ഇന്റർഫേസ് /വാർത്ത /Buzz / സിസിടിവി മോഷ്ടിച്ചു; ക്യാമറ ഓഫാക്കാൻ മറന്ന കവർച്ചാ സംഘം പിടിയിൽ

സിസിടിവി മോഷ്ടിച്ചു; ക്യാമറ ഓഫാക്കാൻ മറന്ന കവർച്ചാ സംഘം പിടിയിൽ

കവര്‍ച്ചയുടെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിയുകയും ചെയ്തു.

കവര്‍ച്ചയുടെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിയുകയും ചെയ്തു.

കവര്‍ച്ചയുടെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിയുകയും ചെയ്തു.

  • Share this:

വീട്ടില്‍ നിന്ന് മോഷ്ടിച്ച സിസിടിവിയില്‍ കുടുങ്ങി കവര്‍ച്ചാ സംഘം. അമേരിക്കയിലെ മില്‍വാക്കിയിലാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് സിസിടിവി മോഷ്ടിച്ച മോഷ്ടാക്കള്‍ അത് അവരുടെ വീട്ടിലേയ്ക്ക്കൊണ്ടുപോയി. എന്നാല്‍ ഇവര്‍ ക്യാമറ ഓഫാക്കിയിരുന്നില്ല. അതിനാല്‍ തന്നെ കവര്‍ച്ചയുടെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിയുകയും ചെയ്തു. സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കണ്ടതായി വീടിന്റെ മേല്‍നോട്ടക്കാരനായിരുന്ന എറിക്ക വിന്‍ഷിപ്പ് പറഞ്ഞു.

ആരോ ക്യാമറ എടുത്ത്, ബാഗിലാക്കി കൊണ്ടുപോകുന്നത് കണ്ടുവെന്ന് ഡബ്ല്യൂഐഎസ്എന്‍ 12 (WIS-N 12) ന്യൂസിനോട് വിന്‍ഷിപ്പ് പറഞ്ഞു. എട്ട് ലക്ഷം രൂപയുടെ മോഷണമാണ് കവര്‍ച്ചാ സംഘം നടത്തിയത്. എന്നാല്‍ സിസിടിവി മോഷ്ടിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

‘അവര്‍ ഏകദേശം 8,000 ഡോളര്‍ (ഏകദേശം 8 ലക്ഷം രൂപ) ഉപകരണങ്ങളാണ് മോഷ്ടിച്ചത്. ഇതിനൊപ്പമാണ് അവര്‍ ഒരു ക്യാമറയും മോഷ്ടിച്ചത്. എന്നാല്‍, അത് എവിടെ വെച്ചും പ്രവര്‍ത്തിക്കുന്നതാണ്’ വിന്‍ഷിപ്പ് പറഞ്ഞു. കവര്‍ച്ച നടന്നതും അതിന് ശേഷം മോഷ്ടാവിന്റെ വീടിനുള്ളില്‍ നടന്നതുമെല്ലാം വിന്‍ഷിപ്പിന് ക്യാമറയിലൂടെ കാണാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Also read-‘കല്യാണം കഴിക്കുന്നില്ലേ’ എന്ന ചോദ്യവുമായി എത്തുന്നവര്‍ക്ക് കൊടുക്കാന്‍ ‘സ്പൈസി ടീ’

ക്യാമറിലൂടെ അവര്‍ ലഹരികഴിക്കുന്നത് കണ്ടെന്നും കൊള്ളയടിച്ച സാധനങ്ങള്‍ എങ്ങനെയാണ് വിറ്റത് എന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ കേട്ടതായും വിന്‍ഷിപ്പ് പറഞ്ഞു. ചിലപ്പോള്‍ ക്യാമറ ഓണായിരുന്നത് അവര്‍ അറിഞ്ഞ് കാണില്ല, അല്ലെങ്കില്‍ മനപൂര്‍വ്വം ശ്രദ്ധിക്കാത്തതായിരിക്കും വിന്‍ഷിപ്പ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

First published:

Tags: Cctv visuals, Stolen, Viral news