നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Garbage | മാലിന്യം തള്ളുന്നവർക്ക് 1000 രൂപ പിഴ, അവരുടെ ഫോട്ടോ അയച്ചാൽ 500 രൂപ പാരിതോഷികം; മാതൃകയായി ഒരു ഗ്രാമപഞ്ചായത്ത്

  Garbage | മാലിന്യം തള്ളുന്നവർക്ക് 1000 രൂപ പിഴ, അവരുടെ ഫോട്ടോ അയച്ചാൽ 500 രൂപ പാരിതോഷികം; മാതൃകയായി ഒരു ഗ്രാമപഞ്ചായത്ത്

  1000 രൂപ പിഴയും 500 രൂപ പാരിതോഷികവും എന്ന ബോർഡ് ഗ്രാമപഞ്ചായത്ത് ഗ്രാമത്തിലുടനീളം സ്ഥാപിച്ചു.

  News18

  News18

  • Share this:
   സൗമ്യ കലാശ

   ബംഗളൂരു: ചിലപ്പോൾ ചില ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. കർണ്ണാടകയിലെ (Karnataka) ദക്ഷിണ കന്നഡ ജില്ലയിലെ കുപ്പേപടവ് ഗ്രാമപഞ്ചായത്തിൽ വലിയ മാറ്റം കൊണ്ടുവന്നതും ഇത്തരത്തിലുള്ള ചില ചെറിയ കാര്യത്തിലൂടെയാണ്. മറ്റ് മിക്ക സ്ഥലങ്ങളെയും പോലെ, ഈ ഗ്രാമത്തിലും മാലിന്യം തള്ളുന്ന ചില പ്രത്യേക ഇടങ്ങൾ ഉണ്ടായിരുന്നു. അവിടെ ആളുകൾ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് പലതവണ അഭ്യർത്ഥനകളും മുന്നറിയിപ്പുകളും നൽകിയിട്ടും നാട്ടുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായില്ല. ആരാണ് മാലിന്യം തള്ളുന്നത് എന്നതിന് തെളിവില്ലാത്തതിനാൽ അവരെയും ശിക്ഷിക്കാനും കഴിഞ്ഞില്ല.

   എന്നാൽ പഞ്ചായത്ത് നടപ്പിലാക്കിയ ഒരു മികച്ച ആശയം ഗ്രാമത്തിന്റെ സ്ഥിതി മാറ്റി മറിച്ചു. തെരുവിലോ പൊതുസ്ഥലത്തോ മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രമോ വീഡിയോയോ നൽകുന്നവർക്ക് 500 രൂപ പാരിതോഷികം (reward) നൽകുമെന്ന് കുപ്പേപ്പടവ് ഗ്രാമപ്പഞ്ചായത്ത് അറിയിച്ചു. കൂടാതെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് 1000 രൂപ പിഴ (fine) ചുമത്താനും പഞ്ചായത്ത് തീരുമാനിച്ചു.

   ഈ പ്രഖ്യാപനങ്ങൾ ഗ്രാമത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. “മുമ്പ് ഗ്രാമത്തിലെ, മിക്കവാറും എല്ലാ പ്രധാന ജംഗ്‌ഷനുകളിലും മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ സ്ഥിതി മാറി, മാലിന്യം തീരെയില്ല. ഇത് ശരിക്കും അത്ഭുതമായിരുന്നു. ഇതിൽ ഞങ്ങളുടെ ഗ്രാമപഞ്ചായത്തിനെ തീർച്ചയായും അഭിനന്ദിക്കണം, ”ഗ്രാമവാസിയായ മഞ്ജുനാഥ പറയുന്നു.

   1000 രൂപ പിഴയും 500 രൂപ പാരിതോഷികവും എന്ന ബോർഡ് ഗ്രാമപഞ്ചായത്ത് ഗ്രാമത്തിലുടനീളം സ്ഥാപിച്ചു. ഇത് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. “ഈ തീരുമാനം ഫലം കണ്ടു. ഇപ്പോൾ ഗ്രാമത്തിലെ എല്ലാ പ്രദേശവും മാലിന്യ വിമുക്തമാണ്. ഗ്രാമത്തിൽ ഉടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഞങ്ങൾ പദ്ധതിയിടുന്നുണ്ട്”, പിഡിഒ സവിത മണ്ഡോലിക്കർ പറഞ്ഞു.

   ഗ്രാമവാസികൾ ഇപ്പോൾ നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചാണ് നിക്ഷേപിക്കുന്നത്.

   മധ്യപ്രദേശ് സർക്കാരും തലസ്ഥാനമായ ഭോപ്പാലിലെ ഗ്രാമപ്രദേശങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി സമാനമായ ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഈ കാമ്പെയ്‌നിലൂടെ ടോയ്ലറ്റ് (toilet) ഉപയോഗിക്കുന്നതിനും മാലിന്യം ശരിയായി സംസ്‌കരിക്കുന്നതിനും നാട്ടുകാർക്ക് പാരിതോഷികം നൽകുന്നുണ്ട്. വീടുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നാട്ടുകാർക്ക് ടിവിയും മൊബൈൽ ഫോണുകളുമാണ് പാരിതോഷികമായി നൽകുന്നത്. ബൈരസിയ തഹസിലിലാണ് (ബ്ലോക്ക്) ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഈ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ഏറ്റവും വൃത്തിയുള്ള ടോയ്‌ലറ്റുകൾ തിരഞ്ഞെടുത്ത് ദമില ശുചീകരണ സമിതി (Damila Cleanliness Committee) നറുക്കെടുപ്പ് നടത്തിയാണ് കുടുംബങ്ങൾക്ക് പാരിതോഷികം നൽകുന്നത്.
   Published by:Sarath Mohanan
   First published:
   )}