത്തിന് ശേഷം 2019ലാണ് ഈ പുതിയ ഇനം ചുവന്ന വെണ്ടയ്ക്കയുടെ വിത്ത് വികസിപ്പിച്ചെടുത്തത്. കാശി ലാലിമ എന്നാണ് ഈ ഇനത്തിന് ഔദ്യോഗികമായി നൽകിയിരിക്കുന്ന പേര്.

  കാർഷിക സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, ചുവന്ന വെണ്ടയ്ക്ക, ഇവയെ ബാധിക്കുന്ന രണ്ട് മാരകമായ അസുഖങ്ങളെ അതിജീവിക്കില്ല. യെല്ലോ വെയിൻ മൊസൈക് വൈറസ് (വൈവിഎംവി), ഒക്ര ലീഫ് കർൾ വൈറസ് (ഒ‌എൽ‌സി‌വി) എന്നിവയാണ് അത്. എന്നാൽ ഈ ചുവന്ന വെണ്ടയ്ക്ക ആന്തോസയാനിനുകൾ, ഫിനോളിക്സ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ ആൻറി ഓക്സിഡന്റ് ഫലങ്ങൾ നൽകുകയും മനുഷ്യശരീരത്തിൽ സംഭവിക്കാവുന്ന വീക്കങ്ങൾക്ക് എതിരേയുള്ള പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വസന്തകാലവും, വേനൽക്കാലവും, മഴക്കാലവും ഈ വിള കൃഷി ചെയ്യാൻ അനുയോജ്യമായ സമയങ്ങളാണ്. ഒരു ഹെക്ടർ സ്ഥലത്ത് 14 മുതൽ 15 ടൺ വരെ കാശി ലാലിമ വിത്ത് വളരുമെന്ന് വെബ്സൈറ്റിൽ പരാമർശിക്കുന്നു.

  ഇന്ത്യയിലെ ഈ കാർഷിക കേന്ദ്രം കാശി ലാലിമ വികസിപ്പിക്കുന്നതിന് മുൻപ്, രാജ്യത്ത് ആവശ്യം വരുന്ന ചുവന്ന വെണ്ടയ്ക്ക പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.
  Published by:Sarath Mohanan
  First published: