പ്രിയപ്പെട്ട സ്റ്റൈലിസ്റ്റ് തന്നെ നിങ്ങളുടെ മുടി വെട്ടണമെന്നും കളർ ചെയ്യണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ വിലപ്പെട്ട സമയത്തിനായി കാത്തിരിക്കേണ്ടി വരും. അതിനായി കൂടുതൽ പണം ചെലവഴിക്കുകയും വേണം. ഇത്തരത്തിലൊരു കഥയാണ് അമേരിക്കയിലെ കാലിഫോർണിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിലെ ഹെയർഡ്രെസ്സറായ ജാസ്മിൻ പോളികാർപോ തന്റെ ഉപഭോക്താക്കളിൽ ഒരാളിൽ നിന്ന് മുട്ടി വെട്ടി കളർ ചെയ്തതിന് ഈടാക്കിയത് ഞെട്ടിപ്പിക്കുന്ന നിരക്കാണ്.
ഹെയർകട്ട്, കളറിംഗ് എന്നിവയ്ക്കായി ജാസ്മിൻ തന്റെ ഉപഭോക്താവിനായി ചെലവഴിച്ചത് 13 മണിക്കൂറാണ്. 1950 ഡോളറാണ് (ഏകദേശം 1.44 ലക്ഷം രൂപ) ഇതിനായി ഈടാക്കിയത്. മുടി വെട്ടുന്നതും കളർ ചെയ്യുന്നതുമായ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ജാസ്മിൻ പങ്കുവയ്ക്കുകയും ചെയ്തു. ഈ സെഷനായി ഒരു മണിക്കൂറിന് 150 ഡോളർ വീതമാണ് ഈടാക്കിയത്. തന്റെ ഉപഭോക്താവിന്റെ മുടി മുറിച്ച് ചാരനിറം നൽകി മനോഹരമാക്കിയതിനാണ് ഈ നിരക്ക് ഈടാക്കിയത്.
വീഡിയോ ടിക്ടോക്കിലാണ് ആദ്യം പങ്കുവച്ചത്. ടിക്ടോക്കിൽ 15 മില്യണിലധികം ആൾക്കാരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിനു പിന്നാലെ, ജാസ്മിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലും വീഡിയോ പങ്കിട്ടു. മുടിയിൽ കളറടിക്കുന്നതിന്റെ ചെലവ് ഇപ്പോഴെങ്കിലും ആളുകൾക്ക് ബോധ്യപ്പെട്ടുകാണുമെന്നും താൻ ഈടാക്കിയ ചാർജ്ജിനെക്കുറിച്ചറിഞ്ഞ ചില ആളുകൾക്കെങ്കിലും തന്നോട് വിദ്വേഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും ജാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോയോട് പ്രതികൂലമായി പ്രതികരിക്കുന്ന നിരവധി ഉപയോക്താക്കൾ ജാസ്മിന്റെ അമിതമായ ചാർജ്ജിനെതിരെ ആഞ്ഞടിക്കുകയും ഈ സേവനം മറ്റെവിടെയായാലും 300 ഡോളറിനകത്തേ വരുകയുള്ളൂവെന്നും അഭിപ്രായപ്പെട്ടു. ഉപയോക്താക്കളിലൊരാൾ ഈ ഹെയർകട്ട് വളരെ ചെലവേറിയതാണെന്നും ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു ഐഫോൺ വാങ്ങാമെന്നും അഭിപ്രായപ്പെട്ടു.
Also Read-
ദളപതി വിജയിയുടെ 'ബീസ്റ്റ്' എന്ന ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാമോ? ആരാധകന്റെ ചോദ്യത്തിന് മികച്ച മറുപടിയുമായി കിങ് ഖാൻ
എന്നാൽ നിരവധി പേർ ജാസ്മിന്റെ കഴിവിൽ മതിപ്പു പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ ഈ വില ന്യായമാണെന്നും പറഞ്ഞു. തന്റെ ചാർജ്ജിൽ അവർ പുലർത്തിയ സത്യസന്ധതയെ ഒട്ടേറെ പേർ പ്രശംസിക്കുകയും ചെയ്തു. “എല്ലാവരും പരാതിപ്പെടുന്നത് എന്താണെന്നറിയാനാണ് ഞാൻ ഇവിടെയെത്തിയത്, പരാതിപ്പെടാൻ ഒന്നുമില്ലെന്ന് ഇവിടെയെത്തിയപ്പോൾ മനസ്സിലായി. ഇത്രയും നേരം നിന്നു കൊണ്ട് ജോലി ചെയ്യേണ്ടിവരുന്നത്, സഹായികൾ, 2 ദിവസത്തെ ജോലി എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ നിങ്ങൾ ഈടാക്കിയ തുക ഒട്ടും കൂടുതലല്ല“ എന്ന് ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. തീർച്ചയായും ഇത് വിലമതിക്കുന്ന അദ്ധ്വാനവും അതിനു ചേർന്ന നിരക്കും തന്നെയാണ്. നിങ്ങൾ അതി മനോഹരമായി ചെയ്തു, അഭിനന്ദങ്ങൾ "ജാസ്മിനെ പിന്തുണച്ച് മറ്റൊരു ഉപഭോക്താവ് കുറിച്ചു.
Also Read-
'കൊറോണയെ തോൽപ്പിച്ചു നിൽക്കുമ്പോൾ ദാ വന്നേക്കുന്നു ക്യാൻസർ'; അനുഭവം പങ്കുവെച്ച് നടി ശിവാനി ഭായ്
മുടിയിൽ കളർ ചെയ്യുന്നതിനുള്ള നിരക്ക് ന്യായീകരിക്കപ്പെട്ടോ ഇല്ലയോ എന്ന് ഇപ്പോഴും ഉറപ്പില്ലെങ്കിലും, ജാസ്മിൻ ചെയ്ത ഹെയർസ്റ്റൈൽ രസകരമായിരുന്നു. ഉപയോക്താക്കൾ തങ്ങൾക്ക് ഈടാക്കുന്ന വിലയിൽ സംതൃപ്തരായിരിക്കുന്നിടത്തോളം കാലം മറ്റൊന്നും ഒരു പ്രശ്നമേയല്ല. ഇനി പറയൂ.. ഈ വിലകൂടിയ മുടിവെട്ട് നിങ്ങളെന്നാണ് ചെയ്യുന്നത്?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.