നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ കോഴി വേറെ ലെവലാണ്!; വ്യാഴാഴ്ച ഒരു ദിവസം മാത്രം ഇട്ടത് 11 മുട്ടകൾ

  ഈ കോഴി വേറെ ലെവലാണ്!; വ്യാഴാഴ്ച ഒരു ദിവസം മാത്രം ഇട്ടത് 11 മുട്ടകൾ

  കോഴിക്കോട് ബാലുശ്ശേരിയിലെ ഒരു നാടൻ കോഴി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. 

  News18 Malayalam

  News18 Malayalam

  • Share this:
   കോഴിക്കോട്: കോഴികൾ വളർത്തുന്നവരും വളർത്തിയിട്ടുള്ളവരുമാണ് നമ്മളിൽ ഭൂരിഭാഗംപേരും. ലോക്ക്ഡൗൺ കാലത്ത് കൂടുതൽ പേർ മുട്ടക്കോഴികളെ വളർത്താനും തുടങ്ങി. ആഴ്ചയിൽ കൂടിയാൽ അഞ്ചോ  ആറോ മുട്ടകൾ വരെയാകും നല്ല ഇനം കോഴികളിൽ നിന്ന് ലഭിക്കുക. എന്നാൽ കോഴിക്കോട് ബാലുശ്ശേരിയിലെ ഒരു നാടൻ കോഴി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്.

   ഒ​റ്റ​ദി​വ​സം 11 മു​ട്ട​യി​ട്ടാണ് നാ​ട​ൻ​കോ​ഴി വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും വി​സ്​​മ​യ​പ്പെ​ടു​ത്തിയത്. കൊ​ള​ത്തൂ​ർ യു പി സ്​​കൂ​ളി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് മീ​ത്ത​ൽ മ​നോ​ജിന്റെ വീ​ട്ടി​ലെ കോ​ഴി​യാ​ണ് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ​യു​ള്ള ഇ​ട​വേ​ള​യി​ൽ 11 മു​ട്ട​ക​ളി​ട്ട​ത്.

   ആകെ ഇട്ട മുട്ടകളിൽ 10 എണ്ണം സാധാരണ വലുപ്പത്തിലുള്ളതാണ്. ഒന്ന് കുറച്ച് വലുപ്പം കൂടിയതുമാണ്. അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് കൂട്ടി​ൽ ക​യ​റി​യാ​ണ് കോ​ഴി പ​തി​നൊ​ന്ന് മു​ട്ട​ക​ളു​മി​ട്ട​ത്. ബു​ധ​നാ​ഴ്​​ച കോ​ഴി ര​ണ്ടു മു​ട്ട​ക​ളി​ട്ടി​രു​ന്നു. മ​നോ​ജ് നാ​ല് മാ​സം മു​മ്പ് ക​പ്പു​റ​ത്തു​നി​ന്നുമാണ് ഈ നാടൻ കോഴിയെ വാ​ങ്ങി​യത്. കോ​ഴി​യെ​യും മു​ട്ട​ക​ളെ​യും കാ​ണാ​നാ​യി മനോജിന്റെ വീട്ടിൽ ഒട്ടേറെ സന്ദർശകരാണെത്തുന്നത്.

   ആദ്യമായി കണ്ട കനത്ത മഴയിൽ തുള്ളിക്കളിച്ച് നായ്ക്കുട്ടി

   പുൽത്തകിടിയിലൂടെ ഓടി നടന്ന് മഴ ആസ്വദിക്കുന്ന നായ്ക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം. പുൽത്തകിടിയിൽ ചാടി മറിഞ്ഞ് ഓടിക്കളിച്ചുക്കൊണ്ടിരിക്കുമ്പോൾ, യജമാനന്റെ വിളി കേട്ട് അവൻ വീട്ടിലേയ്ക്ക് മടങ്ങുന്നതും വീഡിയോയിൽ കാണാം. മഴ ആസ്വദിക്കുന്നതിനിടെ വായിലേക്ക് വീഴുന്ന ഓരോ മഴത്തുള്ളികളും അവന്‍ ചാടിപ്പിടിക്കാൻ ശ്രമിക്കുന്നത് കാഴ്ച്ചക്കാരിൽ ചിരിയുണർത്തും. ജീവിതത്തിൽ ആദ്യമായി ശക്തമായ മഴ കാണുന്ന ഒരു നായ്ക്കുട്ടിയുടെ പ്രതികരണമാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ്.

   വ്യത്യസ്തമായ രീതിയിലാണ് സോഷ്യൽ മീഡിയ ഈ വീഡിയോ ക്ലിപ്പിനോട് പ്രതികരിച്ചിരിക്കുന്നത്. ‌‌‌‌നായ്ക്കുട്ടിയുടെ മഴയോടുള്ള സ്നേഹം മനുഷ്യരായ നമുക്ക് ഓരോരുത്ത‍ർക്കും ഉണ്ടാകേണ്ടതാണെന്ന് വീഡിയോ കണ്ട നല്ലൊരു വിഭാഗം ആളുകളും ‌അഭിപ്രായപ്പെട്ടു. നായ്ക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗത്തിൽ വൈറലാകാറുണ്ട്. നമുക്കേവർക്കും പ്രിയപ്പെട്ട ദൈവത്തിൻറെ ഒരു അപൂർവ സൃഷ്ടിയാണ് നായ്ക്കൾ. തന്റെ വിചാര വികാരങ്ങളെ മറച്ചുവയ്ക്കാതെ അവൻ അപ്പപ്പോള്‍ തന്നെ പുറം ലോകത്തെ അറിയിക്കും. അത് സന്തോഷമായാലും ദേഷ്യമായാലും സങ്കടമായാലും. റെഡ്ഡിറ്റിൽ ഒരു ഉപഭോക്താവ് പങ്കിട്ട ഈ വീഡിയോ ഓൺലൈനിൽ വളരെ വേഗത്തില്‍ വൈറലാകുകയും ചെയ്തു.

   ഈ ചെറിയ നായ്ക്കുട്ടിയുടെ സന്തോഷത്തെ മനസിലാക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ് നിരവധി ആളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായെത്തിയത്. റെഡ്ഡിറ്റിൽ 5,000ലധികം അപ്‌വോട്ടുകളും വീഡിയോ നേടി. ഈ വീഡിയോ ആദ്യത്തെ മഞ്ഞുവീഴ്ച കാണുന്ന ഒരു നായയുടെ വീഡിയോയെ ഓർമ്മിപ്പിക്കുന്നതാണെന്ന് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പറഞ്ഞു.

   Humor And Animals എന്ന ട്വിറ്റ‍ർ അക്കൗണ്ട് പങ്കിട്ട മറ്റൊരു നായ്ക്കുട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ വീഡിയോയിൽ, വെള്ളത്തിൽ കളിക്കുകയും കനത്ത മഴ ആസ്വദിക്കുകയും ചെയ്യുന്ന ഒരു നായയെയാണ് കാണിക്കുന്നത്. പശ്ചാത്തലത്തിൽ ജീൻ കെല്ലിയുടെ പ്രശസ്തമായ ഒരു ഗാനവും കേള്‍ക്കാം. റോഡിലൂടെ ഒഴുകിവരുന്ന മഴവെള്ളത്തിൽ ഒഴുകിയും ഉരുണ്ടുമാണ് ഇവിടെ നായ്ക്കുട്ടി കളിക്കുന്നത്. എത്ര കളിച്ചിട്ടും അവന്‌ മതി വരുന്നില്ല! അവൻ വീണ്ടും വീണ്ടും മഴവെള്ളത്തില്‍ ഉരുണ്ടു കളിച്ച് തന്റെ ആഹ്ളാദം പ്രകടിപ്പിക്കുന്നതാണ് വീഡിയോ. 4.7 മില്യണിലധികം ആളുകളാണ് മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഈ വീഡിയോ കണ്ടത്.
   Published by:Rajesh V
   First published:
   )}