• HOME
  • »
  • NEWS
  • »
  • buzz
  • »
  • അമിത വേഗത്തിൽ പോകുന്ന സ്വിഫ്റ്റ് കാറിന്‍റെ ബോണറ്റിലിരുന്ന് യാത്ര; യുവാവിന് 70000 രൂപ പിഴ

അമിത വേഗത്തിൽ പോകുന്ന സ്വിഫ്റ്റ് കാറിന്‍റെ ബോണറ്റിലിരുന്ന് യാത്ര; യുവാവിന് 70000 രൂപ പിഴ

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ബോണറ്റിൽ ഇരിക്കുന്ന യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്

  • Share this:

    നോയിഡ: ബൈക്കുകളും കാറുകളും ഉപയോഗിച്ച് സ്റ്റണ്ടിങ് നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിൽ ചില സംഭവങ്ങളിലെങ്കിലും പൊലീസോ മോട്ടോർ വാഹന വകുപ്പോ ഇടപെട്ട് നടപടി എടുക്കാറുമുണ്ട്. അപകടകരമായ ഡ്രൈവിംഗ്, പൊതു റോഡുകളിൽ അമിതവേഗത, സ്റ്റണ്ടിങ്, വാഹനങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് വൻ തുക പിഴ ഈടാക്കാറുമുണ്ട്. ഇപ്പോഴിതാ അമിത വേഗത്തിൽ പോകുന്ന മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ബോണറ്റിൽ ഇരുന്നുകൊണ്ട് ഒരാൾ സെൽഫി എടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.

    ഉത്കർഷ് സോളങ്കി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ബോണറ്റിൽ ഇരിക്കുന്ന ഒരാളെ കാണാം. കാറിന്റെ മുൻവശത്ത് ഇരുന്ന് അയാൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് കാണാം. പിന്നീട്, വീഡിയോയിൽ, അതിവേഗം ഓടുന്ന കാറിന്റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യാനായി പോസ് ചെയ്യുന്നു.

    ഈ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ നടപടിയുമായി രംഗത്തെത്തി. ബോണറ്റിൽ ഇരുന്ന യുവാവിന് 70000 രൂപ പിഴ ഈടാക്കിയതായാണ് വിവരം. എന്നാൽ, ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഏതൊക്കെയെന്ന് അറിവായിട്ടില്ല. എന്നാൽ വീഡിയോയിൽ ദൃശ്യമാകുന്ന യുവാവിന്‍റെ ചെയ്തികൾ അത്യന്തം അപകടകരവും ജീവന് പോലും അപകടകരവുമാണെന്ന് പൊലീസ് പറയുന്നു. കൂടാതെ, റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്‌ക്കൊപ്പം യുവാവ് സ്വന്തം സുരക്ഷയെയും അപകടത്തിലാക്കുന്നു.

    മുമ്പ്, സമാനമായ സംഭവത്തിൽ, മഹീന്ദ്ര സ്കോർപ്പിയോ അശ്രദ്ധമായി ഓടിച്ച ഒരാൾക്കെതിരെ നോയിഡ പോലീസ് നടപടിയെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് നടപടിയെടുക്കുകയും കാർ ഡ്രൈവർമാർക്കെതിരെ ഒന്നിലധികം കുറ്റങ്ങൾക്ക് 25,500 രൂപ പിഴ ചുമത്തുകയും ചെയ്തു. മഹീന്ദ്ര സ്‌കോർപിയോ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. മഹീന്ദ്ര സ്‌കോർപിയോയുടെ ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷനും അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കേസെടുത്തു.

    Published by:Anuraj GR
    First published: